CHURCH NEWS
ക്രിസ്തു നല്‍കുന്ന സ്വാതന്ത്ര്യത്തിലേക്ക് ക്ഷണിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ
2024-06-10
പണം,പദവി,സുഖമോഹങ്ങള്‍ എന്നിവ നമ്മെ അടിമത്തത്തിലേക്ക് നയിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജൂണ്‍ 9 നു വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ചതുരത്തില്‍ നടന്ന ത്രികാല ജപ പ്രാര്‍ത്ഥനയില്‍ സന്ദേശം നല്കുകയായിരുന്നു പാപ്പാ.
തിരക്കേറിയ നമ്മുടെ ജീവിത വേളകള്‍ക്കിടയില്‍ സമ്പത്തിനും, പദവികള്‍ക്കും, സുഖമോഹങ്ങള്‍ക്കുമായി നമ്മുടെ സമാധാനവും സ്വാതന്ത്ര്യവും നാം വിട്ടുകൊടുക്കുന്നുണ്ടോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് ഫ്രാന്‍സിസ് പാപ്പാ വ്യക്തമാക്കി. നമ്മെ തടവുകാരാക്കാന്‍ പ്രാപ്തിയുള്ള എല്ലാ പ്രലോഭനങ്ങളെയും കുറിച്ചു നാം ബോധവാന്മാരാകണമെന്നും ക്രിസ്തുനല്‍കുന്ന സ്വാതന്ത്ര്യത്തെ കുറിച്ച ധ്യാനിക്കണമെന്നും ജൂണ്‍ ഒന്‍പതിനു നല്‍കിയ ത്രികാല ജപ സന്ദേശത്തില്‍ പാപ്പാ ആഹ്വാനം ചെയ്തു. പണത്തിനും, അധികാരത്തിനും. ലോകമോഹങ്ങള്‍ക്കും നാം നമ്മെ തന്നെ വിട്ടുകൊടുത്താല്‍ നാം അവയുടെ അടിമകളായി മാറുമെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ദൈവം നല്‍കുന്ന പുത്രസ്വീകാര്യത്തിന്റെ ആത്മാവിനായ് നാം സ്വയം സമര്‍പ്പിക്കുകയാണെങ്കില്‍ ദൈവസ്‌നേഹം നമ്മില്‍ നിറഞ്ഞു കവിഞ്ഞു മറ്റുള്ളവരിലേക്ക് ഒഴുകുമെന്നും ദൈവസ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും പരിമളം നമ്മിലും നമ്മുടെ കുടുംബങ്ങളിലും ചുറ്റുപാടുകളിലും പരക്കുമെന്നും പാപ്പാ ചൂണ്ടിക്കാട്ടി. തന്റെ പേപ്പല്‍ വസതിയുടെ ജനലഴികള്‍ക്കിടയില്‍ നിന്നുകൊണ്ട് പ്രസംഗിക്കുകയായിരുന്ന പാപ്പാ പലപ്പോഴായി ക്രിസ്തു സ്വതന്ത്രനായിരുന്നു എന്ന് ഉദ്‌ഘോഷിച്ചുകൊണ്ടിരുന്നു. അവിടുന്ന് അധികാരങ്ങളില്‍ നിന്നും അംഗീകാരങ്ങളില്‍ നിന്നും സമ്പത്തില്‍ നിന്നും, സുഖമോഹങ്ങളില്‍ നിന്നും സ്വാതന്ത്രനായിരുന്നു എന്ന് മാത്രമല്ല സത്യം പറയുന്നതില്‍ നിന്നും വിരമിച്ചതുമില്ല. ക്രിസ്തുവിന്റെ ഈ സ്വാതന്ത്ര്യത്തെ കുറിച്ചു ധ്യാനിക്കാനാണ് പാപ്പാ ആവശ്യപ്പെട്ടത്. സന്ദേശം നല്‍കിയതിന് ശേഷം വിശുദ്ധ നാട്ടിലെ സമാധാനത്തിനായി പ്രാര്‍ത്ഥിക്കണമെന്നും ആവശ്യമായ സഹായം അവിടെക്കെത്തിക്കണമെന്ന് അന്താരാഷ്ട്ര സംഘനകളോടും പാപ്പാ ആവശ്യപ്പെട്ടു. ഉക്രൈനിലെയും മ്യാന്മാറിലെയും ജനങ്ങളെയും പാപ്പാ അനുസ്മരിച്ചു. പരിശുദ്ധ അമ്മയിലുള്ള സമാധാനം ഏവര്‍ക്കും ആശംസിച്ചുകൊണ്ടാണ് പാപ്പാ തന്റെ ത്രികാല ജപ സന്ദേശം അവസാനിപ്പിച്ചത്.
News
മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം
സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...
അധ്യാപകര്‍ വീഡിയോ പ്രചരിപ്പിച്ചത് ശരിയയില്ല എന്ന് വിമര്‍ശനം സ്‌കൂള്‍ അധികൃതരോട് വിശദീകരണം തേടി
പി.പി.ഇ കിറ്റ് വിവാദം : സിഎജി യുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്
അപകടത്തില്‍പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
ദൈവവചനത്തിലൂടെ ജീവിതം ക്രമപ്പെടുത്തണം ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍
ഹമാസിന് അന്ത്യശാസനവുമായി ഡൊണാള്‍ഡ് ട്രംപ്