GENERAL NEWS
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന് ക്രൈംബ്രാഞ്ച് നോട്ടീസ്
2024-06-11

തിരുവനന്തപുരം: ബാര്‍കോഴ വിവാദത്തില്‍ കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നോട്ടീസ്. വിവാദ ശബ്ദരേഖ വന്ന ബാര്‍ ഉടമകളുടെ വാട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിനായിരുന്നു അര്‍ജുന്‍ എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍.
വെള്ളിയാഴ്ച ജവഹര്‍നഗറിലെ ഓഫീസില്‍ ഹാജരാകാനാണ് അര്‍ജുന്‍ രാധാകൃഷ്ണന് ക്രൈംബ്രാഞ്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. തിങ്കളാഴ്ച തിരുവനന്തപുരത്തെ വീട്ടിലെത്തി നോട്ടീസ് നല്‍കാന്‍ ക്രൈംബ്രാഞ്ച് ശ്രമിച്ചെങ്കിലും കൈപ്പറ്റാന്‍ അര്‍ജുന്‍ കൂട്ടാക്കിയില്ല. നേരിട്ട് കൈപ്പറ്റാത്തതിനാല്‍ ഇ- മെയില്‍ വഴിയാണ് നോട്ടീസ് അയച്ചത്. അര്‍ജുന്‍ നിലവില്‍ ഗ്രൂപ്പ് അഡ്മിന്‍ അല്ല. എന്നാല്‍ ഇപ്പോഴും അംഗമാണ്.
വിവിധ ബാര്‍ ഉടമകളുടെ മൊഴിയെടുത്തപ്പോഴും വാട്സാപ്പ് പരിശോധിച്ചപ്പോഴുമാണ് അര്‍ജുന്‍ ഗ്രൂപ്പംഗമാണെന്ന് മനസിലായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയത്. അര്‍ജുന്‍ രാധാകൃഷ്ണന്റെ ഭാര്യാപിതാവിന് ബാറുണ്ട്. ഇതിന്റെ പേരിലാണ് അര്‍ജുന്‍ ഗ്രൂപ്പംഗവും അഡ്മിനുമായത്.
തന്റെ പേരില്‍ ബാറുകളില്ലെന്നും നടത്തിപ്പില്ലെന്നും പറഞ്ഞാണ് അര്‍ജുന്‍ നോട്ടീസ് കൈപ്പറ്റാന്‍ വിസ്സമതിച്ചത്. എന്നാല്‍, വാട്സാപ്പ് ഗ്രൂപ്പില്‍ അര്‍ജുന്‍ തുടരുന്നതിനാലാണ് നോട്ടീസ് നല്‍കിയത്. ശബ്ദരേഖ ചോര്‍ന്നതില്‍ ഗൂഢാലോചനയുണ്ടോയെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
ഷെകൈന ന്യൂസ് തിരുവനന്തപുരം
News

ഇന്ത്യക്കെതിരെ ചൈനയുടെ ചാരവൃത്തി, തുറന്നു പറഞ്ഞു പാക് പ്രതിരോധ മന്ത്രി

ഇരട്ടി മധുരത്തില്‍ കേരള സഭ; പാപ്പയില്‍ നിന്നും പാലിയം സ്വീകരിക്കാനൊരുങ്ങി ഡോ. വര്‍ഗീസ് ചക്കാലക്കല്‍

ഖമേനിക്ക് മുന്നറിയിപ്പുമായി ട്രംപ്

കെ എസ് ഇ ബി സ്മാര്‍ട്ട് സെക്ഷന്‍ പദ്ധതി തുടങ്ങുന്നു; തെരഞ്ഞെടുത്ത സെക്ഷനുകളില്‍ ആദ്യഘട്ടം നടപ്പാക്കും

സൂംബ പദ്ധതിയുമായി പിന്നോട്ടില്ലെന്നും സ്‌കൂളില്‍ വ്യായാമം ചെയ്യുന്നത് യൂണിഫോമിലായിരിക്കുമെന്നും മന്ത്രി ...

135 അടി പിന്നിട്ട് മുല്ലപ്പെരിയാര്‍ ജലനിരപ്പ്; ഇന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്നേക്കും

കര്‍ത്താവുമായുള്ള സൗഹൃദമാണ് പൗരോഹിത്യത്തിന്റെ അടിത്തറ: പാപ്പ

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തില്‍ വിവിധ ഡാമുകള്‍ തുറന്നു
