GENERAL NEWS
മയക്കുമരുന്ന് കടത്തും ഉപയോഗവും സ്പെഷ്യല്‍ ഓപ്പറേഷന്‍ നടത്തി എക്സൈസ്
2024-06-11
തിരുവനന്തപുരം: മയക്കുമരുന്ന് കടത്തും ഉപയോഗവും തടയാന്‍ സ്പെഷ്യല്‍ കോമ്പിങ് ഓപ്പറേഷന്‍ നടത്തിയെന്ന് എക്സൈസ് വകുപ്പ്. മേയ് 11ന് സംസ്ഥാനത്തെ പ്രധാനപ്പെട്ട ഹൈവേകളിലും അതിര്‍ത്തി പ്രദേശങ്ങളിലും ഇടറോഡുകളിലും നടത്തിയ പ്രത്യേക വാഹന പരിശോധനയില്‍ എന്‍ഡിപിഎസ് കേസുകള്‍ ഉള്‍പ്പെടെ 240 കേസുകളും അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ നടത്തിയ പരിശോധനയില്‍ ആകെ 707 കേസുകളും രജിസ്റ്റര്‍ ചെയ്തെന്ന് എക്സൈസ് അറിയിച്ചു.
അബ്കാരി, എന്‍ഡിപിഎസ് കേസുകളില്‍ വിവിധ കോടതികളില്‍ നിന്നും പുറപ്പെടുവിച്ചിട്ടുള്ള വാറണ്ടുകളിലെ പ്രതികളെ പിടുകൂടുന്നതിനായി 18ന് നടത്തിയ പ്രത്യേക ഓപ്പറേഷനില്‍ 58 വാറണ്ട് പ്രതികളെയും ഒളിവില്‍ കഴിഞ്ഞു വന്നിരുന്ന 9 പിടികിട്ടാപ്പുള്ളികളെയും അറസ്റ്റ് ചെയ്തു. മെയ് 27 മുതല്‍ 31 വരെ അന്തര്‍സംസ്ഥാന ട്രെയിനും അന്തര്‍ സംസ്ഥാന ബസുകളും കേന്ദ്രീകരിച്ച് റെയില്‍വേ സ്റ്റേഷനിലും സംസ്ഥാന ഹൈവേകളിലും നടത്തിയ പരിശോധനയില്‍ 240 ട്രെയിനുകളും 1370 അന്തര്‍സംസ്ഥാന ബസുകളും പരിശോധിച്ചു. 115 COTPA കേസുകളും ഒരു എന്‍ഡിപിഎസ് കേസും കണ്ടെത്തി. 5.5 കിലോ കഞ്ചാവും 5 കിലോ പുകയില നിരോധിത ഉത്പന്നങ്ങളും പിടികൂടിയെന്ന് എക്സൈസ് അറിയിച്ചു. സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തൊട്ടാകെ ഇനിയും ഇത്തരത്തിലുള്ള അപ്രതീക്ഷിത പരിശോധനകള്‍ സംഘടിപ്പിക്കുമെന്ന് അഡീഷണല്‍ എക്സൈസ് കമ്മീഷണര്‍ അറിയിച്ചു. എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാതലത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമിലും എക്സൈസ് ആസ്ഥാനത്തെ ടെലിഫോണ്‍ നമ്പരുകളിലും ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറാവുന്നതാണ്. ടെലിഫോണ്‍ നമ്പരുകള്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ടെന്നും എക്സൈസ് അറിയിച്ചു.
ഷെക്കെയ്‌ന ന്യൂസ്
തിരുവനന്തപുരം
News
പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു
കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് വി ഡി സതീശന്‍
ദൈവപുത്രന്റെ മനുഷ്യാവതാരം പ്രഘോഷിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍
ഉത്തരകൊറിയയില്‍ ക്രൈസ്തവരെയും, ക്രൈസ്തവരുമായി ബന്ധമുള്ളവരെയും ജയിലിലടയ്ക്കുന്നു
ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യം
ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...
ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം