CHURCH NEWS
രക്തസാക്ഷിത്വം വരിച്ച കത്തോലിക കുടുംബത്തിന്‍റെ ഓര്‍മ്മയില്‍ പോളണ്ടിലെ വിശ്വാസികള്‍
2024-03-26

യഹൂദര്‍ക്ക് അഭയം നല്‍കിയതിന്‍റെ പേരില്‍ നാസികള്‍ കൊലപ്പെടുത്തിയ പോളിഷ് സ്വദേശികള്‍ ആയിരുന്ന ഉല്‍മാ കുടുംബത്തിന്‍റെ എണ്‍പതാം രക്തസാക്ഷിത്വ വാര്‍ഷികം പോളണ്ടിലെ ക്രൈസ്തവര്‍ ആചരിച്ചു. ചടങ്ങുകളില്‍ പങ്കെടുത്തവരില്‍ പോളണ്ടിന്‍റെ പ്രസിഡന്‍റും
യഹൂദര്‍ക്ക് അഭയം നല്‍കിയതിന്‍റെ പേരില്‍ നാസികള്‍ കൊലപ്പെടുത്തിയ പോളിഷ് സ്വദേശികള്‍ ആയിരുന്ന ഉല്‍മാ കുടുംബത്തിന്‍റെ എണ്‍പതാം രക്തസാക്ഷിത്വ വാര്‍ഷികം പോളണ്ടിലെ ക്രൈസ്തവര്‍ ഞായറാഴ്ച, മാര്‍ച്ച് 24ആം തീയതി ആചരിച്ചു. പോളണ്ടിലെ മര്‍ക്കോവയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ വിശുദ്ധരുടെ നാമകരണത്തിനു വേണ്ടിയുള്ള വത്തിക്കാന്‍ ഡൈകാസ്ട്രി തലവന്‍ കര്‍ദിനാള്‍ മാര്‍സലോ സെമറാരോ പരിശുദ്ധ ബലിയര്‍പ്പണത്തിന് മുഖ്യകാര്‍മികത്വം വഹിച്ചു. പോളണ്ടിന്‍റെ പ്രസിഡന്‍റ് ആന്ധ്രജ് ഡുടയും ചടങ്ങില്‍ പങ്കെടുത്തു. യഹൂദരെ ഒളിപ്പിച്ചതിന്‍റെ പേരില്‍
ജോസഫും, വിക്ടോറിയയും 7 കുട്ടികളും ഉള്‍പ്പെടെയുള്ള ഉല്‍മാ കുടുംബത്തിലെ അംഗങ്ങളെ 1944 മാര്‍ച്ച് 24നാണ് നാസികള്‍ കൊലപ്പെടുത്തിയത്. കൊലപാതകം നടക്കുന്ന സമയത്ത് വിക്ടോറിയ ഗര്‍ഭിണിയായിരുന്നു. 2023 സെപ്റ്റംബര്‍ മാസം കുടുംബത്തെ കത്തോലിക്കാ സഭ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തി.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
