GENERAL NEWS

റഷ്യയിലും കസാക്കിസ്ഥാനിലും സൈബീരിയിലും വെള്ളപ്പൊക്കം രൂക്ഷം

2024-04-09

റഷ്യയില്‍ അണക്കെട്ട് തകര്‍ന്നുണ്ടായ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നു. ഓര്‍സ്‌ക് നഗരത്തിലെ പ്രാദേശിക അണക്കെട്ട് തകര്‍ന്ന് യൂറല്‍ കരകവിഞ്ഞൊഴുകിയതുമൂലം റഷ്യയിലെ ഓറണ്‍ ബര്‍ഗ്ഗ് ഓര്‍സ്‌ക് നഗരങ്ങളുടെയും ഏറിയ പ്രദേശങ്ങളും വെള്ളത്തിനടിയിലാവുകയായിരുന്നു. 227 മില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് പ്രാഥമികമായി രേഖപ്പെടുത്തിയിരിക്കുന്നത്. റഷ്യയുടെ അയല്‍ രാജ്യമായ കസാക്കിസ്ഥാനിലും സൈബീരിയായിലും സ്ഥിതി രൂക്ഷമായി തുടരുന്നു 

കഴിഞ്ഞ 70 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ വെള്ളപ്പൊക്കത്തില്‍ രണ്ടു നദികളാണ് കരകവിഞ്ഞു ഒഴുകുന്നത്. റഷ്യയുടെ അടിയന്തിരാവസ്ഥ വകുപ്പ് മന്ത്രി അലക്സാണ്ടര്‍ കുറെന്‍കേവ് ഇന്ന് റഷ്യയുടെയും, സൈബീരിയയുടെയും വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. 5,50000 ജനസംഖ്യയുള്ള ഓറണ്‍ ബര്‍ഗിലെ ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ് യൂറല്‍ പര്‍വത നിരകള്‍ക്കു തെക്കു സ്ഥിതിചെയ്യുന്ന ഓര്‍സ്‌ക് നഗരവും വെള്ളത്തിനടിയിലാണ്. ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. നോര്‍ത്ത് കസാക്കിസ്ഥാന്‍, അക്‌മോല, കോസ്തനായി എന്നീ കസാക്കിസ്ഥാനിലെ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം സാരമായി ബാധിച്ചിട്ടുണ്ട്. 76 000 പേരെയാണ് മാറ്റി പാര്‍പ്പിച്ചിട്ടുള്ളത്. 4000 ഓളം വീടുകള്‍ വെള്ളപ്പൊക്കത്തില്‍ തകര്‍ന്നിട്ടുണ്ട്. കസാക്കിസ്ഥാനിലെ പത്ത് വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. അടുത്ത 24 മണിക്കൂറില്‍ കനത്ത മഴ ഉണ്ടാകുമെന്നാണ് കസാക്കിസ്ഥാന്‍ കാലാവസ്ഥ നിരീക്ഷണ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്. കസാക്കിസ്ഥാന്‍ പ്രസിഡണ്ട് കാസിം ജോമാര്‍ട്ട് ടോകയേവുമായി റഷ്യന്‍ പ്രസിഡണ്ട് വ്‌ലാഡിമിര്‍ പുടിന്‍ ചര്‍ച്ച നടത്തി. ദുരന്ത മേഖലകളിലെ റഷ്യന്‍ പ്രസിഡണ്ടിന്റെ സന്ദര്‍ശനത്തെ കുറിച്ച് ഗവണ്മെന്റ് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ഇതുവരെ പുറത്തുവിട്ടിട്ടില്ല.


News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം