CHURCH NEWS

വാഗമണ്‍ കുരിശുമല നോമ്പ്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്.

2024-03-01

മലയാറ്റൂര്‍ കുരിശുമല കഴിഞ്ഞാല്‍ ഭാരതത്തിലെ രണ്ടാമത്തെ കുരിശുമലയായി കരുതപ്പെടുന്ന വാഗമണ്‍ കുരിശുമല നോമ്പ്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയാണ്. കുരിശിന്‍റെ വഴി ചൊല്ലി മല കയറി, ശേഷം മലമുകളില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് പ്രാര്‍ത്ഥിക്കുന്നതിന് ആയിരക്കണക്കിന് വിശ്വാസികളാണ് വലിയ നോമ്പുകാലത്ത് എവിടെ എത്തിച്ചേരുന്നത്. 

ഇത് വാഗമണ്‍ കുരിശുമല. മലയാറ്റൂര്‍ കുരിശുമല കഴിഞ്ഞാല്‍ ഭാരതത്തിലെ രണ്ടാമത്തെ കുരിശുമലയായി കരുതപ്പെടുന്ന ഇവിടെ 1904ലാണ് കുരിശുമല കയറ്റം ആരംഭിക്കുന്നത്. ഇപ്പോള്‍ 124 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഈ കുരിശുമല എന്നതും ശ്രദ്ധേയം. കല്ലും കുരിശും ചുമന്ന് ത്യാഗത്തോടെ കുരിശിന്‍റെ വഴി ചൊല്ലി മല കയറാനും ശേഷം മലമുകളിലെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിക്കാനും അനുദിനം അനേകം വിശ്വാസികളാണ് നോമ്പ്കാലത്ത് വാഗമണ്‍ കുരിശുമലയില്‍ എത്തുന്നത്. ഈ കുരിശുമലയുടെ അടിവാരം അറിയപ്പെടുന്നത് തന്നെ കല്ലില്ല കവല എന്നാണ്. കുരിശുമല കയറ്റത്തിന് തുടക്കം ഇട്ടതുമുതല്‍ വിശ്വാസികള്‍ താഴ്വാരത്ത് നിന്ന് കല്ല് എടുത്തെടുത്താണ് ഇവിടെ കല്ല് അവശേഷിക്കാതായത് എന്നും അങ്ങനെയാണ് പ്രസ്തുത താഴ്വാരത്തിന് കല്ലില്ല കവല എന്ന പേര് വന്നതെന്നും പറയപ്പെടുന്നു. വാഗമണ്‍ കുരിശുമലയുടെ ചരിത്രത്തെ കുറിച്ചും ഈ വര്‍ഷത്തെ 40ആം വെള്ളി, ദുഃഖവെള്ളി ദിവസങ്ങളിലെ തിരുകര്‍മ്മങ്ങളെ കുറിച്ചും കുരിശുമല ഇന്‍ചാര്‍ജ് ഫാ.ആന്‍റണി വാഴയില്‍ ഷെക്കെയ്ന ന്യൂസിനോട് വിശദീകരിച്ചു.

        




VIDEO NEWS

നൈജീരിയയില്‍ ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 29 ക്രൈസ്തവരെ | Nigerian Christians

ആലഞ്ചേരി പിതാവ് എണ്‍പതാം വയസ്സിലേക്ക്...വത്സല പിതാവിന് വിശ്വാസി സമൂഹത്തിന്റെ ആശംസാപ്രവാഹം

ഇസ്രയേലും ഇറാനും യുദ്ധത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയില്‍ ലോകരാജ്യങ്ങള്‍...

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്