CHURCH NEWS

കൂറ്റന്‍ കുരിശുമായി ശിക്കാരിപുരം മിഷന്‍ സ്റ്റേറ്റിലെ വിശ്വാസികള്‍

2024-04-01

കൂറ്റന്‍ കുരിശുമായി മണ്ഡ്യ രൂപതയിലെ ശിക്കാരിപുരം മിഷന്‍ സ്റ്റേറ്റിലെ വിശ്വാസികള്‍ കുരിശിന്റെ വഴി യാത്ര നടത്തി. ശുശ്രൂഷകള്‍ക്ക് ഫാദര്‍ ജോയിസണ്‍ എം എസ് ടി മുഖ്യകാര്‍മികത്വം വഹിച്ചു 

100 കിലോയില്‍ അധികം ഭാരമുള്ള കുരിശും വഹിച്ചുകൊണ്ട് മണ്ഡ്യ രൂപതയിലെ ശിക്കാരിപുരം മിഷന്‍ സ്റ്റേറ്റിലെ വിശ്വാസികള്‍ നടത്തിയ കുരിശിന്റെ വഴി യാത്ര ശ്രദ്ധേയമായി. രൂപതയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് വിശ്വാസികളാണ് 100 കിലോയില്‍ അധികം ഭാരമുള്ള കുരിശും വഹിച്ചുകൊണ്ടുള്ള ഭക്തി നിര്‍ഭരമായ കുരിശിന്റെ വഴി പ്രാര്‍ത്ഥനയില്‍ പങ്കെടുത്തത്. പൊരിയ വേനലിനെ വകവയ്ക്കാതെ വിശ്വാസികള്‍ നടത്തിയ കുരിശിന്റെ വഴിയാത്രയില്‍ ദൈവത്തിന്റെ പ്രത്യേകമായ കരുതല്‍ അനുഭവപ്പെട്ടുവെന്ന് ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിച്ച ഫാദര്‍ ജോയിസണ്‍ എം എസ് ടി ഷെക്കീന ന്യൂസിനോട് പറഞ്ഞു.

വികാരി എബ്രഹാം കൂവയ്ക്കല്‍, ജോയ് ഇടവെട്ടാന്‍കുഴി റീജിയണല്‍ ഡയറക്ടര്‍ ഫാദര്‍ സോജന്‍ ഐക്കരകുന്നേല്‍ തുടങ്ങിയവര്‍ തിരുക്കര്‍മ്മങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.


VIDEO NEWS

നൈജീരിയയില്‍ ഫുലാനി തീവ്രവാദികള്‍ കൊലപ്പെടുത്തിയത് 29 ക്രൈസ്തവരെ | Nigerian Christians

ആലഞ്ചേരി പിതാവ് എണ്‍പതാം വയസ്സിലേക്ക്...വത്സല പിതാവിന് വിശ്വാസി സമൂഹത്തിന്റെ ആശംസാപ്രവാഹം

ഇസ്രയേലും ഇറാനും യുദ്ധത്തിലേക്ക് കടന്നേക്കുമെന്ന ആശങ്കയില്‍ ലോകരാജ്യങ്ങള്‍...

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം

പൂഞ്ഞാറിലെ ക്രൈസ്തവര്‍ നിക്ഷിപ്ത താല്‍പര്യക്കാരായ കലാപകാരികളെന്ന് തോമസ് ഐസക്