GENERAL NEWS
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് വ്യാപക പ്രതിഷേധം
2024-02-10
വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ച് വ്യാപക പ്രതിഷേധം. കാട്ടാന ഇറങ്ങിയിട്ട് ദിവസങ്ങളോളം ആയിട്ടും കൃത്യമായ വിവരം ആളുകളെ അറിയിക്കുന്നതിനോ ആനയെ പിടികൂടുന്നതിനോ ഉള്ള നടപടികള്‍ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. റോഡുകള്‍ ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുകയാണ് നാട്ടുകാര്‍. ആന ഒരാളുടെ ജീവനെടുത്തപ്പോള്‍ മാത്രമാണ് അധികൃതര്‍ നടപടികളിലേക്ക് കടന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. മാനന്തവാടി നഗരത്തിലും അജിയുടെ മൃതദേഹം നല്‍കിയിരിക്കുന്ന മാനന്തവാടി മെഡിക്കല്‍ കോളേജിന് മുന്നിലും നാട്ടുകാരുടെ പ്രതിഷേധമുണ്ട്. കളക്ടറും സിസിഎഫും ഡിഎഫ്ഒയും സ്ഥലത്തെത്താതെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
News
പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു
കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് വി ഡി സതീശന്‍
ദൈവപുത്രന്റെ മനുഷ്യാവതാരം പ്രഘോഷിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍
ഉത്തരകൊറിയയില്‍ ക്രൈസ്തവരെയും, ക്രൈസ്തവരുമായി ബന്ധമുള്ളവരെയും ജയിലിലടയ്ക്കുന്നു
ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യം
ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...
ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം