GENERAL NEWS

തോമസ് ഐസക്കിന്‍റെ മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇഡി

2024-03-26

മസാല ബോണ്ട് ഇടപാടിലെ  നിയമസാധുത പരിശോധിക്കണമെങ്കില്‍ തോമസ് ഐസക്കിന്‍റെ  മൊഴിയെടുക്കല്‍ അനിവാര്യമെന്ന് ഇഡി ഹൈക്കോടതിയില്‍ വ്യക്തമാക്കി. അന്വേഷണത്തില്‍ നിന്ന് തോമസ് ഐസക് ഒഴിഞ്ഞുമാറുന്നുവെന്ന് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ആരോപിച്ചു.


ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ്  ഇ.ഡി തോമസ് ഐസക്കിന്‍റെ  മൊഴിയെടുക്കല്‍ അനിവാര്യമെന്ന് വ്യക്തമാക്കിയത്.അന്വേഷണ നടപടികളില്‍ കോടതി സ്റ്റേ അനുവദിച്ചിട്ടില്ല.അതിനാലാണ്  ഐസക്കിന് വീണ്ടും സമന്‍സ് അയച്ചത്.അതോടൊപ്പം മസാല ബോണ്ട് ഇടപാടുകളില്‍ തീരുമാനം കൈക്കൊണ്ട വ്യക്തികളുടെ മൊഴിയെടുക്കുന്നതും പ്രധാനമാണ്. ഇ .ഡി നടപടികളില്‍ നിന്നും ഒഴിഞ്ഞു മാറുന്ന ഐസക്ക് മാധ്യമങ്ങള്‍ക്കു മുന്നില്‍ കോടതിയേയും, അധികാരികളെയും വെല്ലുവിളിക്കുന്നു. നിയമലംഘനം സംബന്ധിച്ച് തോമസ് ഐസകിന് അറിവുണ്ടായിരുന്നുവെന്നും  ഇഡി സത്യവാങ് മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു. ഫെമ നിയമസംഘനം പരിശോധിക്കാന്‍ ഇഡിക്ക് അധികാര പരിധിയില്ലെന്നാണ്  തോമസ് ഐസകിന്‍റെ പ്രധാന വാദം. ബിജെപിയുടെ ഏജന്‍സിയായി പ്രവര്‍ത്തിക്കുന്ന ഒന്നായി ഇഡി മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയപരമായി നേരിടുമെന്നും തോമസ് ഐസക് നേരത്തേ വ്യക്തമാക്കിയിരുന്നു. 


VIDEO NEWS

നൈജീരിയയില്‍ ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 29 ക്രൈസ്തവരെ | Nigerian Christians

ആലഞ്ചേരി പിതാവ് എണ്‍പതാം വയസ്സിലേക്ക്...വത്സല പിതാവിന് വിശ്വാസി സമൂഹത്തിന്റെ ആശംസാപ്രവാഹം

ഇസ്രയേലും ഇറാനും യുദ്ധത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയില്‍ ലോകരാജ്യങ്ങള്‍...

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്