GENERAL NEWS

വയനാട്ടിലെ വന്യമൃഗ ശല്യ വിഷയത്തില്‍ കര്‍ണാടകയുമായി ചര്‍ച്ച നടത്താന്‍ ഉന്നതതല യോഗത്തില്‍ തീരുമാനമായി.

2024-02-12

വയനാട്ടിലെ വന്യമൃഗ ശല്യ വിഷയത്തില്‍ കര്‍ണാടകയുമായി ചര്‍ച്ച നടത്താന്‍  ഉന്നതതല യോഗത്തില്‍ തീരുമാനമായി. പ്രതിഷേധം രൂക്ഷമായതിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് തീരുമാനമായത്. വനംവകുപ്പ്  മന്ത്രി എ കെ ശശീന്ദ്രനടക്കമുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു .അന്തര്‍സംസ്ഥാന വന്യജീവി പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേരള, കര്‍ണ്ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി സമിതി രൂപീകരിക്കും. അഡീഷണല്‍ ചീഫ് സെക്രട്ടറി, പ്രിന്‍സിപ്പല്‍ സെക്രട്ടറി തലത്തിലാകും സമിതി.വന്യജീവികളെ നേരിടുന്നതുമായി  ബന്ധപ്പെട്ട നിയമപ്രശ്നങ്ങള്‍ നിയമവകുപ്പും അഡ്വക്കേറ്റ് ജനറലും പരിശോധിക്കും. വയനാട്ടില്‍ റവന്യൂ, പോലീസ്, ഫോറസ്റ്റ് വകുപ്പുകള്‍ ചേര്‍ന്ന് കമാന്‍ഡ് കണ്‍ട്രോള്‍ സെന്‍റര്‍ കൊണ്ടുവരും. മുന്നറിയിപ്പ്, നിരീക്ഷണ സംവിധാനം എന്നിവയും ശക്തിപ്പെടുത്തും. കൂടാതെ വന്യജീവി ആക്രമണങ്ങള്‍ക്ക് ഇരയാകുന്നവര്‍ക്കുള്ള നഷ്ടപരിഹാരം കൊടുത്തുതീര്‍ക്കും. വ്യാഴാഴ്ച വയനാട്ടിലെ ജനപ്രതിനിധികളുമായി തിരുവനന്തപുരത്ത് മുഖ്യമന്ത്രി ചര്‍ച്ച നടത്തും .






News

വാഗമണ്‍ കുരിശുമല നോമ്പ്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

ഇസ്രായേല്‍ - ഹമാസ് യുദ്ധത്തില്‍ ബന്ദികളെ തിരിച്ചയയ്ക്കണമെന്നും വെടിനിര്‍ത്തല്‍ വേണമെന്നും ആവര്‍ത്തിച്ച് ...

സിദ്ധാർഥിനെ എസ്എഫ്ഐ പ്രവർത്തകർ തല്ലിക്കൊന്നതാണെന്ന് സതീശന്‍

യുവ കർഷകന്റെ കൊലപാതകം: കേന്ദ്ര സർക്കാരുമായി ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ

സിദ്ധാർത്ഥൻ്റെ മരണം: 6 വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു

പൂഞ്ഞാര്‍ സംഭവത്തില്‍ ദുഃഖവും ആശങ്കയും അറിയിച്ച് ഇരിങ്ങാലക്കുട രൂപതയും രംഗത്ത്

മോദിയുടെ ഗ്യാരന്റിയിൽ ഇന്ത്യക്ക് വിശ്വാസം, യുപിഎ കാലം ഇന്ത്യയുടെ ഏറ്റവും മോശം ഭരണകാലം: പ്രധാനമന്ത്രി

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം, കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്തു

VIDEO NEWS

മാര്‍പ്പാപ്പയെ മാറ്റി ഇസ്ലാം ഭരണം; വത്തിക്കാന്‍ മാത്രമല്ല കാശ്മീരും ഇന്ത്യയും കൂടി | ISIS | KASHMIR

ചരിത്ര പ്രസിദ്ധമായ വാഗമണ്‍ കുരിശുമലയിലേക്ക് തീര്‍ത്ഥാടക പ്രവാഹം | WAGAMON| KURISHUMALA| WAY OF CROSS

സ്വവർഗ്ഗ അനുരാഗികളുടെ മഴവിൽ കൊടിക്ക് നിരോധനം; സുപ്രധാന നീക്കവുമായി കനേഡിയൻ പ്രവിശ്യ | RAINBOW FLAG

ചില മാധ്യമങ്ങളുടെയും രാഷ്ട്രീയക്കാരുടെയും ഇരട്ടത്താപ്പിന്റെ കാരണം വെളിപ്പെടുത്തി പൊരുന്നേടം പിതാവ്

എന്തേ കേരളത്തിന്റെ മുഖ്യമന്ത്രിക്ക് യഥാര്‍ത്ഥ അപകടം മനസിലാകുന്നില്ല? | PINARAYI VIJAYAN

നാട്ടിലിറങ്ങുന്ന അക്രമകാരികളായ കാട്ടുമൃഗങ്ങളെ ഞങ്ങള്‍ വീട്ടമ്മമാര്‍ കൊല്ലും |WAYANAD ELEPHANT ATTACK