CHURCH NEWS

പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് പരിശുദ്ധ ബാവായുടെ അദ്ധ്യക്ഷതയില്‍ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് നടത്തപ്പെട്ടു

2024-02-06

ആകമാന സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ്  പരിശുദ്ധ ബാവായുടെ അദ്ധ്യക്ഷതയില്‍ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് നടത്തപ്പെട്ടു . നീതി നിഷേധിക്കപ്പെട്ട വിവിധയിടങ്ങളിലെ ദൈവാലയങ്ങളില്‍ ആശ്വാസമായി പരിശുദ്ധ പാത്രിയര്‍ക്കീസ് ബാവ ശ്ലൈഹീക സന്ദര്‍ശനവും നടത്തി 

നീതി നിഷേധിക്കപ്പെട്ട് അനേകം ദൈവാലയങ്ങള്‍ സഭയ്ക്ക് നഷ്ടമായെങ്കിലും വിശ്വാസി സമൂഹം തങ്ങളുടെ സത്യ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കുന്നതില്‍ ദൈവത്തെ മഹത്വപ്പെടുത്തുന്നു വെന്നും അന്ത്യോഖ്യാ സിംഹാസനത്തോടുള്ള അചഞ്ചലമായ വിശ്വാസത്തില്‍ നിലനില്‍ക്കുന്നിടത്തോളം കാലം സിംഹാസനം കൂടെയുണ്ടാകുമെന്ന് പരിശുദ്ധ ബാവ സുന്നഹദോസില്‍ വ്യക്തമാക്കി . യാക്കോബായ സുറിയാനി വിശ്വാസികള്‍ക്ക് തങ്ങളുടെ പാരമ്പര്യ, വിശ്വാസാചാരങ്ങള്‍ പരിരക്ഷിച്ചുകൊണ്ട് തങ്ങള്‍ പണിത ദൈവാലയത്തില്‍ തന്നെ ആരാധന നടത്തുവാനും നീതി ലഭിക്കുവാനും ഉള്ള സാഹചര്യം ഉറപ്പു വരുത്തണമെന്നും ബാവ ചൂണ്ടിക്കാട്ടി .

പെരുമ്പിള്ളി സെന്‍റ് ജോര്‍ജ് സിറിയന്‍ സിംഹാസന ബെത് സബ്റോ പള്ളിയില്‍ പുണ്യശ്ലോകനായ പെരുമ്പള്ളി ഗീവര്‍ഗ്ഗീസ് മോര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയുടെ 25-ാമത് ദുഃഖ്റോനോ പെരുന്നാളിനോടനുബന്ധിച്ച് പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിച്ചു. തുടര്‍ന്ന് നീതി നിഷേധിക്കപ്പെട്ട് ദൈവാലയം നഷ്ടമായ  മുളന്തുരുത്തി മാര്‍ത്തോമന്‍ യാക്കോബായ സുറിയാനി കത്തീഡ്രലിലെ താല്‍ക്കാലികമായി ആരാധന നടത്തുന്ന ചാപ്പലില്‍ പരിശുദ്ധ ബാവ സന്ദര്‍ശിച്ച് വിശ്വാസി സമൂഹത്തെ ആശീര്‍വദിച്ചു.

വെട്ടിക്കല്‍ എം.എസ്.ഒ.റ്റി സെമിനാരിയില്‍ പുനര്‍ നിര്‍മ്മിച്ച സെമിനാരി സമുച്ചയത്തിന്‍റെ ഉദ്ഘാടനവും കൂദാശയും പരിശുദ്ധ ബാവ നിര്‍വ്വഹിച്ചു. തുടര്‍ന്ന്  പരിശുദ്ധ ബാവയുടെ അദ്ധ്യക്ഷതയില്‍ പരിശുദ്ധ എപ്പിസ്കോപ്പല്‍ സുന്നഹദോസ് നടത്തപ്പെട്ടു.  സുറിയാനി സഭയിലെ ഇന്ത്യയിലെ ഏക  വൈദിക സെമിനാരിയായ വെട്ടിക്കല്‍ എം.എസ്.ഒ.ടി സെമിനാരി സഭയ്ക്ക് അഭിമാനമാണെന്ന് സെമിനാരി സമുച്ചയം ഉദ്ഘാടനം ചെയ്തു കൊണ്ട് പരിശുദ്ധ ബാവ പറഞ്ഞു.

നീതി നിഷേധിക്കപ്പെട്ട ഇടങ്ങളിലെ ദൈവാലയങ്ങള്‍ സന്ദര്‍ശിക്കുന്നതിന്‍റെ ഭാഗമായി പിറവം രാജാധിരാജ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യന്‍ കോണ്‍ഗ്രിഗേഷനിലും ഓണക്കൂര്‍ സെഹിയോന്‍ യാക്കോബായ സുറിയാനി പള്ളിയിലും നെച്ചൂര്‍ സെന്‍റ് തോമസ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി കോണ്‍ഗ്രിഗേഷനിലും പരിശുദ്ധ ബാവ സന്ദര്‍ശനം നടത്തി .വിവിധ ദൈവാലയങ്ങളില്‍ പ്രൗഡോജ്ജ്വലമായ സ്വീകരണമാണ് പരിശുദ്ധ ബാവായ്ക്ക് നല്‍കിയത്.






News

വാഗമണ്‍ കുരിശുമല നോമ്പ്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

ഇസ്രായേല്‍ - ഹമാസ് യുദ്ധത്തില്‍ ബന്ദികളെ തിരിച്ചയയ്ക്കണമെന്നും വെടിനിര്‍ത്തല്‍ വേണമെന്നും ആവര്‍ത്തിച്ച് ...

സിദ്ധാർഥിനെ എസ്എഫ്ഐ പ്രവർത്തകർ തല്ലിക്കൊന്നതാണെന്ന് സതീശന്‍

യുവ കർഷകന്റെ കൊലപാതകം: കേന്ദ്ര സർക്കാരുമായി ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ

സിദ്ധാർത്ഥൻ്റെ മരണം: 6 വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു

പൂഞ്ഞാര്‍ സംഭവത്തില്‍ ദുഃഖവും ആശങ്കയും അറിയിച്ച് ഇരിങ്ങാലക്കുട രൂപതയും രംഗത്ത്

മോദിയുടെ ഗ്യാരന്റിയിൽ ഇന്ത്യക്ക് വിശ്വാസം, യുപിഎ കാലം ഇന്ത്യയുടെ ഏറ്റവും മോശം ഭരണകാലം: പ്രധാനമന്ത്രി

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം, കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്തു

VIDEO NEWS

മാര്‍പ്പാപ്പയെ മാറ്റി ഇസ്ലാം ഭരണം; വത്തിക്കാന്‍ മാത്രമല്ല കാശ്മീരും ഇന്ത്യയും കൂടി | ISIS | KASHMIR

ചരിത്ര പ്രസിദ്ധമായ വാഗമണ്‍ കുരിശുമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം | WAGAMON| KURISHUMALA| WAY OF CROSS

സ്വവർഗ്ഗ അനുരാഗികളുടെ മഴവിൽ കൊടിക്ക് നിരോധനം; സുപ്രധാന നീക്കവുമായി കനേഡിയൻ പ്രവിശ്യ | RAINBOW FLAG

ചില മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഇരട്ടത്താപ്പിന്റെ കാരണം വെളിപ്പെടുത്തി പൊരുന്നേടം പിതാവ്

എന്തേ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് യഥാര്‍ത്ഥ അപകടം മനസിലാകുന്നില്ല? | PINARAYI VIJAYAN

നാട്ടിലിറങ്ങുന്ന അക്രമകാരികളായ കാട്ടുമൃഗങ്ങളെ ഞങ്ങള്‍ വീട്ടമ്മമാര്‍ കൊല്ലും |WAYANAD ELEPHANT ATTACK