CHURCH NEWS
വിശുദ്ധ വാരത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി നിക്കരാഗ്വന്‍ സര്‍ക്കാര്‍
2024-03-21
ലോകം വിശുദ്ധവാരത്തിലേക്ക് പ്രവേശിക്കാനിരിക്കെ നിക്കാര്വഗ്വയില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍ അത്ര ശുഭകരമല്ല. കത്തോലിക്കാ സഭയ്ക്ക് നേരെ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് നിക്കരാഗ്വയിലെ പ്രസിഡണ്ട് ഡാനിയേല്‍ ഒര്‍ട്ടേഗയുടെ ഏകാധിപത്യ ഭരണകൂടം. വിശുദ്ധ വാരത്തിലെ ശുശ്രൂഷകള്‍ക്ക് ഇതിനോടകം വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ് നിക്കാരാഗ്വ ഗവണ്മെന്റ്.
ഓശാന ഞായറാഴ്ചയിലെ കുരുത്തോല പ്രദക്ഷിണവും, ദുഃഖവെള്ളിയാഴ്ച നടക്കേണ്ട കുരിശിന്റെ വഴിക്കും ഭരണകൂടം വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ചില സ്ഥലങ്ങളില്‍ ദുഃഖവെള്ളിയിലെ കുരിശിന്റെ വഴിക്ക് പള്ളികള്‍ക്കു ഉള്ളില്‍ നടത്താന്‍ മാത്രമാണ് അനുവാദമുള്ളത്. നിക്കരാഗ്വയില്‍ പരസ്യമായി ക്രൈസ്തവ വിശ്വാസം പ്രകടിപ്പിക്കുന്നത് പോലീസ് അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിലേക്ക് നയിക്കുകയാണ്, വൈദികരും സന്യസ്തരും വിശ്വാസികളും സുരക്ഷിതരല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
നിക്കരാഗ്വന്‍ പ്രസിഡണ്ട് ഡാനിയേല്‍ ഒര്‍ട്ടേഗ കഴിഞ്ഞ വര്‍ഷവും സമാനമായ നിയന്ത്രണം കൊണ്ടുവന്നിരുന്നു. നിരവധി കത്തോലിക്കാ മാധ്യമ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടുകയും വിശുദ്ധ മദര്‍ തെരേസ സ്ഥാപിച്ച മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനികളെ നിക്കാരാഗ്വയില്‍ പുറത്താക്കുകയും ചെയ്തിരുന്നു. ഒര്‍ട്ടേഗയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്തത്തിന്റെ പേരില്‍ 26 വര്‍ഷത്തെ തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബിഷപ്പ് റോളൊണ്ടോ ആല്‍വാരസ് വത്തിക്കാന്‍ ഇടപെടലിലാണ് നിക്കരാഗ്വയില്‍ നിന്നും മോചിതനായത്. 2018 ല്‍ സാമൂഹിക സുരക്ഷാ സംവിധാനത്തില്‍ മാറ്റം വരുത്തിയ ഒര്‍ട്ടേഗ ഗവണ്മെന്റിനെതിരെ പ്രതിഷേധിച്ച 355 നിക്കാരാഗ്വന്‍ പൗരന്മാരുടെ ജീവനാണ് സൈനീക നടപടിയില്‍ പൊലിഞ്ഞത്.
News
ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...
ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം
ഖേദം പ്രകടിപ്പിച്ച് കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ വിജയന്‍
ജര്‍മ്മനിയില്‍ പാചകക്കാരായി റോബോട്ടുകള്‍
മാര്‍പാപ്പയായിരിക്കുമ്പോള്‍ ആത്മകഥ എഴുതിയ ആദ്യത്തെ പാപ്പ, ഫ്രാന്‍സിസ് പാപ്പയുടെ ആത്മകഥ ഹോപ്പ് ജനുവരി 14നു ...
മുനമ്പം-കടപ്പുറം പ്രശ്‌നം, ഐക്യദാര്‍ഢ്യമറിയിച്ച് കോതമംഗലം രൂപത
കരസേന ഉപയോഗിക്കുന്ന റെയില്‍വേ പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍