GENERAL NEWS

അല്‍ ഷിഫാ ആശുപത്രിയിലെ റൈഡ് അവസാനിപ്പിച്ച് ഇസ്രായേല്‍ സൈന്യം

2024-04-01

ഗാസ: അല്‍ ഷിഫാ ആശുപത്രിയിലെ സൈനീക നടപടികള്‍ അവസാനിപ്പിച്ച് ഇസ്രായേല്‍ രാണ്ടാഴ്ചയോളം അല്‍ ഷിഫായില്‍ നടത്തിയ റൈഡിലും മിലിട്ടറി ഓപ്പറേഷനിലും നിരവധി ഹമാസ് ഭീകരരെ വധിക്കുകയും വന്‍ ആയുധ ശേഖരങ്ങളും, രഹസ്യാന്വേഷണ രേഖകളും കണ്ടെടുത്തതായും ഇസ്രായേല്‍ സേന വ്യക്തമാക്കി. 

ഒക്ടോബര്‍ ഏഴിലെ അതിര്‍ത്തി കടന്നുള്ള ഹമാസ് ആക്രമണത്തിന്റെ പാശ്ചാത്തലത്തിലാണ് ഇസ്രായേല്‍ ഗാസയില്‍ സൈനീക നടപടികള്‍ ആരംഭിക്കുന്നത്. ഗാസയില്‍ നിന്നും ഹമാസ് ഉള്‍പ്പെടെയുള്ള എട്ടോളം തീവ്രവാദ സംഘങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് ഭീകരരാണ് അതിര്‍ത്തി കടന്നു നിരപരാധികളെ കൂട്ടക്കൊല ചെയ്യുകയും, തട്ടിക്കൊണ്ടു പോകുകയും ചെയ്തത്. ഇതിനു ശേഷം തുടങ്ങിയ ഇസ്രായേല്‍ സൈനീക നടപടികളില്‍ ഗാസയിലും വന്‍ നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. വടക്കന്‍ ഗാസയുടെയും, മധ്യ ഗാസയുടെയും പൂര്‍ണ്ണ നിയന്ത്രണം ഇസ്രായേല്‍ സൈന്യം ഏറ്റെടുത്തിരുന്നു. ജനവാസ മേഖലകളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി നിര്‍മ്മിച്ചിട്ടുള്ള ഭൂഗര്‍ഭ തുരങ്കങ്ങള്‍, സ്‌കൂളുകളിലും ആശുപത്രികള്‍ക്കുള്ളിലും ആയുധ ശേഖരങ്ങള്‍ ഇവ ഇസ്രായേല്‍ സൈന്യം കണ്ടെത്തി നശിപ്പിച്ചിരുന്നു. തെക്കന്‍ ഗാസയിലെ റാഫ അതിര്‍ത്തിയിലേക്ക് സൈനിക നീക്കം നടത്താനിരിക്കെയാണ് ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫായില്‍ ഇസ്രായേല്‍ സൈന്യം റൈഡ് ആരംഭിച്ചത്. റെയ്ഡില്‍ നിരവധി ഹമാസ് ഭീകരരെയാണ് സൈന്യം വധിച്ചത്. ആശുപത്രിക്കുള്ളില്‍ നിന്നും വന്‍ ആയുധ ശേഖരങ്ങളും, നിരവധി രഹസ്യാന്വേഷണ രേഖകളും ഇസ്രായേല്‍ സൈന്യം കണ്ടെടുത്തു. തുടര്‍ന്ന് ഇന്ന് അല്‍ഷിഫാ ആശുപത്രിയിലെ റൈഡ് ഉള്‍പ്പെടെയുള്ള സൈനീക നടപടികള്‍ ഇസ്രായേല്‍ അവസാനിപ്പിക്കുകയായിരുന്നു.


VIDEO NEWS

നൈജീരിയയില്‍ ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 29 ക്രൈസ്തവരെ | Nigerian Christians

ആലഞ്ചേരി പിതാവ് എണ്‍പതാം വയസ്സിലേക്ക്...വത്സല പിതാവിന് വിശ്വാസി സമൂഹത്തിന്റെ ആശംസാപ്രവാഹം

ഇസ്രയേലും ഇറാനും യുദ്ധത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയില്‍ ലോകരാജ്യങ്ങള്‍...

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്