GENERAL NEWS

ഇറാനെതിരായ ആക്രമണത്തില്‍ പങ്കാളിയാകില്ല നിലപാട് വ്യക്തമാക്കി ബൈഡന്‍

2024-04-14

പശ്ചിമേഷ്യ സംഘര്‍ഷത്തില്‍ ഇറാനെതിരെയുള്ള ആക്രമണത്തില്‍ അമേരിക്ക പങ്കാളിയാകില്ലെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യമിന്‍ നെതന്യാഹുവിനെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഇക്കാര്യം നേരിട്ട് അറിയിച്ചു. നെതന്യാഹുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന നിലപാട് ബൈഡന്‍ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം ഇറാനെതിരെയുള്ള പോരാട്ടത്തില്‍ ഇസ്രായേലിന് പൂര്‍ണപിന്തുണ അമേരിക്ക വാഗ്ദാനം ചെയ്തിരുന്നു. 

ഇറാന്റെ മിസൈല്‍-ഡ്രോണ്‍ ആക്രമണത്തിനു പിന്നാലെ നെതന്യാഹു ബൈഡനുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഫോണ്‍ സംഭാഷണത്തിലാണ് ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് ബൈഡന്‍ നിലപാട് വ്യക്തമാക്കിയത്. ഇസ്രായേല്‍ ഇറാനെ വീണ്ടും ആക്രമിച്ചല്‍ അമേരിക്ക അതിനെ പിന്തുണക്കില്ല. കഴിഞ്ഞ ദിവസം ഇറാന്‍ നടത്തിയ ആക്രമണങ്ങളെ പ്രതിരോധിച്ചത് ഇസ്രായേലിന്റെ വിജയമായി കണക്കാക്കണം. നൂറിലധികം ബാലിസ്റ്റിക് മിസൈല്‍ ഉള്‍പ്പെടെ ഇറാന്‍ തൊടുത്ത മിക്ക ഡ്രോണുകളും മിസൈലുകളും വ്യോമാതിര്‍ത്തിക്കു പുറത്തുവെച്ചു തന്നെ ഇസ്രായേലിനു തകര്‍ക്കാനായെന്നും ബൈഡന്‍ പറഞ്ഞു. ഇറാനുമായി ഏറ്റുമുട്ടാനില്ലെന്ന് യു. എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും വ്യക്തമാക്കി. തങ്ങള്‍ ഇറാനുമായി സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. പക്ഷേ, അമേരിക്കന്‍ സൈന്യത്തെ സംരക്ഷിക്കാനും ഇസ്രായേലിന്റെ പ്രതിരോധത്തെ പിന്തുണക്കാനും തങ്ങള്‍ മടിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ മിസൈല്‍ ആക്രമണം അഞ്ചു മണിക്കൂര്‍ ആണ് നീണ്ടുനിന്നത്. ഇറാന്റെ 70ലധികം ഡ്രോണുകളും മൂന്ന് ബാലിസ്റ്റിക് മിസൈലുകളും യു. എസ് സേന തടഞ്ഞതായാണ് റിപ്പോര്‍ട്ട്. ബാലിസ്റ്റിക് മിസൈലുകള്‍ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലില്‍ വിന്യസിച്ച യുദ്ധക്കപ്പലുകളാണ് ചെറുത്തത്. ഏപ്രില്‍ ഒന്നിന് സിറിയയിലെ കോണ്‍സുലേറ്റ് ബോംബിട്ട് തകര്‍ക്കുകയും മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ കൊലപ്പെടുത്തുകയും ചെയ്തതിന് തിരിച്ചടിയായാണ് ഇറാന്റെ മിസൈല്‍ ആക്രമണം.


News

ചൈനയില്‍ നിന്നുള്ള മുഴുവന്‍ ക്രെയിനുകളും വിഴിഞ്ഞത്ത് എത്തി

ഗാസ മുനമ്പിലെ ഏക കത്തോലിക്കാ ദൈവാലയം ഹോളി ഫാമിലി ഇടവക സന്ദര്‍ശിച്ച് ജറുസലേമിലെ ലാറ്റിന്‍ ...

ക്രിസ്റ്റയുടെ പാട്ടുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു

ആലപ്പുഴ ജില്ലയില്‍ 12,678 വളര്‍ത്തുപക്ഷികളെ കൊല്ലും ശനിയാഴ്ച കള്ളിംഗിന് വിധേയമാക്കും

മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളങ്ങള്‍ തുടര്‍ച്ചയായി അപകടത്തില്‍പ്പെടുന്ന സംഭവത്തില്‍ ന്യൂനപക്ഷ ...

സംസ്ഥാനത്ത് മഴ കനത്തു

ജനവാസമേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ കാടിറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാര പാത ...

കരിമണല്‍ ഖനനം സ്വകാര്യ മേഖലയ്ക്ക് കൈമാറാന്‍ നീക്കം

VIDEO NEWS

40 വർഷങ്ങൾക്കുശേഷം പ്രകൃത്യതീത സംഭവങ്ങളെപ്പറ്റി സുപ്രധാന പ്രമാണരേഖയുമായി വത്തിക്കാൻ| VATICANDOCUMENT

അറസ്റ്റുകൾ കൂടുന്നു... തടവുശിക്ഷകൾ വർദ്ധിക്കുന്നു... എന്നിട്ടും തളരാതെ അമേരിക്കൻ സഭ

KSRTC യിൽ നിറയെ മാറ്റം...യാത്രക്കാരുടെ മനം നിറയും....ശുദ്ധ ജലവും ഭക്ഷണവും യാത്രയിൽ ഒരുക്കി KSRTC

കാത്തുക്കുട്ടിയോടൊപ്പം കേദാര്‍നാഥ് പാടിയ മറ്റൊരു മനോഹരമായ ഗാനം

KANNUR CONVENT ATTACK പ്രതികള്‍ കാണാമറയത്ത് തന്നെ, പോലിസിന്റെ മെല്ലെപ്പോക്ക് ആരെ സംരക്ഷിക്കാൻ?

തെലുങ്കാനയിലെ മദർതെരേസ സ്‌കൂളിലെ പ്രിൻസിപ്പലിന്റെയും മർദ്ദനമേറ്റ വൈദികന്റെയും നടുക്കുന്ന പ്രതികരണം