GENERAL NEWS
സിദ്ധാർത്ഥൻ്റെ മരണം: 6 വിദ്യാർത്ഥികളെ കൂടി സസ്‌പെൻഡ് ചെയ്തു
2024-03-01

പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്‍റെ മരണത്തിന് കാരണമായ റാഗിംങിലുണ്ടായ ആറു വിദ്യാര്‍ത്ഥികളെ കൂടി സസ്പെന്‍ഡ് ചെയ്തു. 12 വിദ്യാര്‍ത്ഥികളെ കഴിഞ്ഞ മാസം 22ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതോടെ പ്രതിച്ചേര്‍ത്ത 18 പേരെയും സസ്പെന്‍റ് ചെയ്തു. ബില്‍ഗേറ്റ് ജോഷ്വാ, കോളേജ് യൂണിയന്‍ സെക്രട്ടറി അഭിഷേക്.എസ്, ആകാശ് .ഡി,ഡോണ്‍സ് ഡായി, രഹന്‍ ബിനോയ്, ശ്രീഹരി ആര്‍ ഡി എന്നിവരെയാണ് ഒടുവില്‍ സസ്പെന്‍ഡ് ചെയ്തത്. ഇന്നലെ പൊലീസില്‍ കീഴടങ്ങിയ എസ്എഫ്ഐ നേതാക്കളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഇന്നലെ രാത്രി പൊലീസ് കസ്റ്റഡിയിലെടുത്ത എന്‍ ആസിഫ് ഖാന്‍റെ അറസ്റ്റും ഇന്നുണ്ടാകും. ഇതോടെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട പത്തുപേര്‍ പൊലീസ് പിടിയിലായി. ഒളിവിലുള്ള ആറുപേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. അതേസമയം മന്ത്രി ജി ആര്‍ അനില്‍കുമാറും കോണ്‍ഗ്രസ് നേതാക്കളും സിദ്ധാര്‍ത്ഥന്‍റെ വീട് സന്ദര്‍ശിച്ചു . സിദ്ധാര്‍ത്ഥന്‍റെ കുടുംബത്തിന് എല്ലാ പിന്തുണയും നല്‍കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍ പറഞ്ഞു . സര്‍ക്കാര്‍ നിക്ഷ്പക്ഷമായി അന്വേഷിച്ചു നടപടിയെടുക്കുമെന്ന് മന്ത്രി ജി ആര്‍ അനികുമാറും പറഞ്ഞു .
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
