GENERAL NEWS
ബജറ്റില്‍ വിഹിതം വെട്ടിക്കുറച്ചു; സിപിഐ മന്ത്രിമാര്‍ പരാതി അറിയിക്കും
2024-02-12
സിപിഐ മന്ത്രിമാരുടെ വകുപ്പുകള്‍ക്ക് ബജറ്റില്‍ ആവശ്യത്തിനു തുക വകയിരുത്തി യില്ലെന്ന വിമര്‍ശനത്തിനും ഇടതുനയത്തിനു വിര ദ്ധമായി വിദേശ സര്‍വകലാശാലകള്‍ ആരംഭിക്കാ നുള്ള പ്രഖ്യാപനത്തിനും പിന്നാലെ ബജറ്റ് പൊതു ചര്‍ച്ചയ്ക്ക് ഇന്നു നിയമസഭയില്‍ തുടക്കമായി . മൂന്ന് ദിവസമാണ് നിയമസഭയില്‍ ബജറ്റ് പൊതു ചര്‍ച്ച
സിപിഐയുടെ കൈവശമുള്ള ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പിനും മൃഗസംരക്ഷണ വകുപ്പിനും ആ വശ്യത്തിനുള്ള ഫണ്ട് ബജറ്റില്‍ വകയിരുത്തിയില്ലെന്ന കടുത്ത വിമര്‍ശനം മന്ത്രിമാരായ ജി.ആര്‍. അനിലും ജെ ചിഞ്ചുറാണിയും ഉന്നയിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സിപിഐ സംസ്ഥാന നേത്യ യോഗങ്ങളിലും മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി കെ.എന്‍.ബാലഗോപാലിനുമെതിരേ കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു.ഇടതുനയത്തിനു വിരുദ്ധമായി വിദേശ സര്‍വകലാശാലകളുടെ ക്യാമ്പസ് സംസ്ഥാനത്തു തുറക്കുമെ ന്നു ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. നയത്തിനു വിരുദ്ധമായ സര്‍ക്കാര്‍ പ്രഖ്യാപനത്തിലും സിപിഐ യോഗ ത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു.എന്നാല്‍, ചര്‍ച്ചയ്ക്കുവേണ്ടിയാണ് വിദേശ സര്‍വകലാശാലാ ബജറ്റില്‍ പ്രഖ്യാപിച്ചതെന്നായിരുന്നു ധന മന്ത്രിയുടെ മറുപടി. ഇക്കാര്യത്തില്‍ നയംമാറ്റമില്ലെന്നു വ്യക്തമാക്കിയ മന്ത്രി പാര്‍ട്ടിയിലോ മുന്നണിയി ലോ എതിര്‍പ്പുള്ളതായ ആരോപണങ്ങളും തള്ളിയിരുന്നു ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയാതെയാണ് വിദേശ സര്‍വകലശാല പ്രഖ്യാപനം ബജറ്റില്‍ വന്നതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മന്ത്രി ആര്‍. ബിന്ദു അടക്കം വിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെ പരസ്യ പ്രസ്താവന നടത്തരുതെന്ന മുന്നറിയിപ്പ് മുഖ്യ മന്ത്രി പിണറായി വിജയന്‍ നല്‍കിയിരുന്നു
14ന് ബജറ്റ് പൊതു ചര്‍ച്ച അവസാനിപ്പിച്ച് ചര്‍ച്ചയുടെ അടിസ്ഥാനത്തിലുള്ള ആവശ്യമായ മാറ്റം ധനമ ന്ത്രി പ്രഖ്യാപിക്കും. നാലുമാസത്തെ സര്‍ക്കാര്‍ ചെലവുകള്‍ക്കുള്ള വോട്ട് ഓണ്‍ അകൗണ്ട് പാസാക്കി 15ന് നിയമസഭാ സമ്മേളനം സമാപിക്കും.
News
വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം
ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക
വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു
മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം
സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...
പി.പി.ഇ കിറ്റ് വിവാദം : സിഎജി യുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്
അപകടത്തില്‍പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി