CHURCH NEWS

ദിവ്യകാരുണ്യ ഈശോയുടെ സ്നേഹത്തിന്‍റെ കഥ പറയുന്ന ചിത്രം ജൂണ്‍മാസം തിയേറ്ററുകളിലേക്ക്

2024-03-26

 ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി ദിവ്യകാരുണ്യ ഈശോയുടെ സ്നേഹത്തിന്‍റെ കഥ പറയുന്ന ചിത്രം ജൂണ്‍മാസം  അമേരിക്കയിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യും. പ്രമുഖരായ ബൈബിള്‍ പണ്ഡിതര്‍ ഉള്‍പ്പെടെ ചിത്രത്തില്‍ പ്രത്യക്ഷപ്പെടും


ദിവ്യകാരുണ്യ ഭക്തി പ്രചരിപ്പിക്കുക എന്ന ലക്ഷ്യവുമായി നിര്‍മ്മിച്ച ദിവ്യകാരുണ്യ ഈശോയുടെ സ്നേഹത്തിന്‍റെ കഥ പറയുന്ന 'ജീസസ് തേസ്റ്റ്സ്: ദ മിറക്കിള്‍ ഓഫ് ദ യുക്യാരിസ്റ്' എന്ന് പേരിട്ടിരിക്കുന്ന ചിത്രം അമേരിക്കയിലെ തിയേറ്ററുകളില്‍ ജൂണ്‍ മാസം റിലീസ് ചെയ്യും. ഫാര്‍ത്തോം ഇവന്‍റ്സാണ് ചിത്രത്തിന്‍റെ വിതരണം ഏറ്റെടുത്തിരിക്കുന്നത്. പ്രശസ്ത  ബൈബിള്‍ പണ്ഡിതന്‍ സ്കോട്ട് ഹാന്‍,  ഫാദര്‍ റോബര്‍ട്ട് സ്പിറ്റ്സര്‍, ബിഷപ്പ്   ആന്‍ഡ്രു കൊസന്‍സ്  തുടങ്ങിയവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടും. ഏറ്റവും മികച്ച കത്തോലിക്ക ദൈവശാസ്ത്രജ്ഞരെ ഭാഗവാക്കാക്കിക്കൊണ്ട് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യുക്യാരിസ്റ്റിക്  റിവൈവലിന്‍റെ പശ്ചാത്തലത്തില്‍ ഇങ്ങനെ ഒരു ചിത്രം അത്യാവശ്യമാണെന്ന് തനിക്ക് തോന്നിയതായി ചിത്രത്തിന്‍റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഡീക്കന്‍ സ്റ്റീവ് ഗ്രോക്കോ പറഞ്ഞു. പരിശുദ്ധാത്മാവാണ് തങ്ങളെ ഈ ചിത്രം നിര്‍മ്മിക്കുന്നതില്‍ സഹായിച്ചതെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യേശുവിന്‍റെ സ്നേഹത്തെപ്പറ്റി ആളുകളെ ബോധ്യപ്പെടുത്തുക, ദിവ്യബലിയിലും, ദിവ്യകാരുണ്യ ആരാധനയിലും പങ്കെടുക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയ  ഉദ്ദേശത്തോടുകൂടിയാണ് ഗ്രോക്കോയും, കൂട്ടരും ചിത്രം നിര്‍മ്മിച്ചത്.


VIDEO NEWS

നൈജീരിയയില്‍ ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 29 ക്രൈസ്തവരെ | Nigerian Christians

ആലഞ്ചേരി പിതാവ് എണ്‍പതാം വയസ്സിലേക്ക്...വത്സല പിതാവിന് വിശ്വാസി സമൂഹത്തിന്റെ ആശംസാപ്രവാഹം

ഇസ്രയേലും ഇറാനും യുദ്ധത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയില്‍ ലോകരാജ്യങ്ങള്‍...

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്