GENERAL NEWS
പച്ചക്കറിക്ക് പൊള്ളുംവില ബഡ്‌ജെക്ട് കാലിയായി ജനം
2024-04-14

പച്ചക്കറി വിപണിയില്‍ പൊള്ളുംവില; വിവിധ ആഘോഷങ്ങള്‍ അടുത്തടുത്തു വന്ന സാഹചര്യത്തില്‍ വിലയും സാധാരണക്കാരന്റെ ബഡ്‌ജെക്ടിനു താങ്ങാന്‍ ആകാത്തതായി. ലോക് സഭ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിലക്കയറ്റം നിയന്ത്രിക്കാനുള്ള സാഹചര്യം ഉണ്ടാകും എന്ന് കരുതിയ സാധാരണക്കാരന് ഇരുട്ടടിയായി പച്ചക്കറി വിലയും.
വിലക്കയറ്റം കൊണ്ട് നട്ടംതിരിയുന്ന സാധാരണക്കാരുടെ കീശ കാലിയാക്കി പച്ചക്കറികളും. വിവിധ ആഘോഷങ്ങള്‍ തുടര്‍ച്ചയായി എത്തിയതോടെ പച്ചക്കറി വിലയും കുതിച്ചുയര്‍ന്നു. പയര്‍, ബീന്‍സ്, കയ്പക്ക, പച്ചമുളക്, വെണ്ട, മത്തന്‍, കാബേജ് തുടങ്ങി മിക്ക പച്ചക്കറികള്‍ക്കും വില കുത്തനെ വര്‍ധിച്ചു. പയര്‍, ബീന്‍സ്, കയ്ക്ക, ഉണ്ടമുളക് തുടങ്ങിയവയുടെ വില കിലോയ്ക്ക് 100 കവിഞ്ഞു. വേനല്‍ കടുത്തതോടെ പ്രാദേശികമായുള്ള പച്ചക്കറി ഉത്പാദനം കുറഞ്ഞതും മറ്റു സംസ്ഥാനങ്ങളിലെ വിലക്കയറ്റവും കേരളത്തിലും ബാധിച്ചിട്ടുണ്ട്. വിവിധ ആഘോഷങ്ങള്‍ വന്നതോടെ ആവശ്യകത കൂടിയതും വിലക്കയറ്റത്തിനിടയാക്കി. ആശ്വാസമായി ചന്തകളും ഉത്സവ വിപണിയും നടക്കാറുണ്ടെങ്കിലും ഇത്തവണ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ തട്ടി ഇവ ഇല്ലാതായതും സാധാരണക്കാര്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്.
ബീന്‍സും കയ്പ്പക്കയും കാരറ്റുമാണ് ഇത്തവണ വിലക്കയറ്റത്തില്‍ ഞെട്ടിച്ചത്. ബീന്‍സിന് മൊത്തവിപണിയില്‍ 120-130 രൂപയും ചില്ലറ വിപണിയില്‍ 150-160 രൂപയുമാണ്. കാരറ്റ് മൊത്തവിപണിയില്‍ 85 രൂപയും ചില്ലറ വിപണിയില്‍ 100 രൂപയുമായി. കയ്പക്കയ്ക്ക് മൊത്തവിപണിയില്‍ 90 രൂപയും ചില്ലറ വിപണിയില്‍ 100-110 രൂപയുമായി. ഒരു മാസം മുമ്പ് 40-50 രൂപയ്ക്ക് ബീന്‍സും കയ്പക്കയും കാരറ്റും ലഭിച്ചിരുന്നു. റോഡരികില്‍ കാരറ്റ് 20 രൂപയ്ക്കുവരെ വിറ്റിരുന്നു.
ഉത്സവകാലത്ത് വില വര്‍ധിക്കുന്ന പയര്‍ ഇത്തവണയും പതിവ് തെറ്റിച്ചില്ല. കിലോയ്ക്ക് 120-130 രൂപ വരെ ഉയര്‍ന്നു. മൊത്തവിപണിയില്‍ 110 രൂപ വരെ വര്‍ധിച്ചിട്ടുണ്ട്. 50-60 രൂപയായിരുന്നു നേരത്തെയുണ്ടായിരുന്നത്.
വെണ്ടയ്ക്കക്കും വില കുതിച്ചുയര്‍ന്നു. 30 രൂപയുണ്ടായിരുന്ന വെണ്ടയ്ക്ക വില മൊത്തവിപണിയില്‍ 70 രൂപയും ചില്ലറ വിപണിയില്‍ 90 രൂപയുമായി. പച്ചമുളക് വിലയും ആളുകളുടെ കണ്ണെരിയിക്കുന്നതായി. കിലോയ്ക്ക് 70 രൂപയുണ്ടായിരുന്ന ഉണ്ടമുളകിന് 110 രൂപയിലേക്കും സാധാരണ പച്ചമുളക് 40-50 രൂപയില്‍നിന്ന് 100-ലേക്കും കത്തിക്കയറി. മല്ലിയിലയ്ക്കും വലിയതോതില്‍ വില കൂടി. മൊത്തവിപണിയില്‍ കിലോയ്ക്ക് 40 രൂപയുണ്ടായിരുന്നത് 100 രൂപയായാണ് വര്‍ധിച്ചത്.
മൊത്തവിപണിയില്‍ 15-20 രൂപയുണ്ടായിരുന്ന മത്തന്‍ 40 രൂപയിലേക്കും 20 രൂപയുണ്ടായിരുന്ന കക്കിരി 45 രൂപയിലേക്കും കുതിച്ചു. 15 രൂപയുണ്ടായിരുന്ന കാബേജിന് 32 രൂപയായി. ഇഞ്ചിവിലയും ഉയര്‍ന്നുതന്നെയാണുള്ളത്. കിലോയ്ക്ക് 200 രൂപയായി. അതേസമയം, തക്കാളി വിലക്കയറ്റത്തിന് അല്‍പ്പം ആശ്വാസമായി. വെള്ളിയാഴ്ച വരെ കിലോയ്ക്ക് 40 രൂപയുണ്ടായിരുന്നത് ഒറ്റയടിക്ക് എട്ടു രൂപ കുറഞ്ഞ് 32 രൂപയായി. കണിവെള്ളരി വിലയും കത്തിച്ചുവിട്ട റോക്കറ്റ് പോലെ ഉയര്‍ന്നു. വെള്ളിയാഴ്ച 60 രൂപയായിരുന്നത് ശനിയാഴ്ച 70 രൂപയായി.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
