CHURCH NEWS

കത്തോലിക്കാസഭയിലെ ആദ്യ ശിശുദിന പരിപാടികളെപ്പറ്റി അറിയിപ്പുമായി വത്തിക്കാന്‍

2024-02-05

മെയ് മാസത്തില്‍  ആചരിക്കാന്‍ നിശ്ചയിച്ചിരിക്കുന്ന കത്തോലിക്കാസഭയിലെ ആദ്യ ശിശുദിന പരിപാടികളെപ്പറ്റി അറിയിപ്പുമായി വത്തിക്കാന്‍ . വത്തിക്കാന്‍ പ്രസ്സ് കോണ്‍ഫറന്‍സില്‍ ആണ് ഔദ്യോഗിക വിവരങ്ങളുടെ അറിയിപ്പ് ഉണ്ടായത് 

മെയ് 25, 26 തീയതികളില്‍ നടക്കുന്ന സഭയിലെ  ആദ്യത്തെ ശിശുദിന ആഘോഷങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ലോകമെമ്പാടും  നിന്നുള്ള  കുട്ടികളും പങ്കെടുക്കും. കുട്ടികളെ അനുസ്മരിക്കാനായി പുതിയതായി സ്ഥാപിച്ച ദിനം, സഭയുടെ 'ഡിക്കാസ്റ്ററി ഫോര്‍ കള്‍ച്ചര്‍ ആന്‍ഡ് എജ്യുക്കേഷനാണ്' സംഘടിപ്പിക്കുന്നത്.ലോകമെമ്പാടുമുള്ള കുട്ടികളുമൊത്തു പ്രാര്‍ഥിക്കുന്നതിനും അവരുമായി സൗഹൃദ സംഭാഷണം നടത്തുന്നതിനുമായിട്ടാണ് പാപ്പ അതീവ ഉത്സാഹത്തോടെ സഭയില്‍ ശിശുദിനാചരണത്തിന് ആരംഭം കുറിക്കുന്നത്  . ലോകശിശുദിനം തുടര്‍ച്ചയായുള്ള  ഒരു പരിപാടിയായി മാറുകയും ഇതിലൂടെ പ്രാര്‍ഥനയുടെയും സൗഹൃദത്തിന്‍റെയും നിമിഷങ്ങളിലൂടെ കുട്ടികള്‍ക്കു ക്രിസ്തുവിന്‍റെയും ക്രിസ്തീയജീവിതത്തിന്‍റെയും വക്താക്കളായി  മാറാന്‍  കഴിയുകായും ചെയ്യും .വിശ്വാസകൈമാറ്റം സൈദ്ധാന്തിക രീതിയിലല്ല, മറിച്ച് ഒരുമിച്ചുള്ള പ്രാര്‍ഥനയിലൂടെയാണ് സാധ്യമാകുന്നത്. പരിശുദ്ധ പിതാവിന്‍റെ അരികില്‍ സൗഹൃദത്തിന്‍റെ പരിതസ്ഥിതിയില്‍ ഇത് തികച്ചും സാധ്യമാണ്. പ്രാര്‍ഥന, ആരാധന, വിശ്വാസത്തിന്‍റെ ആഘോഷം എന്നിവയിലൂടെ വിശ്വാസകൈമാറ്റത്തിന്‍റെ പ്രധാന കണ്ണികളായി കുട്ടികള്‍ മാറുമെന്ന് ഡികാസ്റ്ററിയുടെ പ്രിഫെക്റ്റ് കര്‍ദിനാള്‍ ജോസ് ടോലെന്‍റിനോ ഡി മെന്‍ഡോന്‍സ പറഞ്ഞു.സിറിയ, എറിത്രിയ, അഫ്ഗാനിസ്ഥാന്‍,  ലിബിയ, ഹെയ്തി, പലസ്തീന്‍, ഇസ്രായേല്‍, ഉക്രെയ്ന്‍, സൗത്ത് സുഡാന്‍, മൊസാംബിക്, നൈജീരിയ, കൊളംബിയ എന്നിവിടങ്ങളില്‍ നിന്നുള്ള കുട്ടികളും  മറ്റ് മതങ്ങളില്‍ നിന്നുള്ള കുട്ടികലും  പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വത്തിക്കാന്‍ അറിയിച്ചു . അതേസമയം , ശിശുദിനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുതുതായി തുടങ്ങിയ ഔദ്യോഗിക വെബ്സൈറ്റില്‍ ലഭ്യമാണ് 








News

വാഗമണ്‍ കുരിശുമല നോമ്പ്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

ഇസ്രായേല്‍ - ഹമാസ് യുദ്ധത്തില്‍ ബന്ദികളെ തിരിച്ചയയ്ക്കണമെന്നും വെടിനിര്‍ത്തല്‍ വേണമെന്നും ആവര്‍ത്തിച്ച് ...

സിദ്ധാർഥിനെ എസ്എഫ്ഐ പ്രവർത്തകർ തല്ലിക്കൊന്നതാണെന്ന് സതീശന്‍

യുവ കർഷകന്റെ കൊലപാതകം: കേന്ദ്ര സർക്കാരുമായി ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ

സിദ്ധാർത്ഥൻ്റെ മരണം: 6 വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു

പൂഞ്ഞാര്‍ സംഭവത്തില്‍ ദുഃഖവും ആശങ്കയും അറിയിച്ച് ഇരിങ്ങാലക്കുട രൂപതയും രംഗത്ത്

മോദിയുടെ ഗ്യാരന്റിയിൽ ഇന്ത്യക്ക് വിശ്വാസം, യുപിഎ കാലം ഇന്ത്യയുടെ ഏറ്റവും മോശം ഭരണകാലം: പ്രധാനമന്ത്രി

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം, കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്തു

VIDEO NEWS

മാര്‍പ്പാപ്പയെ മാറ്റി ഇസ്ലാം ഭരണം; വത്തിക്കാന്‍ മാത്രമല്ല കാശ്മീരും ഇന്ത്യയും കൂടി | ISIS | KASHMIR

ചരിത്ര പ്രസിദ്ധമായ വാഗമണ്‍ കുരിശുമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം | WAGAMON| KURISHUMALA| WAY OF CROSS

സ്വവർഗ്ഗ അനുരാഗികളുടെ മഴവിൽ കൊടിക്ക് നിരോധനം; സുപ്രധാന നീക്കവുമായി കനേഡിയൻ പ്രവിശ്യ | RAINBOW FLAG

ചില മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഇരട്ടത്താപ്പിന്റെ കാരണം വെളിപ്പെടുത്തി പൊരുന്നേടം പിതാവ്

എന്തേ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് യഥാര്‍ത്ഥ അപകടം മനസിലാകുന്നില്ല? | PINARAYI VIJAYAN

നാട്ടിലിറങ്ങുന്ന അക്രമകാരികളായ കാട്ടുമൃഗങ്ങളെ ഞങ്ങള്‍ വീട്ടമ്മമാര്‍ കൊല്ലും |WAYANAD ELEPHANT ATTACK