CHURCH NEWS
വയനാട് മാനന്തവാടിയിലിറങ്ങിയ കാട്ടാന ജനവാസ മേഖലയിൽ തുടരുന്നു
2024-02-10
കാട്ടാന ജനവാസമേഖലയിലിറങ്ങിയ സാഹചര്യത്തില്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
അതേസമയം പനച്ചിയില്‍ അജിഷ് കാട്ടാനയുടെ ആക്രണത്തില്‍ മരിച്ചതില്‍ പരസ്പരം പഴി ചാരി കേരള കര്‍ണാടക വനം വകുപ്പുകള്‍ . കാട്ടാനയുടെ റേഡിയോ കോളര്‍ സിഗ്നല്‍ നല്‍കാന്‍ കര്‍ണ്ണാടക തയ്യാറായില്ല എന്ന് കേരള വനംവകുപ്പ് ആരോപിച്ചു..
രാവിലെയാണ് കര്‍ണാടക റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന കേരള അതിര്‍ത്തി കടന്നെത്തിയത്.പലതവണ കത്തയച്ചിട്ടും ആന്‍റിനയും, റിസീവറും ലഭ്യമാക്കിയില്ലെന്നും കേരളം കുറ്റപ്പെടുത്തി.
എന്നാല്‍ റേഡിയോ കോളര്‍ സിഗ്നല്‍ കിട്ടാന്‍ ആന്‍റിനയുടെയും റിസീവറിന്‍റെയും ആവശ്യമില്ലെന്ന് കര്‍ണാടക വനംവകുപ്പ് വിശദീകരിച്ചു.സാറ്റലൈറ്റ് അടിസ്ഥാനപ്പെടുത്തി സിഗ്നല്‍ നല്‍കാനാകുന്ന റേഡിയോ കോളര്‍ ആണ് മാനന്തവാടിയില്‍ ഇപ്പോഴുള്ള ആനയ്ക്ക് വച്ചിരിക്കുന്നത്.വനംമന്ത്രാലയത്തിന്‍റെ കേന്ദ്രീകൃതമോണിറ്ററിംഗ് സംവിധാനത്തില്‍ യൂസര്‍ നെയിമും പാസ്വേഡും നല്‍കിയാല്‍ ട്രാക്കിംഗ് വിവരം ലഭിക്കും.അതിനായാണ് കേന്ദ്രീകൃത ട്രാക്കിംഗ് സംവിധാനം നിലവിലുള്ളതെന്നും രണ്ട് സംസ്ഥാനങ്ങള്‍ തമ്മിലുള്ള പോരായി ഇതിനെ മാറ്റുന്നത് ശരിയല്ലെന്നും അടിയന്തിര നടപടികള്‍ സ്വീകരിക്കുകയാണിപ്പോള്‍ വേണ്ടതെന്നും കര്‍ണാടക വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കാട്ടാന ജനവാസമേഖലയില്‍ത്തന്നെ തുടരുന്നതിനാല്‍ മാനന്തവാടി നഗരസഭയിലെ 4 ഡിവിഷനുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കുറുവ, കുറുക്കډൂല, പയ്യമ്പള്ളി, കാടന്‍കൊല്ലി ഡിവിഷനുകളിലാണു ജില്ലാ ഭരണകൂടം 144 പ്രഖ്യാപിച്ചത്. നേരത്തെ തണ്ണീര്‍ക്കൊമ്പന്‍ നഗരത്തിലിറങ്ങിയപ്പോഴും മാനന്തവാടിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
News
പി വി അന്‍വറിന്റെ ആരോപണങ്ങളില്‍ പ്രതികരിച്ച് ബിനോയ് വിശ്വം
സിമി റോസ്ബെല്ലിന്റെ ആരോപണം മഹിള കോണ്‍ഗ്രസ് പരാതി നല്‍കിയെന്ന് കെ.സുധാകരന്
യുഡിഎഫ് പ്രതിഷേധ സംഗമം നാളെ
കെ.സി ത്യാഗി ജെഡിയു ദേശീയ വക്താവ് സ്ഥാനം രാജിവെച്ചു
ദൈവപരിപാലനയില്‍ അതിശയകരമായി സിനഡ് നടന്നു
വനിതാ ട്വന്റി 20 ലോകകപ്പ്. ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, രണ്ട് മലയാളി താരങ്ങള്‍ ടീമില്‍
ചെങ്കടലില്ഹൂതിതീവ്രവാദികളുടെ ആക്രമണത്തില്‍ ഗ്രീക്ക് എണ്ണ കപ്പലിന് തീപിടിച്ചു
വേര്‍പിരിഞ്ഞ സഹപാഠികള്‍ക്ക് അനുശോചനം രേഖപ്പെടുത്തി