CHURCH NEWS

മാര്‍ഗം കളിക്കുള്ള കേരള ഫോക്ലോര്‍ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹനായി സിബി പാലാ

2024-02-06

മാര്‍ഗം കളിക്കുള്ള കേരള ഫോക്ലോര്‍ അക്കാദമിയുടെ അവാര്‍ഡിന് അര്‍ഹനായി   സിബി പാലാ .മാര്‍ഗംകളി തനിമചോരാതെ പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കുന്ന പ്രവര്‍ത്തനം മുന്‍ നിര്‍ത്തിയാണ് അവാര്‍ഡ്.25 വര്‍ഷക്കാലമായി മാര്‍ഗംകളി പരിശീലകനും നൃത്താധ്യാപകനുമായ ഇടപ്പാടി വടക്കേതില്‍ സിബി , മാര്‍ഗംകളിയെ തനിമ ചോരാതെ പുതുതലമുറയെ പരിശീലിപ്പിക്കുന്ന കലാകാരനാണ്.

സംസ്ഥാനത്തെ പത്തോളം ജില്ലകളിലെ കലാലയങ്ങളില്‍ കുട്ടികളെ മാര്‍ഗംകളി പരിശീലിപ്പിച്ചുവരുന്ന സിബി പാരമ്പര്യ കലയുടെ പ്രചാരകന്‍ എന്ന നിലയില്‍ ഏറെ പ്രശസ്തനാണ്. കഴിഞ്ഞ 25 വര്‍ഷങ്ങളായി കേരളത്തിലെ വിവിധ സ്കൂളുകളില്‍ നൃത്ത അധ്യാപകനായി സേവനം ചെയ്തു വരികയാണ് സിബി.62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളില്‍ എ ഗ്രേഡ് ലഭിച്ച കോഴിക്കോട് സെന്‍റ് ജോസഫ്സ് ആംഗ്ലോ ഇന്ത്യന്‍ ഗേള്‍സ് സ്കൂളിലെ വിദ്യാര്‍ഥികള്‍ സിബിയുടെ ശിഷ്യരാണ്. മാര്‍ഗംകളിയില്‍ ഡിപ്ലോമ നേടിയ പരിശീലകരെ ചേര്‍ത്ത് സാന്‍തോം മാര്‍ഗംകളി സംഘം എന്ന കൂട്ടായ്മയ്ക്ക് രൂപം കൊടുത്ത് അതിന്‍റെ ഡയറക്ടറായും സിബി പാലാ പ്രവര്‍ത്തിച്ചുവരുന്നു

ക്രിസ്തു ശിഷ്യനായ മാര്‍ തോമാശ്ലീഹായുടെ ഭാരത പര്യടനവും പ്രേഷിത പ്രവര്‍ത്തനവും ഇതിവൃത്തമായി മധ്യ തിരുവിതാംകൂറിലെയും മലബാറിലെയും സുറിയാനി ക്രിസ്ത്യാനികള്‍ പരമ്പരാഗതമായി പുരുഷډാര്‍ മാത്രം അവതരിപ്പിച്ചുവന്ന പ്രാചീന കലാരൂപമായ മാര്‍ഗംകളിയാണ് സിബി അവതരിപ്പിക്കുന്നത്.പരമ്പരാഗത മാര്‍ഗംകളിയെ കുറിച്ചുള്ള വിവരങ്ങള്‍  സിബി പാലാ ഷേക്കിനാഹ് ന്യൂസിനോട് പങ്കുവെച്ചു

അഖിലേന്ത്യ ക്രൈസ്തവ രംഗ കലാകേന്ദ്രം കോട്ടയം ഹാദൂസായില്‍ നിന്നും മാര്‍ഗംകളിയില്‍ ഡിപ്ലോമ നേടുകയും, സാംസ്കാരിക വകുപ്പ് തൃശ്ശൂരില്‍ നടത്തിയ മാര്‍ഗംകളി പരിശീലനം ഒന്നാം റാങ്കില്‍ പാസാകയും ചെയ്തിട്ടുണ്ട്.ഫോക്ക് ഡാന്‍സ്, ഗ്രൂപ്പ് ഡാന്‍സ് എന്നിവയില്‍ സബ്ജില്ലാ റവന്യൂ ജില്ല തലങ്ങളിലും മാര്‍ഗംകളിക്ക് സംസ്ഥാനതലത്തിലും സിബി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.കേരള ടൂറിസം വകുപ്പിന്‍റെ വിവിധ പ്രോഗ്രാമുകളിലും മഴമിഴി മെഗാ സ്ട്രീമിംഗിലും പാലാ രൂപതയിലെ വിവിധ ദേവാലയങ്ങളില്‍ തിരുനാളിനോട് അനുബന്ധിച്ചും മാര്‍ഗംകളി അവതരിപ്പിക്കുന്നതോടൊപ്പം ഈ പാരമ്പര്യ കളിയുടെ ചരിത്ര പശ്ചാത്തലത്തെ വിശദമാക്കുകയും ചെയ്തു വരുന്നു.

മാര്‍ഗംകളിക്ക് നല്‍കിയ സംഭാവനകളെ മാനിച്ച് ആത്മ ട്രസ്റ്റ് തൃശ്ശൂര്‍ 2021 -ല്‍ കലോത്സവ ശ്രേഷ്ഠന്‍ പുരസ്കാരം നല്‍കി ആദരിച്ചിട്ടുണ്ട്. തന്നാരം നാടന്‍ കലാമേളയില്‍ മാര്‍ഗംകളി അവതരിപ്പിക്കുകയും ആദരവ് സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. മാര്‍ഗംകളിയുടെ പ്രചാരകന്‍ എന്ന നിലയില്‍ പരിശീലനത്തിലും അവതരണത്തിലും നീതിപൂര്‍വകമായ വിധി നിര്‍ണയത്തിലും അതീവ ശ്രദ്ധയോടെ തനിമ ചോരാതെ മാര്‍ഗങ്ങളില്‍ എന്ന പുണ്യ കലയെ അടുത്ത തലമുറയ്ക്ക് കൈമാറാനുള്ള ഉദ്യമത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സിബിയുടെ ഭാര്യ അനുമോള്‍ മേലുകാവ്മറ്റം സെന്‍റ് തോമസ് യു പി സ്കൂള്‍ അധ്യാപികയാണ്.

News

വാഗമണ്‍ കുരിശുമല നോമ്പ്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

ഇസ്രായേല്‍ - ഹമാസ് യുദ്ധത്തില്‍ ബന്ദികളെ തിരിച്ചയയ്ക്കണമെന്നും വെടിനിര്‍ത്തല്‍ വേണമെന്നും ആവര്‍ത്തിച്ച് ...

സിദ്ധാർഥിനെ എസ്എഫ്ഐ പ്രവർത്തകർ തല്ലിക്കൊന്നതാണെന്ന് സതീശന്‍

യുവ കർഷകന്റെ കൊലപാതകം: കേന്ദ്ര സർക്കാരുമായി ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ

സിദ്ധാർത്ഥൻ്റെ മരണം: 6 വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു

പൂഞ്ഞാര്‍ സംഭവത്തില്‍ ദുഃഖവും ആശങ്കയും അറിയിച്ച് ഇരിങ്ങാലക്കുട രൂപതയും രംഗത്ത്

മോദിയുടെ ഗ്യാരന്റിയിൽ ഇന്ത്യക്ക് വിശ്വാസം, യുപിഎ കാലം ഇന്ത്യയുടെ ഏറ്റവും മോശം ഭരണകാലം: പ്രധാനമന്ത്രി

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം, കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്തു

VIDEO NEWS

മാര്‍പ്പാപ്പയെ മാറ്റി ഇസ്ലാം ഭരണം; വത്തിക്കാന്‍ മാത്രമല്ല കാശ്മീരും ഇന്ത്യയും കൂടി | ISIS | KASHMIR

ചരിത്ര പ്രസിദ്ധമായ വാഗമണ്‍ കുരിശുമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം | WAGAMON| KURISHUMALA| WAY OF CROSS

സ്വവർഗ്ഗ അനുരാഗികളുടെ മഴവിൽ കൊടിക്ക് നിരോധനം; സുപ്രധാന നീക്കവുമായി കനേഡിയൻ പ്രവിശ്യ | RAINBOW FLAG

ചില മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഇരട്ടത്താപ്പിന്റെ കാരണം വെളിപ്പെടുത്തി പൊരുന്നേടം പിതാവ്

എന്തേ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് യഥാര്‍ത്ഥ അപകടം മനസിലാകുന്നില്ല? | PINARAYI VIJAYAN

നാട്ടിലിറങ്ങുന്ന അക്രമകാരികളായ കാട്ടുമൃഗങ്ങളെ ഞങ്ങള്‍ വീട്ടമ്മമാര്‍ കൊല്ലും |WAYANAD ELEPHANT ATTACK