CHURCH NEWS

ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ക്ക് നേതൃത്വം നല്‍കി ഫ്രാന്‍സിസ് മാര്‍പ്പാപ്പ

2024-03-31

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഈസ്റ്റര്‍ തിരുകര്‍മ്മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം ഏകി. ഉത്ഥിതനായ ഈശോയിലേക്ക് കണ്ണുകള്‍ ഉയര്‍ത്തുവാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ വിശ്വാസി സമൂഹത്തോട് ആഹ്വാനം ചെയ്തു.

ഇന്നലെ രാത്രി സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടന്ന ഈസ്റ്റര്‍ വിജില്‍ കുര്‍ബാനയില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു. കര്‍ത്താവിങ്കലേക്ക് കണ്ണുകള്‍ ഉയര്‍ത്തുവാന്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ആഹ്വാനം ചെയ്തു. കര്‍ത്താവ് നമ്മോടൊപ്പമുണ്ടെങ്കില്‍ ഒരു കല്ലറയ്ക്കും നമ്മുടെ സന്തോഷത്തെ കെടുത്തി കളയാന്‍ സാധിക്കില്ലെന്ന് പിതാവ് പറഞ്ഞു.നമ്മുടെ ജീവിതത്തെ നാം കര്‍ത്താവിന്റെ കരങ്ങളിലേല്‍പിച്ചാല്‍ ഒരു പ്രതിസന്ധിയും നമ്മുടെ ജീവിതത്തിന്റ അവസാന വാക്കാവുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പ കൂട്ടിചേര്‍ത്തു. ഇന്ന് രാവിലെ നടന്ന ഈസ്റ്റര്‍ കുര്‍ബാനയ്ക്ക് ശേഷം, സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നിന്ന് മാര്‍പ്പാപ്പ റോമാ നഗരത്തിനും ലോകം മുഴുവന്‍ വേണ്ടി ഈസ്റ്റര്‍ ദിനത്തിലെ പൂര്‍ണ്ണ ദണ്ഡവിമോചന ലബ്ധിയുള്ള ഉര്‍ബി എത് ഓര്‍ബി ആശീര്‍വാദം നല്‍കി.ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി വിശ്വാസികളാണ് മാര്‍പാപ്പയുടെ ആശീര്‍വാദം സ്വീകരിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ഒത്തുകൂടിയത്. 

ആരോഗ്യപ്രശ്നങ്ങള്‍ മൂലം വീല്‍ ചെയറിലായിരുന്ന മാര്‍പാപ്പ തിരുകര്‍മങ്ങള്‍ക്കായി എത്തിയിരുന്നു.ആരോഗ്യപ്രശ്നങ്ങള്‍ മൂലം പെസഹ വ്യാഴാഴ്ചയിലെ പ്രസംഗം മാര്‍പാപ്പ ഒഴിവാക്കിയിരുന്നു. ദുഖവെള്ളി ദിനത്തില്‍ റോമിലെ കൊളോസിയത്തില്‍ നടത്താറുള്ള കുരിശിന്റെ വഴിയിലും മാര്‍പാപ്പക്ക് പങ്കെടുക്കാന്‍ സാധിച്ചിരുന്നില്ല.


News

ജമ്മു കശ്മീരില്‍ അവസാന ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. വോട്ടെടുപ്പ് 7 ജില്ലകളില്‍

മാര്‍ തോമസ് തറയില്‍ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങള്‍ അത്യന്തം പ്രതിഷേധാര്‍ഹമെന്ന് ചങ്ങനാശ്ശേരി അതിരൂപത.

വാണിജ്യ പാചകവാതകത്തിന് വില കൂട്ടി

ഗര്‍ഭച്ഛിദ്രം കൊലപാതകമാണെന്ന് ആവര്‍ത്തിച്ച് ഫ്രാന്‍സിസ് പാപ്പാ.

ഒക്ടോബര്‍ മാസത്തെ പാപ്പയുടെ നിയോഗം പ്രകാശനം ചെയ്തു

ആദ്യമായി ലോഗോസ് ക്വിസ് പരീക്ഷയില്‍ പങ്കാളികളായി സിംഗപ്പൂര്‍ വിശ്വാസിസമൂഹം. മറ്റിടങ്ങളില്‍ നടന്ന അതെ സമയ ...

അന്താരാഷ്ട്രതലത്തില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന വന്‍ സൈബര്‍ തട്ടിപ്പ് സംഘത്തെ സിബിഐ പിടികൂടി

മതത്തെയും, വിശ്വാസത്തേയും ദുരുപയോഗം ചെയ്യുന്ന പിവി അന്‍വര്‍ തീക്കൊള്ളികൊണ്ട് തല ചൊറിയുകയാണെന്ന് സിപിഎം ...

VIDEO NEWS

മതഭ്രാന്തന്മാരുടെ പിടിയില്‍ നിന്ന് ഇറാൻ ഉടൻ മോചിതമാകുമെന്ന് നെതന്യാഹു | NETANAYHU | ISRAEL | IRAN

ചരിത്രപ്രസിദ്ധ ദൈവാലയത്തിലെ അവസാന ദിവ്യബലിയിൽ ഹൃദയവേദനയോടെ പങ്കെടുത്ത് വിശ്വാസിസമൂഹം|FINAL HOLYMASS

മാർ തോമസ് തറയിൽ പിതാവിനെതിരെയുള്ള അധിക്ഷേപങ്ങൾ അത്യന്തം പ്രതിഷേധാർഹം | MAR THOMAS THARAYIL

35 ലക്ഷം പേര്‍... ചൂരല്‍മല പോയ പോലെ 6 ജില്ലകള്‍... സംഭവിച്ചു കഴിഞ്ഞിട്ട് ഇതിനെയും അതിജീവിക്കും എന്നു പറഞ്ഞിട്ട് എന്തുകാര്യം ചേട്ടനച്ചന്റെ വൈറല്‍ വീഡിയോ

ലക്ഷ്യം കിറു കൃത്യം പക്ഷേ അവസാന നിമിഷം ട്രംപ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ വിദഗ്ധ വിശകലനം കണ്ട് ഞെട്ടി ലോകം

ജറുസലേമിലെ ഈശോയുടെ തിരുക്കല്ലറ ദൈവാലയത്തിൽ ഗവേഷകരുടെ സുപ്രധാന കണ്ടെത്തൽ