GENERAL NEWS

മൂന്നാറിൽ വീണ്ടും പടയപ്പയുടെ പരാക്രമം, കെഎസ്ആർടിസി ബസിന് നേരെ പാഞ്ഞടുത്തു

2024-03-01

മൂന്നാറില്‍ വീണ്ടും പടയപ്പയുടെ പരാക്രമം. രാജമലയില്‍ തമിഴ്നാട് ആര്‍ടിസിയുടെ മൂന്നാര്‍ - ഉദുമല്‍പേട്ട ബസിന്‍റെ ചില്ലുകള്‍ തകര്‍ത്തു . വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. മൂന്നാര്‍ - ഉദുമല്‍പേട്ട റൂട്ടില്‍ എട്ടാം മൈലിനു സമീപം വച്ചാണ് പടയപ്പ ബസിന് മുന്നിലെത്തിയത്. ബസ് മുന്നോട്ട് എടുക്കാന്‍ അനുവദിക്കാത്ത വിധം റോഡില്‍ നിലയുറപ്പിച്ച ആന വാഹനം തള്ളി നീക്കുകയായിരുന്നു. വലതുവശത്ത് വലിയ കുഴിയായിരുന്നതിനാല്‍ വലിയ അപകടത്തിനുള്ള സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്. കഴിഞ്ഞ മൂന്നു ദിവസത്തിനിടയില്‍ ഇത് മൂന്നാമത്തെ വാഹനത്തിനുനേരെയാണ് പടയപ്പയുടെ പരാക്രമം .പടയപ്പ സ്ഥിരമായി സഞ്ചരിക്കുന്ന പാതയാണിത്. മദപ്പാടിലായതിനാല്‍ പടയപ്പ കൂടുതല്‍ പ്രകോപിതനാണ്




VIDEO NEWS

പൗരോഹിത്യം എന്ന സ്വപ്നം നെഞ്ചിലേറ്റിയ ബ്രദർ നോയൽ ഇനി നിത്യപുരോഹിതനൊപ്പം നിത്യതയിൽ | Br Noel Felix

മറഞ്ഞിരുന്ന ഷാഫ്റ്റിന്റെ വീഡിയോ പുറത്തുവിട്ട് ഇസ്രയേൽ | ISRAEL | HAMAS

ഇന്ത്യയ്ക്ക് സന്ദേശം അയച്ച് പാപ്പ ;ഇന്തോനേഷ്യയിലെ ചരിത്ര സന്ദർശനത്തിൽ പാപ്പയുടെ നിർണ്ണായക നീക്കങ്ങൾ

35 ലക്ഷം പേര്‍... ചൂരല്‍മല പോയ പോലെ 6 ജില്ലകള്‍... സംഭവിച്ചു കഴിഞ്ഞിട്ട് ഇതിനെയും അതിജീവിക്കും എന്നു പറഞ്ഞിട്ട് എന്തുകാര്യം ചേട്ടനച്ചന്റെ വൈറല്‍ വീഡിയോ

ലക്ഷ്യം കിറു കൃത്യം പക്ഷേ അവസാന നിമിഷം ട്രംപ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ വിദഗ്ധ വിശകലനം കണ്ട് ഞെട്ടി ലോകം

ജറുസലേമിലെ ഈശോയുടെ തിരുക്കല്ലറ ദൈവാലയത്തിൽ ഗവേഷകരുടെ സുപ്രധാന കണ്ടെത്തൽ