CHURCH NEWS

2 മാസത്തെ ഔദ്യോഗിക ഇടവേളയ്ക്ക് തയ്യാറെടുത്ത് പാപ്പ

2024-06-07

ഔദ്യോഗിക പരിപാടികളില്‍ നിന്നും രണ്ട് മാസത്തെ ഇടവേളയ്ടുത്തു ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിസ് പാപ്പയുടെ പേപ്പല്‍ കാലയളവിലെ ഏറ്റവും നീണ്ട അപ്പസ്‌തോലിക യാത്രയുടെ പശ്ചാത്തലത്തില്‍ ആണ് ഇടവേള. ഇത് സംബന്ധിച്ച വിവരങ്ങള്‍ വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു പൊതുവായ ദിവ്യബലികളും കൂടിക്കാഴ്ചകളും ഉള്‍പ്പെടെയുള്ള തന്റെ ഔദ്യോഗിക പരിപാടികളില്‍ നിന്നും ഏട്ടാഴ്ചത്തെ ഇടവേളയെടുക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ, താന്‍ ഇതുവരെ നടത്തിയിട്ടുളളതില്‍ വച്ച് ഏറ്റവും നീണ്ട അന്താരാഷ്ട്ര യാത്രക്ക് ഒരുങ്ങുകയാണ്. ജൂലൈ എട്ടുമുതല്‍ സെപ്തംബര് എട്ടു വരെ നീളുന്ന രണ്ടു മാസ ഇടവേളക്കിടയില്‍ പൊതുവായ ദിവ്യബലിയര്‍പ്പണം ഉണ്ടാവുകയി

ഔദ്യോഗിക  പരിപാടികളില്‍ നിന്നും രണ്ട് മാസത്തെ  ഇടവേളയ്ടുത്തു ഫ്രാന്‍സിസ് മാര്‍പാപ്പ. ഫ്രാന്‍സിസ് പാപ്പയുടെ പേപ്പല്‍ കാലയളവിലെ ഏറ്റവും നീണ്ട  അപ്പസ്‌തോലിക യാത്രയുടെ പശ്ചാത്തലത്തില്‍ ആണ് ഇടവേള. ഇത് സംബന്ധിച്ച വിവരങ്ങള്‍ വത്തിക്കാന്‍ ഔദ്യോഗികമായി അറിയിച്ചു 

പൊതുവായ ദിവ്യബലികളും കൂടിക്കാഴ്ചകളും ഉള്‍പ്പെടെയുള്ള തന്റെ ഔദ്യോഗിക പരിപാടികളില്‍ നിന്നും ഏട്ടാഴ്ചത്തെ ഇടവേളയെടുക്കുന്ന ഫ്രാന്‍സിസ് മാര്‍പ്പാപ്പ, താന്‍ ഇതുവരെ നടത്തിയിട്ടുളളതില്‍ വച്ച് ഏറ്റവും നീണ്ട അന്താരാഷ്ട്ര  യാത്രക്ക് ഒരുങ്ങുകയാണ്. ജൂലൈ എട്ടുമുതല്‍ സെപ്തംബര്  എട്ടു വരെ നീളുന്ന രണ്ടു മാസ ഇടവേളക്കിടയില്‍ പൊതുവായ ദിവ്യബലിയര്‍പ്പണം ഉണ്ടാവുകയി

ല്ലെന്ന് വത്തിക്കാന്‍ കാര്യാലയം അറിയിച്ചു .ജൂലൈ 8  മുതല്‍ സെപ്റ്റംബര്‍ 1 വരെയുള്ള കാലയളവിലാണ് പാപ്പ ഔദ്യോഗിക ഇടവേള എടുക്കുകയെന്ന വത്തിക്കാന്‍ അറിയിച്ചു. എണ്‍പത്തി ഏഴു വയസുള്ള പാപ്പ തന്റെ മുന്ഗാമികളില്‍ നിന്ന് വ്യത്യസ്തമായി തിരക്കേറിയ വേനലവധി നടപടി ക്രമങ്ങളാണ് സ്വീകരിച്ചിട്ടുള്ളത്. തെക്കുകിഴക്കന്‍ രാജ്യങ്ങളായ ഇന്തോനേഷ്യ, പപ്പുവ ന്യൂ ഗിനിയ, ഈസ്റ്റ് ടിമോര്‍, സിങ്കപ്പൂര്‍ എന്നിവ സന്ദര്‍ശിക്കാന്‍ ആണ് പാപ്പ നിശ്ചയിച്ചിരിക്കുന്നത്. എട്ടാഴ്ചത്തെ ഇടവേളയ്ക്കു മുന്‍പായി ജൂണ്‍ ല്‍ നടക്കുന്ന ജി-സെവന്‍ ഉച്ചകോടിയില്‍ നിര്‍മിത ബുദ്ധിയുമായി ബന്ധപ്പെട്ട ധാര്‍മ്മികവശങ്ങളെക്കുറിച്ചുള്ള  ചര്‍ച്ചയില്‍ പങ്കെടുക്കാനും പദ്ധതിയുണ്ട്. ജൂലൈ ഒന്നിന് വാഴ്ത്തപ്പെട്ട കാര്‍ലോ അക്വിറ്‌സ് ഉള്‍പ്പെടെയുള്ളവരുടെ നാമകരണനടപടികള്‍ക്ക് വേണ്ടിയുള്ള കര്‍ദിനാള്‍മാരുടെ യോഗത്തിലും പങ്കെടുത്ത ശേഷമായിരിക്കും മാര്‍പ്പാപ്പ തന്റെ ഔദ്യോഗിക ഇടവേളകള്‍ക്കായി  പോകുന്നത്.
VIDEO NEWS

കണ്ണീര്‍ക്കടലായി നെടുമ്പാശ്ശേരി വിമാനത്താവളം കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരളത്തില്‍ എത്തിച്ചപ്പോള്‍ ...വികാരനിര്‍ഭരമായ കാഴ്ചകള്‍

അമേരിക്കയും റഷ്യയും വന്‍ ഏറ്റുമുട്ടലിലേക്കോ മുന്നറിയിപ്പുകള്‍ അവഗണിച്ച് റഷ്യന്‍ യുദ്ധക്കപ്പലുകള്‍ ക്യൂബയില്‍

പള്ളിക്കൂടം പണിയാൻ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ അത് സ്വാഗതാർഹം..പക്ഷേ ക്രൈസ്തവരുടെ സംഭാവനകളെ തിരസ്‌കരിച്ചുകൊണ്ടാകരുത്...നിലപാടറിയിച്ച് മാര്‍ ജോസഫ് പാംപ്ലാനി

"LITTLE HEARTS"... ക്രൈസ്തവ അവഹേളനത്തിനെതിരെ ആഞ്ഞടിച്ച് KCBC

അന്തിമതീരുമാനം അറിയിച്ചുള്ള മേജർ ആർച്ച്ബിഷപ്പിന്റെ സർക്കുലർ ... വാസ്തവമെന്ത് ?

വികൃതമാക്കിയ ക്രിസ്തുവിന്റെ ചിത്രം ട്രോളിനായി ഉപയോഗിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് റെജി ലൂക്കോസ്