GENERAL NEWS

തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയില്‍ വന്‍ സ്ഫോടനം

2024-02-12

തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയില്‍   വന്‍ സ്ഫോടനം.പടക്കശേഖരം പൊട്ടിത്തെറിചുണ്ടായ  അപകടത്തില്‍ ഒരാള്‍  മരിച്ചു . പാലക്കാട്ട് നിന്നും ഉത്സവത്തിനെത്തിച്ച പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചത് . തീ പിടിത്തത്തില്‍ ഒരു സ്ത്രീയടക്കം 16  പേര്‍ക്ക് പരിക്കേറ്റു. തെക്കുംഭാഗത്തെ പടക്കക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. . സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായി. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. അരകിലോമീറ്റര്‍ അകലെ വരെ കെട്ടിടാവശിഷ്ടങ്ങളെത്തി. ഒരു കിലോമീറ്റര്‍ അകലെ നിന്നും വരെ സ്ഫോടന ശബ്ദം കേട്ടതായി പ്രദേശവാസികള്‍ പറഞ്ഞു. പത്തരയോടെയാണ് അപകടമുണ്ടായത് അടുത്തുളള വീടുകളെല്ലാം തകര്‍ന്നു.  45 ഓളം കെട്ടിടങ്ങള്‍ക്ക്  കേടുപാടുകള്‍ പറ്റിയതായി  പ്രദേശവാസികള്‍ പറഞ്ഞു. അരക്കിലോമീറ്റര്‍ ചുറ്റുപാടുളള വീടുകളെല്ലാം തകര്‍ന്ന നിലയിലാണ്. സമീപത്തെ ഇരുനിലവീടുകളുടെ മേല്‍ക്കൂരകള്‍ വരെ തകര്‍ന്നു. കോണ്‍ഗ്രീറ്റുകള്‍ പൊട്ടിയകന്ന നിലയാണ്. വീടിന്‍റെ വാതിലുകളും ജനലുകളും തകര്‍ന്നു. 

ഒരു വാഹനം കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് തൃപ്പൂണിത്തുറ വൈക്കം റോഡില്‍ വന്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു .തൃപ്പുണ്ണിത്തുറയിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റവര്‍ക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും മികച്ച ചികിത്സാ സൗകര്യമേര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. തൃപ്പുണ്ണിത്തുറ ആശുപത്രിയിലും കൂടുതല്‍ സൗകര്യങ്ങളൊരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. 


News

വാഗമണ്‍ കുരിശുമല നോമ്പ്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

ഇസ്രായേല്‍ - ഹമാസ് യുദ്ധത്തില്‍ ബന്ദികളെ തിരിച്ചയയ്ക്കണമെന്നും വെടിനിര്‍ത്തല്‍ വേണമെന്നും ആവര്‍ത്തിച്ച് ...

സിദ്ധാർഥിനെ എസ്എഫ്ഐ പ്രവർത്തകർ തല്ലിക്കൊന്നതാണെന്ന് സതീശന്‍

യുവ കർഷകന്റെ കൊലപാതകം: കേന്ദ്ര സർക്കാരുമായി ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ

സിദ്ധാർത്ഥൻ്റെ മരണം: 6 വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു

പൂഞ്ഞാര്‍ സംഭവത്തില്‍ ദുഃഖവും ആശങ്കയും അറിയിച്ച് ഇരിങ്ങാലക്കുട രൂപതയും രംഗത്ത്

മോദിയുടെ ഗ്യാരന്റിയിൽ ഇന്ത്യക്ക് വിശ്വാസം, യുപിഎ കാലം ഇന്ത്യയുടെ ഏറ്റവും മോശം ഭരണകാലം: പ്രധാനമന്ത്രി

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം, കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്തു

VIDEO NEWS

മാര്‍പ്പാപ്പയെ മാറ്റി ഇസ്ലാം ഭരണം; വത്തിക്കാന്‍ മാത്രമല്ല കാശ്മീരും ഇന്ത്യയും കൂടി | ISIS | KASHMIR

ചരിത്ര പ്രസിദ്ധമായ വാഗമണ്‍ കുരിശുമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം | WAGAMON| KURISHUMALA| WAY OF CROSS

സ്വവർഗ്ഗ അനുരാഗികളുടെ മഴവിൽ കൊടിക്ക് നിരോധനം; സുപ്രധാന നീക്കവുമായി കനേഡിയൻ പ്രവിശ്യ | RAINBOW FLAG

ചില മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഇരട്ടത്താപ്പിന്റെ കാരണം വെളിപ്പെടുത്തി പൊരുന്നേടം പിതാവ്

എന്തേ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് യഥാര്‍ത്ഥ അപകടം മനസിലാകുന്നില്ല? | PINARAYI VIJAYAN

നാട്ടിലിറങ്ങുന്ന അക്രമകാരികളായ കാട്ടുമൃഗങ്ങളെ ഞങ്ങള്‍ വീട്ടമ്മമാര്‍ കൊല്ലും |WAYANAD ELEPHANT ATTACK