CHURCH NEWS

ഇസ്രായേല്‍ - ഹമാസ് യുദ്ധത്തില്‍ ബന്ദികളെ തിരിച്ചയയ്ക്കണമെന്നും വെടിനിര്‍ത്തല്‍ വേണമെന്നും ആവര്‍ത്തിച്ച് വത്തിക്കാന്‍.

2024-03-01

ഇസ്രായേല്‍ - ഹമാസ് യുദ്ധത്തില്‍ ബന്ദികളെ തിരിച്ചയയ്ക്കണമെന്നും വെടിനിര്‍ത്തല്‍ വേണമെന്നും ആവര്‍ത്തിച്ച് വത്തിക്കാന്‍. വിഷയത്തിന്‍റെ ഗൗരവം കണക്കിലെടുത്ത് വത്തിക്കാനിലെ പാലസ്തീന്‍ സ്ഥാനപതിയും ഇതേ ആവശ്യമുന്നയിച്ച് രംഗത്തെത്തി. ഈസ്റ്റര്‍, റമദാന്‍ അവധി ദിനങ്ങള്‍ക്ക് മുന്നോടിയായി വെടിനിര്‍ത്തലിന് അദ്ദേഹം ആഹ്വാനവും ചെയ്തു.

ഭീകരസംഘടനയായ ഹമാസ് ബന്ദികളാക്കിയവരെ സുരക്ഷിതമായി തിരിച്ചെത്തിക്കണമെന്നും ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ വെടിനിര്‍ത്തല്‍ വേണമെന്നും ആവര്‍ത്തിച്ച് വത്തിക്കാന്‍ രംഗത്തെത്തി. ബന്ദികളെ ഇസ്രായേലിലേക്കു തിരിച്ചയയ്ക്കാനുള്ള ഏകമാര്‍ഗം വെടിനിര്‍ത്തല്‍ മാത്രമാണെന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍ വെളിപ്പെടുത്തി. "ഞങ്ങളുടെ ആദ്യത്തെ ഉത്കണ്ഠ, ബന്ദികളെ മോചിപ്പിക്കുന്നതിനും മാനുഷിക സഹായത്തിനുമുള്ള ഒരു മാര്‍ഗം കണ്ടെത്തുക എന്ന തുമാണ്. എന്നാലത്, വളരെ ബുദ്ധിമുട്ടായി തുടരുന്നു. അതിനാല്‍ ഒരേയൊരു വഴി വെടിനിര്‍ത്തല്‍ മാത്രമാണ് - സെന്‍റസിമസ് ആന്നസ് പ്രോ പോണ്ടിഫിസ് ഫൗണ്ടേഷന്‍റെ അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു കര്‍ദ്ദിനാള്‍ പീയെത്രൊ പരോളിന്‍റെ പരാമര്‍ശം ഉണ്ടായത്. ഇസ്രായേലുമായുള്ള നയതന്ത്രബന്ധങ്ങളില്‍ പ്രതീക്ഷാവഹമായ യാതൊന്നും ഉണ്ടായിട്ടില്ലെന്നും കര്‍ദ്ദിനാള്‍ പരോളിന്‍ സ്ഥിരീകരിച്ചു. അതേസമയം, വത്തിക്കാനിലെ പാലസ്തീന്‍ സ്ഥാനപതി ഇസ കാസിസി വത്തിക്കാനിലെ ഉന്നത ഉദ്യോഗസ്ഥനുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില്‍ വരാനിരിക്കുന്ന ഈസ്റ്റര്‍, റമദാന്‍ അവധി ദിനങ്ങള്‍ക്ക് മുന്നോടിയായി വെടിനിര്‍ത്തലിന് കാസിസി ആഹ്വാനം ചെയ്തു.



News

പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു

കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് വി ഡി സതീശന്‍

ദൈവപുത്രന്റെ മനുഷ്യാവതാരം പ്രഘോഷിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍

ഉത്തരകൊറിയയില്‍ ക്രൈസ്തവരെയും, ക്രൈസ്തവരുമായി ബന്ധമുള്ളവരെയും ജയിലിലടയ്ക്കുന്നു

ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യം

ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...

ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം

VIDEO NEWS

നിശബ്ദത പാലിക്കേണ്ട വിഷയമല്ലിത്, വിശദീകരിക്കേണ്ടവർ വിശദീകരിച്ചേ മതിയാകൂ...മുനമ്പം സമരത്തിന്റെ അൻപതാം ദിനത്തിൽ മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞത്

ദയാവധ നിയമത്തിനെതിരെ ജനരോഷം ആഞ്ഞടിച്ചപ്പോൾ, UK യിൽ ഷെക്കെയ്‌ന ന്യൂസിന് ലഭിച്ച പ്രതികരണങ്ങൾ

ഞായറാഴ്ച പൊതുഅവധി നിർബന്ധിത പ്രവൃത്തിദിനങ്ങളാക്കുന്ന മനുഷ്യാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കുക ശക്തമായ ആവശ്യവുമായി കെസിബിസി

ഹൈബി ഈഡൻ എംപിയോടും ഇവിടുത്തെ എം ൽ എ യോടും ഇത് മാത്രമേ ചോദിക്കാൻ ഉള്ളു...മുനമ്പത്ത് തീപ്പൊരി വാക്കുകളുമായി ഷാജൻ സ്കറിയ

35 ലക്ഷം പേര്‍... ചൂരല്‍മല പോയ പോലെ 6 ജില്ലകള്‍... സംഭവിച്ചു കഴിഞ്ഞിട്ട് ഇതിനെയും അതിജീവിക്കും എന്നു പറഞ്ഞിട്ട് എന്തുകാര്യം ചേട്ടനച്ചന്റെ വൈറല്‍ വീഡിയോ

ലക്ഷ്യം കിറു കൃത്യം പക്ഷേ അവസാന നിമിഷം ട്രംപ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ വിദഗ്ധ വിശകലനം കണ്ട് ഞെട്ടി ലോകം