CHURCH NEWS

ജര്‍മ്മനിയെ ക്രൈസ്തവ വേരുകളില്‍ നിലനിര്‍ത്തുക ലക്ഷ്യം 'ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി' പാര്‍ട്ടിക്ക് സ്വാധീനം വര്‍ദ്ധിക്കുന്നു

2024-06-07

ജര്‍മ്മനിയില്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി എന്ന വലതുപക്ഷ പാര്‍ട്ടി സ്വാധീനം വര്‍ദ്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. പാര്‍ട്ടിക്ക് ഇപ്പോള്‍ രാജ്യത്തെ 20% ത്തോളം ആളുകളുടെ പിന്തുണയുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. 

രാജ്യവിരുദ്ധ ശക്തികളെ പ്രതിരോധിച്ച്  ജര്‍മ്മനിയെ അതിന്റെ ക്രൈസ്തവ വേരുകളില്‍ നിലനിര്‍ത്തുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി എന്ന വലതുപക്ഷ പാര്‍ട്ടി സ്വാധീനം വര്‍ദ്ധിപ്പിക്കുന്നു. പാര്‍ട്ടിക്ക് ഇപ്പോള്‍ രാജ്യത്തെ 20% ത്തോളം ആളുകളുടെ പിന്തുണയുണ്ട്. കഴിഞ്ഞ ദേശീയ തെരഞ്ഞെടുപ്പില്‍ 10% മാത്രമായിരുന്നു പാര്‍ട്ടിക്ക് ഉണ്ടായിരുന്ന പിന്തുണ. യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന തെരഞ്ഞെടുപ്പിലും പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. അതിര്‍ത്തി തുറന്ന് നിരവധി ആളുകളെ  ദേശീയ സുരക്ഷ പോലും പരിഗണിക്കാതെ  രാജ്യത്തേക്ക് പ്രവേശിപ്പിച്ചതിനെതിരെ നിരന്തരം പ്രതിഷേധം ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി. രാജ്യ സുരക്ഷയ്ക്ക്  ഭീഷണി സൃഷ്ടിക്കുന്ന ആളുകള്‍ക്ക് പകരം വിവിധ മേഖലകളില്‍ കഴിവുള്ള ആളുകള്‍ക്ക് കുടിയേറ്റത്തിനുള്ള അവസരം നല്‍കണമെന്ന നിലപാടാണ് പാര്‍ട്ടി മുന്നോട്ടുവയ്ക്കുന്നത്. കൂടാതെ ക്രിമിനല്‍ പശ്ചാത്തലം ഉള്ള  കുടിയേറ്റക്കാരെ രാജ്യത്തുനിന്ന് പുറത്താക്കണമെന്നും ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി ആവശ്യപ്പെടുന്നു.


ഇന്റര്‍നാഷണല്‍ ഡെസ്‌ക് ഷെക്കെയ്‌ന ന്യൂസ് 


VIDEO NEWS

''ക്രിസ്തുവിന്റെ പീഡാസഹനം മുതല്‍ രണ്ടാം ആഗമനം വരെ'' ഇടുക്കിയുടെ മണ്ണിൽ ജീവൻ തുടിക്കുന്ന ദൃശ്യവിസ്മയം

സംസ്ഥാന സർക്കാരിന് വലിയ വീഴ്ച്ച സംഭവിച്ചു, പ്രതിഷേധവുമായി പുളിക്കൽ പിതാവ്

മുട്ടന്‍ പണി ഉറപ്പാക്കി ട്രംപ്ഹമാസ് മനസ്‌കര്‍ ഇനി എന്തു ചെയ്യും?

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം