GENERAL NEWS
യുവ കർഷകന്റെ കൊലപാതകം: കേന്ദ്ര സർക്കാരുമായി ചർച്ചക്കില്ലെന്ന് കർഷക സംഘടനകൾ
2024-03-01

കര്‍ഷക സമരത്തിനിടെ യുവ കര്‍ഷകന്‍ മരണപ്പെട്ടത് തോക്കിലുപയോഗിക്കുന്ന മെറ്റല്‍ പെല്ലറ്റുകള്‍ തറച്ചെന്ന് റിപ്പോര്‍ട്ട്. 21 കാരനായ ശുഭ് കരണ്‍ സിംഗിന്‍റെ തലയോട്ടിയോട് ചേര്‍ന്നുള്ള കഴുത്തിന്‍റെ ഭാഗത്ത് നിരവധി മെറ്റല്‍ പെല്ലറ്റുകള്‍ കണ്ടെത്തി. പോസ്റ്റ്മോര്‍ട്ടത്തിന് മുന്‍പ് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
യുവാവിന്‍റെ ശരീരത്തില്‍ മറ്റു മുറിവുകള്‍ ഒന്നും ഇല്ലെന്നും തലയുടെ പിന്‍ഭാഗത്ത് മെറ്റല്‍ പെല്ലറ്റുകള്‍ തുളച്ചു കയറിയ മുറിവുകള്‍ കണ്ടെത്തിയതായതായും പട്യാല ആശുപത്രിയിലെ അധികൃതര്‍ അറിയിച്ചു. പൊലീസുമായുള്ള സംഘര്‍ഷത്തില്‍ പരിക്കേറ്റ നിരവധി കര്‍ഷകരുടെ ശരീരത്തില്‍ സമാനമായ മെറ്റല്‍ പെല്ലറ്റുകള്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുണ്ട്. കണ്ടെടുത്ത പെല്ലറ്റുകള്‍ പൊലീസിന് കൈമാറിയതായും റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ടെന്നും മറ്റു കാര്യങ്ങള്‍ ഇപ്പോള്‍ വെളുപ്പെടുത്തുന്നില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. വെടിയുതിര്‍ത്ത തോക്കിന്‍റെ സ്വഭാവം അറിയാന്‍ പെല്ലറ്റുകള്‍ ബാലിസ്റ്റിക് വിദഗ്ധര്‍ക്ക് അയച്ചേക്കും. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് തനിക്ക് ലഭിച്ചിട്ടില്ലെന്ന് കേസിന്‍റെ അന്വേഷണ ഉദ്യോഗസ്ഥനായ പഞ്ചാബ് പോലീസ് സബ് ഇന്‍സ്പെക്ടര്‍ യശ്പാല്‍ ശര്‍മ്മ പറഞ്ഞു. മരണപ്പെട്ട യുവാവിന്‍റെ കുടുംബം ആദ്യം പോസ്റ്റ്മോര്‍ട്ടം നടത്താന്‍ അധികാരികളെ അനുവദിച്ചിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിരുന്നു. എല്ലാ വിളകള്‍ക്കും കേന്ദ്രസര്‍ക്കാര്‍ എംഎസ്പി നിയമം കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് കര്‍ഷകര്‍ രണ്ടാഴ്ചയിലധികമായി പഞ്ചാബ്-ഹരിയാന അതിര്‍ത്തികളില്‍ പ്രതിഷേധ സമരത്തിലാണ്.
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
