GENERAL NEWS
ജില്ലാ നേതൃയോഗത്തില്‍ കയ്യാങ്കളി ഉണ്ടായിട്ടില്ല ആരോപണം നിഷേധിച്ച് സിപിഎം
2024-03-26

പത്തനംതിട്ടയിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തെച്ചൊല്ലി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളി ഉണ്ടായെന്ന ആരോപണം നിഷേധിച്ച് സിപിഎം. പത്തനംതിട്ട എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിന് ലഭിക്കുന്ന സ്വീകാര്യതയെ പ്രതിരോധിക്കാനാണ് വ്യാജ വാര്‍ത്തയെന്നും നിയമപരമായി നേരിടാനാണ് തീരുമാനമെന്നും ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു മാധ്യമങ്ങളോട് പറഞ്ഞു.
മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍വച്ച് നേതാക്കള്‍ തമ്മില്‍ കയ്യാങ്കളിയുണ്ടായെന്നായിരുന്നു വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. ഇന്നലെ രാത്രി പത്തോടെയാണു സംഭവം എന്നാണ് റിപ്പോര്‍ട്ട്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി തോമസ് ഐസക്കിന്‍റെ പ്രചാരണവുമായി ബന്ധപ്പെട്ട് നേതാക്കളില്‍ ചിലര്‍ ഉഴപ്പുന്നതായി മുന്‍ എംഎല്‍എ കൂടിയായ നേതാവ് വിമര്‍ശനം ഉയര്‍ത്തിയിരുന്നു.യോഗത്തിനു ശേഷം പുറത്തിറങ്ങുന്നതിനിടയില്‍ ഇദ്ദേഹത്തെ പാര്‍ട്ടിയുടെ ട്രേഡ് യൂണിയന്‍ ജില്ലാ നേതാവ് അസഭ്യം പറഞ്ഞു കയ്യേറ്റം ചെയ്തെന്നാണ് ആരോപണം. അടിയേറ്റു നിലത്തു വീണ നേതാവ് തിരികെ ഓഫിസില്‍ കയറി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ ചുമതലകളില്‍ നിന്നു ഒഴിയുകയാണെന്നു കാണിച്ചു കത്തു നല്‍കി. സംഭവത്തെക്കുറിച്ചു ജില്ലാ നേതൃത്വത്തിനു പരാതിയും നല്‍കി. സംഭവം വിവാദമായതോടെയാണ് ഒന്നും സംഭവിച്ചിട്ടില്ലെന്ന് വിശദീകരിച്ച് ജില്ലാ നേതൃത്വവും മന്ത്രിയും രംഗത്തെത്തിയത്. മുന്‍ എംഎല്‍എ എ പത്മകുമാറും കയ്യാങ്കളി നിഷേധിച്ചു. തന്നെ ആരും മര്‍ദിച്ചിട്ടില്ലെന്നും അങ്ങനെ ഒരു സംഭവം ഉണ്ടെകില്‍ ഇങ്ങനെ ചിരിച്ചു കൊണ്ട് ഇരിക്കില്ലെന്നും എ പത്മകുമാര്‍ പ്രതികരിച്ചു. തമ്മിലടിച്ചെന്ന് ആരോപിക്കപ്പെട്ട പത്മകുമാറിനേയും ഹര്‍ഷകുമാറിനേയും ഒന്നിച്ചിരുത്തിയായിരുന്നു സിപിഎമ്മിന്‍റെ വാര്‍ത്താസമ്മേളനം. അതേസമയം, യോഗത്തിനു ശേഷം എന്തെങ്കിലും പ്രശ്നമുണ്ടായോയെന്ന് പരിശോധിക്കുമെന്നും തിരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ യോഗം എവിടെ നടത്തണമെന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടായതെന്നും മന്ത്രി വി.എന്‍. വാസവനും വ്യക്തമാക്കി.
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
