GENERAL NEWS

ആദായനികുതി വകുപ്പിനെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍

2024-03-31

ദില്ലി: പാര്‍ട്ടി അക്കൗണ്ടില്‍ നിന്നും 135 കോടി രൂപ പിടിച്ചെടുത്ത ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചു. കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. 

2018-19 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി റിട്ടേണ്‍ താമസിച്ചതിന്റെ അടക്കം പേരില്‍ 103 കോടി പിഴയും പലിശയും അടക്കം 135 കോടി ആദായനികുതി വകുപ്പ് പിടിച്ചെടുത്തതിനെതിരെയാണ് കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ബി.വി നാഗരത്ന, അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് കോണ്‍ഗ്രസ് നല്‍കിയ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. സീതാറാം കേസരി ട്രഷററായിരുന്ന 1994-95 സാമ്പത്തിക വര്‍ഷത്തിലെ ആദായ നികുതി തര്‍ക്കവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് 2016-ല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഈ ഹര്‍ജിക്കൊപ്പം 135 കോടി പിടിച്ചെടുത്തതിനെതിരായ ഹര്‍ജിയും പരിഗണിക്കണം എന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. 1994-95 സാമ്പത്തിക വര്‍ഷത്തെ ആദായ നികുതി കുടിശ്ശികയായി 53 കോടി രൂപ അടയ്ക്കാന്‍ കോണ്‍ഗ്രസിന് സമീപ കാലത്ത് നോട്ടീസ് ലഭിച്ചിരുന്നു. എന്നാല്‍ നോട്ടീസുകളെല്ലാം ഒരുമിച്ച് സുപ്രീം കോടതി കേള്‍ക്കരുത് എന്നാണ് ആദായ നികുതി വകുപ്പിന്റെ ആവശ്യം. അതേസമയം നോട്ടീസ് ചോദ്യം ചെയ്ത് ആദായനികുതി വകുപ്പ് കമ്മീഷണര്‍ക്കാണ് ആദ്യം അപ്പീല്‍ നല്‍കേണ്ടതെന്നും അതല്ലാതെ നേരിട്ട് സുപ്രീം കോടതിയെ സമീപിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രം നാളെ സുപ്രീം കോടതിയെ അറിയിക്കും.


VIDEO NEWS

നൈജീരിയയില്‍ ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 29 ക്രൈസ്തവരെ | Nigerian Christians

ആലഞ്ചേരി പിതാവ് എണ്‍പതാം വയസ്സിലേക്ക്...വത്സല പിതാവിന് വിശ്വാസി സമൂഹത്തിന്റെ ആശംസാപ്രവാഹം

ഇസ്രയേലും ഇറാനും യുദ്ധത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയില്‍ ലോകരാജ്യങ്ങള്‍...

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്