CHURCH NEWS

യൂറോപ്പില്‍ ക്രൈസ്തവ നിലപാടുകളുള്ള പാര്‍ട്ടികള്‍ക്ക് മുന്നേറ്റം

2024-06-10

 യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ക്രൈസ്തവ നിലപാടുകളുള്ള പാര്‍ട്ടികള്‍ക്ക് വന്‍ മുന്നേറ്റം ഉണ്ടായതായി കണ്ടെത്തല്‍. ഭൂഖണ്ഡത്തിന്റെ ക്രൈസ്തവ വേരുകള്‍ സംരക്ഷിക്കണമെന്നുള്ള നിലപാട് മുന്നോട്ടുവയ്ക്കുന്ന വലതുപക്ഷ പാര്‍ട്ടികള്‍ക്കും അനധികൃത അഭയാര്‍ത്ഥി കുടിയേറ്റം തടയണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടികള്‍ക്കുമാണ് വലിയ വോട്ട് വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.

ഭൂഖണ്ഡത്തിന്റെ ക്രൈസ്തവ വേരുകള്‍ സംരക്ഷിക്കണമെന്നുള്ള നിലപാട് മുന്നോട്ടുവയ്ക്കുന്ന വലതുപക്ഷ പാര്‍ട്ടികള്‍ യൂറോപ്യന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ചു. അനധികൃത അഭയാര്‍ത്ഥി കുടിയേറ്റം തടയണമെന്ന് ആവശ്യപ്പെടുന്ന പാര്‍ട്ടികള്‍ക്ക് വിവിധ രാജ്യങ്ങളില്‍ വലിയ വോട്ട് വര്‍ദ്ധനവാണ് ഉണ്ടായത്. ഫ്രാന്‍സില്‍  ഇടതുപക്ഷ നിലപാടുകള്‍ ഉള്ള  പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണിന്റെ പാര്‍ട്ടിക്ക് 15 ശതമാനം വോട്ട് മാത്രം ലഭിച്ച തെരഞ്ഞെടുപ്പില്‍ മരീന്‍ ലി പിന്‍ എന്ന രാഷ്ട്രീയ നേതാവ് നയിക്കുന്ന നാഷണല്‍ റാലി എന്ന വലതുപക്ഷ പാര്‍ട്ടിക്ക് 33% വോട്ടുകള്‍ ആണ്  നേടാന്‍ സാധിച്ചത്. ഫ്രാന്‍സിലെ ജനങ്ങളുടെ താല്‍പര്യം സംരക്ഷിക്കാന്‍ തങ്ങള്‍ തയ്യാറെടുത്തുകഴിഞ്ഞു എന്ന് ലി പിന്‍ പ്രതികരിച്ചു. പാരീസ് അടക്കമുള്ള നഗരങ്ങളില്‍ പോലും  അക്രമങ്ങളും, കലാപങ്ങളും ഗൗരവകരമായ രീതിയില്‍ പ്രതിസന്ധി സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ജനങ്ങള്‍ നാഷണല്‍ റാലിക്ക് അനുകൂലമായി വോട്ട് ചെയ്തത്. ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി എന്ന വലതുപക്ഷ പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഇവിടെ ഇടതുപക്ഷ നിലപാടുകള്‍ മുന്നോട്ടുവയ്ക്കുന്ന ഗ്രീന്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടിയാണ് ഉണ്ടായത്. ഓസ്ട്രിയയില്‍ വലതുപക്ഷ പാര്‍ട്ടിയായ ഫ്രീഡം പാര്‍ട്ടി 26 ശതമാനം വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്ത് എത്തി.  അതേസമയം ഇറ്റലിയില്‍ ജോര്‍ജിയ മെലോണി നയിക്കുന്ന ബ്രദേഴ്‌സ് ഓഫ് ഇറ്റലി ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും മികച്ച പ്രകടനം പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കാഴ്ചവച്ചു. അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റ് ആകാനുള്ള സാധ്യത വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ പാര്‍ലമെന്റില്‍ വലതുപക്ഷ പാര്‍ട്ടികള്‍ക്ക് കൂടുതല്‍ പ്രതിനിധികളെ ലഭിക്കുന്നത് വലിയ രാഷ്ട്രീയ ചലനങ്ങള്‍ സൃഷ്ടിക്കും എന്നാണ് നിരീക്ഷകര്‍ പറയുന്നത്.


VIDEO NEWS

കണ്ണീര്‍ക്കടലായി നെടുമ്പാശ്ശേരി വിമാനത്താവളം കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരളത്തില്‍ എത്തിച്ചപ്പോള്‍ ...വികാരനിര്‍ഭരമായ കാഴ്ചകള്‍

അമേരിക്കയും റഷ്യയും വന്‍ ഏറ്റുമുട്ടലിലേക്കോ മുന്നറിയിപ്പുകള്‍ അവഗണിച്ച് റഷ്യന്‍ യുദ്ധക്കപ്പലുകള്‍ ക്യൂബയില്‍

പള്ളിക്കൂടം പണിയാൻ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ അത് സ്വാഗതാർഹം..പക്ഷേ ക്രൈസ്തവരുടെ സംഭാവനകളെ തിരസ്‌കരിച്ചുകൊണ്ടാകരുത്...നിലപാടറിയിച്ച് മാര്‍ ജോസഫ് പാംപ്ലാനി

"LITTLE HEARTS"... ക്രൈസ്തവ അവഹേളനത്തിനെതിരെ ആഞ്ഞടിച്ച് KCBC

അന്തിമതീരുമാനം അറിയിച്ചുള്ള മേജർ ആർച്ച്ബിഷപ്പിന്റെ സർക്കുലർ ... വാസ്തവമെന്ത് ?

വികൃതമാക്കിയ ക്രിസ്തുവിന്റെ ചിത്രം ട്രോളിനായി ഉപയോഗിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് റെജി ലൂക്കോസ്