GENERAL NEWS
ഐഫോണ്‍ പരിശോധിക്കാന്‍ ആപ്പിളിന്റെ സഹായം തേടി ഇ ഡി
2024-03-31
ഡല്‍ഹി: അരവിന്ദ് കെജ്രിവാളിന്റെ ഐഫോണിലെ വിവരങ്ങള്‍ ലഭിക്കുന്നതിന് ഫോണ്‍ നിര്‍മാതാക്കളായ ആപ്പിളിന്റെ സഹായംതേടി ഇ.ഡി. പിടിച്ചെടുത്ത നാല് മൊബൈല്‍ ഫോണുകള്‍, കമ്പ്യൂട്ടറുകള്‍ എന്നിവയില്‍നിന്ന് കെജ്രിവാളിനെതിരായ ഇലക്ട്രോണിക് തെളിവുകളൊന്നും കണ്ടെടുക്കാന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് നടപടി.
ഐഫോണിന്റെ പാസ്വേഡ് പങ്കുവയ്ക്കാന്‍ കെജ്രിവാള്‍ തയ്യാറാകാതിരുന്നതോടെയാണ് ഇ ഡി ആപ്പിളിനെ സമീപിച്ചത്. കെജ്രിവാളിനെ അറസ്റ്റ് ചെയ്ത മാര്‍ച്ച് 21ന് അദ്ദേഹത്തിന്റെ വസതിയില്‍നിന്ന് നാല് മൊബൈല്‍ ഫോണുകള്‍ ഇ ഡി പിടിച്ചെടുത്തിരുന്നു.
വിവരങ്ങള്‍ ലഭിക്കാന്‍ ആപ്പിള്‍ അധികൃതരുമായി ഇ.ഡി ബന്ധപ്പെട്ടുവെങ്കിലും പാസ്വേഡ് ഇല്ലാതെ വിവരങ്ങളൊന്നും ലഭ്യമാകില്ല എന്ന മറുപടിയാണ് കിട്ടിയത് എന്നാണ് സൂചന. ഒരു വര്‍ഷം മുമ്പ് ഉപയോഗിച്ചു തുടങ്ങിയ ഫോണാണ് തന്റെ പക്കലുള്ളതെന്നും 2020 - 21 കാലത്ത് മദ്യനയം രൂപവത്കരിച്ച സമയത്തെ വിവരങ്ങള്‍ ഫോണില്‍ ഇല്ലെന്നുമാണ് കെജ്രിവാള്‍ പറയുന്നത്. അതേസമയം ഫോണിന്റെ പാസ്വേഡ് ഇ ഡിക്ക് കൈമാറുന്നതു വഴി ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ന്നേക്കുമെന്ന ആശങ്ക കെജ്രിവാള്‍ പ്രകടിപ്പിച്ചതായി ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. മദ്യനയ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡല്‍ഹി മന്ത്രി കൈലാഷ് ഗെഹ്ലോട്ടിനെയും ഇ ഡി ചോദ്യം ചെയ്തിരുന്നു.
News
ജമ്മു കശ്മീരില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് 7 ജില്ലകളില്‍
മാര്‍ തോമസ് തറയില്‍ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമെന്ന് ചങ്ങനാശ്ശേരി അതിരൂപത.
വാണിജ്യ പാചകവാതകത്തിന് വില കൂട്ടി
ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ.
ഒക്ടോബര്‍ മാസത്തെ പാപ്പയുടെ നിയോഗം പ്രകാശനം ചെയ്തു
ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ...
അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വന്‍ സൈബര്‍ തട്ടിപ്പ് സംഘത്തെ സിബിഐ പിടികൂടി
മതത്തെയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്ന പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് സിപിഎം ...