CHURCH NEWS
മൂന്നുവര്‍ഷത്തിനിടെ പാശ്ചാത്യലോകത്ത് ക്രൈസ്തവര്‍ക്ക് നേരെ 168 മതസ്വാതന്ത്ര്യ ലംഘന കേസുകള്‍ നടന്നതായി പുതിയ റിപ്പോര്‍ട്ട്.
2024-02-06
മൂന്നുവര്‍ഷത്തിനിടെ പാശ്ചാത്യലോകത്ത് ക്രൈസ്തവര്‍ക്ക് നേരെ 168 മതസ്വാതന്ത്ര്യ ലംഘന കേസുകള്‍ നടന്നതായി പുതിയ റിപ്പോര്‍ട്ട്. 16 രാജ്യങ്ങളില്‍ നടന്ന കേസുകളെ സംബന്ധിച്ച് ഫാമിലി റിസര്‍ച്ച് കൗണ്‍സിലിന്‍റെ സെന്‍റര്‍ ഫോര്‍ റിലീജിയസ് ലിബര്‍ട്ടിയാണ് വെളിപ്പെടുത്തല്‍ നടത്തിയത്. പൊതുസ്ഥലത്ത് സുവിശേഷപ്രഘോഷണം നടത്തിയതിനും, പ്രാര്‍ത്ഥിച്ചതിനും ലഭിച്ച പിഴയും, അറസ്റ്റുകളും ഇതില്‍ ഉള്‍പ്പെടുന്നു.
ഫ്രീ ടു ബിലീവ് ദ ഇന്‍ഡന്‍സിഫയിങ് ഇന്‍ഡോളറന്‍സ് ടു വേര്‍ഡ് ക്രിസ്ത്യന്‍സ് ഇന്‍ ദ വെസ്റ്റ്' എന്ന പേരിലാണ് സെന്‍റര്‍ ഫോര്‍ റിലീജിയസ് ലിബര്‍ട്ടി ഗവേഷണ ഫലം പുറത്തുവിട്ടിരിക്കുന്നത്.2020 ജനുവരി മുതല്‍ 2023 ഡിസംബര്‍ വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. 58 കേസുകള്‍ അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍, കാനഡയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ എണ്ണം 36 ആണ്. 43 കേസുകള്‍ ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മതസ്വാതന്ത്ര്യ ലംഘന കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ സ്പെയിന്‍, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലാന്‍ഡ് തുടങ്ങിയ രാജ്യങ്ങളുമുണ്ട്.
പാശ്ചാത്യ ജനാധിപത്യ ലോകത്ത് മതസ്വാതന്ത്ര്യം ലംഘിക്കപ്പെടുന്നതില്‍ ഗവേഷണ വിഭാഗത്തിന്‍റെ അധ്യക്ഷന്‍ ഏരിയല്‍ ഡെല്‍ ടുര്‍കോ ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തിയിട്ടുണ്ട് . കോവിഡ് 19 മഹാമാരിയുമായി ബന്ധപ്പെട്ടുള്ള കേസുകളുടെ എണ്ണത്തില്‍ 2020നു ശേഷം കുറവുണ്ടായിട്ടുണ്ടെങ്കിലും, ക്രൈസ്തവര്‍ക്ക് നേരെ അവരുടെ വിശ്വാസത്തിന്‍റെ പേരില്‍ നടക്കുന്ന വിവേചനം വര്‍ദ്ധിക്കുകയാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭ്രൂണഹത്യ ക്ലിനിക്കുകളുടെ ചുറ്റുമുള്ള ബഫര്‍ സോണ്‍ നിയമങ്ങള്‍ അടക്കം മതസ്വാതന്ത്ര്യ ലംഘനത്തിന് കാരണമാകുന്നുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു .
News
ജമ്മു കശ്മീരില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് 7 ജില്ലകളില്‍
മാര്‍ തോമസ് തറയില്‍ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമെന്ന് ചങ്ങനാശ്ശേരി അതിരൂപത.
വാണിജ്യ പാചകവാതകത്തിന് വില കൂട്ടി
ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ.
ഒക്ടോബര്‍ മാസത്തെ പാപ്പയുടെ നിയോഗം പ്രകാശനം ചെയ്തു
ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ...
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വന്‍ സൈബര്‍ തട്ടിപ്പ് സംഘത്തെ സിബിഐ പിടികൂടി
മതത്തെയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്ന പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് സിപിഎം ...