CHURCH NEWS

2022 ല്‍ നടന്ന നൈജീരിയന്‍ പെന്തകോസ്ത് കൂട്ടക്കുരുതിക്ക് 2 വയസ്സ്

2024-06-08

2022 ലെ പെന്തകോസ്ത് കൂട്ടക്കൊലക്കു ശേഷം രണ്ടു വര്‍ഷം പിന്നിടുമ്പോഴും നൈജീരിയലെ സെന്റ് ഫ്രാന്‍സിസ്  സേവ്യര്‍ കത്തോലിക്ക ദേവാലയം നിറഞ്ഞു വിശ്വാസി സമൂഹം. 

2022 ജൂണ്‍ 5  പെന്തോക്കുസ്താ തിരുന്നാളിനാണ്  ആഗോള ക്രൈസ്തവ സമൂഹത്തെ ഞെട്ടിച്ച കൂട്ടക്കുരുതി നൈജീരിയയിലെ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ അരങ്ങേറിയത്. ദേവാലയത്തിലേക്ക് ഇരച്ചുകയറിയ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയും സ്‌ഫോടനം നടത്തുകയുമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ ദുരന്തത്തില്‍ 41 പേര് മരിക്കുകയും 70 ഓളം പേര്‍ക്ക് പരിക്കേകള്‍ക്കുകയും ചെയ്തു. അക്രമികള്‍ ഇപ്പോഴും പോലീസ് കസ്റ്റഡിയില്‍ ആണെന്നും കോടതിയില്‍ ഹാജരാക്കുകയോ ശിക്ഷ നടപ്പാക്കുകയോ ചെയ്തിട്ടില്ലെന്നും  ഇടവക വികാരി ഫാദര്‍ മിഖായേല്‍ അഭുഗന്‍ പറഞ്ഞു. ലോകത്തില്‍ തന്നെ  ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍   മതപീഡനത്തിനിരയാകുന്ന ആഫ്രിക്കന്‍ രാജ്യമാണ് നൈജീരിയ. ക്രൈസ്തവ  വിശ്വാസികള്‍ കൊടിയ ക്രൂരതകള്‍ക്ക് ഇരയാകുന്ന ഈ രാജ്യത്ത് തങ്ങള്‍ക്ക് സമാധാനം അനുഭവിക്കാന്‍ സാധിക്കുന്നില്ലെന്നും ചെറിയ ദൂരം പോലും യാത്ര ചെയ്യാന്‍ ഭയമാണെന്നും, എങ്കിലും  പീഡനമേല്‍പ്പിക്കുന്നവരോട്  ഹൃദയപൂര്‍വം ക്ഷമിച്ചു ദൈവാശ്രയ ബോധത്തില്‍ മുന്നോട്ടു പോകുമെന്നും  2022 കൂട്ടകുരുതിയെ അതിജീവിച്ച മാര്‍ഗ്രെറ്റ് അട്ട എന്ന നേഴ്‌സ് സാക്ഷ്യ പെടുത്തുന്നു. പെന്തോകൊസ്തു ദിനം നടന്ന ആക്രമണത്തിനു ശേഷവും വിശ്വസികള്‍ ദേവാലയത്തില്‍ സജീവമാണ്. കടുത്ത പീഡനങ്ങള്‍ക്കും ക്രൂരതകള്‍ക്കും ഇരയാകുന്ന നൈജീരിയന്‍ ക്രൈസ്തവര്‍   പ്രാര്‍ത്ഥനയില്‍ ആശ്രയിച്ചാണ് മുന്നേറുന്നത്. നൈജീരിയയുടെ  ഭാവി ദൈവകരങ്ങളില്‍    ഭദ്രമാണെന്ന്  അവര്‍ പ്രത്യാശിക്കുന്നു വിശ്വസിക്കുന്നു അതിനായി പ്രാര്‍ത്ഥിക്കുന്നു. ആഗോള ക്രൈസ്തവ  സമൂഹത്തെ അതിശയിപ്പിക്കുന്ന വിശ്വാസ സാക്ഷ്യമാണ് നൈജീരിയന്‍  ക്രിസ്തവ സഭ പ്രതിഫലിപ്പിക്കുന്നത്. 2022ല്‍ ധീര രക്തസാക്ഷിത്വം വരിച്ച വിശ്വാസികള്‍ക്കായി സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ ദേവാലയത്തില്‍ സ്മാരകം ഒരുങ്ങുമ്പോള്‍ വിശ്വാസത്തിനു  വേണ്ടി മരണം വരിച്ച ആദിമ ക്രിസ്തവ സമൂഹത്തെ നൈജീരിയ ഓര്‍മിപ്പിച്ചുകൊണ്ടിരിക്കുന്നു.VIDEO NEWS

കണ്ണീര്‍ക്കടലായി നെടുമ്പാശ്ശേരി വിമാനത്താവളം കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരളത്തില്‍ എത്തിച്ചപ്പോള്‍ ...വികാരനിര്‍ഭരമായ കാഴ്ചകള്‍

അമേരിക്കയും റഷ്യയും വന്‍ ഏറ്റുമുട്ടലിലേക്കോ മുന്നറിയിപ്പുകള്‍ അവഗണിച്ച് റഷ്യന്‍ യുദ്ധക്കപ്പലുകള്‍ ക്യൂബയില്‍

പള്ളിക്കൂടം പണിയാൻ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ അത് സ്വാഗതാർഹം..പക്ഷേ ക്രൈസ്തവരുടെ സംഭാവനകളെ തിരസ്‌കരിച്ചുകൊണ്ടാകരുത്...നിലപാടറിയിച്ച് മാര്‍ ജോസഫ് പാംപ്ലാനി

"LITTLE HEARTS"... ക്രൈസ്തവ അവഹേളനത്തിനെതിരെ ആഞ്ഞടിച്ച് KCBC

അന്തിമതീരുമാനം അറിയിച്ചുള്ള മേജർ ആർച്ച്ബിഷപ്പിന്റെ സർക്കുലർ ... വാസ്തവമെന്ത് ?

വികൃതമാക്കിയ ക്രിസ്തുവിന്റെ ചിത്രം ട്രോളിനായി ഉപയോഗിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് റെജി ലൂക്കോസ്