GENERAL NEWS

സാമ്പത്തിക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് അക്കൗണ്ടുകള്‍ മരവിച്ചതോടെ എഐസി സി വിഹിതത്തില്‍ അനിശ്ചിതത്വം

2024-03-26

ആദായ നികുതി വകുപ്പ് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിഞ്ഞ് കോണ്‍ഗ്രസ്. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസിസികളും, സ്ഥാനാര്‍ത്ഥികളും സ്വന്തം  നിലക്ക് പണം കണ്ടെത്തേണ്ടി വരും. അക്കൗണ്ടുകള്‍ മരവിച്ചതോടെ സ്ഥാനാര്‍ത്ഥികളുടെ പ്രചാരണത്തിനുളള എഐസി സി വിഹിതത്തിന്‍റെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. 


കേന്ദ്ര ഏജന്‍സികള്‍ പ്രതിപക്ഷത്തെ വരിഞ്ഞുമുറുക്കുന്ന സാഹചര്യത്തില്‍ പ്രതിസന്ധിക്ക് എങ്ങനെ പരിഹാരം കാണാനാകുമെന്നറിയാതെ പ്രതിസന്ധിയിലാണ് കോണ്‍ഗ്രസ്. യാത്രാ ചെലവുകളിലടക്കം പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ പ്രധാന നേതാക്കളുടെ പ്രചാരണ പരിപാടികള്‍ വെട്ടിച്ചുരുക്കാനാണ് നീക്കം. അഞ്ച് കൊല്ലം മുമ്പ് ആദായ നികുതി റിട്ടേണ്‍ അടയ്ക്കാന്‍ വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ലോക്സഭാ ഇലക്ഷന്‍ കാലത്ത്  കോണ്‍ഗ്രസിന്‍റെ ബാങ്ക് അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം മരവിപ്പിച്ചത്. 210 കോടി പിഴയും ചുമത്തിയായിരുന്നു കേന്ദ്ര ഏജന്‍സിയുടെ നടപടി. അറിയിപ്പ് പോലും നല്കാതെയാണ് കോണ്‍ഗ്രസിന്‍റെ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. ചെക്കുകള്‍ ബാങ്കുകള്‍ സ്വീകരിക്കാതെ വന്നതോടെ അന്വേഷിച്ചതോടെയാണ് അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് മരവിപ്പിച്ചതായി കോണ്‍ഗ്രസ് തിരിച്ചറിഞ്ഞത്. കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും നാല് അക്കൗണ്ടുകള്‍  മരവിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ക്രൗഡ് ഫണ്ടിങ്ങിലൂടെയും മെമ്പര്‍ഷിപ്പിലൂടെയും സമാഹരിച്ച പണം  അക്കൗണ്ടുകളിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് നടന്ന 2018-19 വര്‍ഷം ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 45 ദിവസം വൈകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത്  നടപടിയെന്നതാണ് ശ്രദ്ധേയം.  തെരഞ്ഞെടുപ്പ് അടുത്ത വേളയിലാണ് കോണ്‍ഗ്രസിന്‍റെയും യൂത്ത് കോണ്‍ഗ്രസിന്‍റെയും അക്കൌണ്ടുകള്‍ മരവിപ്പിച്ചത്.  പ്രതിപക്ഷത്തെ ഉന്നം വെച്ചുളള ഇഡി, സിബിഐ, ഐടി അടക്കം അന്വേഷണ ഏജന്‍സികളുടെ നീക്കം പരിശോധിക്കപ്പെടേണ്ടതാണെന്ന നിലപാടിലാണ് കോണ്‍ഗ്രസ് അടക്കം ഇന്ത്യാ മുന്നണി. പ്രതിപക്ഷത്തെ പ്രമുഖരായ നേതാക്കളെയും ബിജെപി ഉന്നമിടുന്നുണ്ടെന്നും ഇതിന്‍റെ ഭാഗമായാണ് ഇലക്ഷന്‍ കാലത്തെ റെയ്ഡ് അടക്കം നടപടികളെന്നും ഇന്ത്യാ മുന്നണി ആരോപിക്കുന്നു. 




News

പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു

കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് വി ഡി സതീശന്‍

ദൈവപുത്രന്റെ മനുഷ്യാവതാരം പ്രഘോഷിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍

ഉത്തരകൊറിയയില്‍ ക്രൈസ്തവരെയും, ക്രൈസ്തവരുമായി ബന്ധമുള്ളവരെയും ജയിലിലടയ്ക്കുന്നു

ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യം

ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...

ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം

VIDEO NEWS

നിശബ്ദത പാലിക്കേണ്ട വിഷയമല്ലിത്, വിശദീകരിക്കേണ്ടവർ വിശദീകരിച്ചേ മതിയാകൂ...മുനമ്പം സമരത്തിന്റെ അൻപതാം ദിനത്തിൽ മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞത്

ദയാവധ നിയമത്തിനെതിരെ ജനരോഷം ആഞ്ഞടിച്ചപ്പോൾ, UK യിൽ ഷെക്കെയ്‌ന ന്യൂസിന് ലഭിച്ച പ്രതികരണങ്ങൾ

ഞായറാഴ്ച പൊതുഅവധി നിർബന്ധിത പ്രവൃത്തിദിനങ്ങളാക്കുന്ന മനുഷ്യാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കുക ശക്തമായ ആവശ്യവുമായി കെസിബിസി

ഹൈബി ഈഡൻ എംപിയോടും ഇവിടുത്തെ എം ൽ എ യോടും ഇത് മാത്രമേ ചോദിക്കാൻ ഉള്ളു...മുനമ്പത്ത് തീപ്പൊരി വാക്കുകളുമായി ഷാജൻ സ്കറിയ

35 ലക്ഷം പേര്‍... ചൂരല്‍മല പോയ പോലെ 6 ജില്ലകള്‍... സംഭവിച്ചു കഴിഞ്ഞിട്ട് ഇതിനെയും അതിജീവിക്കും എന്നു പറഞ്ഞിട്ട് എന്തുകാര്യം ചേട്ടനച്ചന്റെ വൈറല്‍ വീഡിയോ

ലക്ഷ്യം കിറു കൃത്യം പക്ഷേ അവസാന നിമിഷം ട്രംപ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ വിദഗ്ധ വിശകലനം കണ്ട് ഞെട്ടി ലോകം