CHURCH NEWS
കേന്ദ്രമന്ത്രി സഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാര്‍ഹമെന്ന് സീറോമലബാര്‍ സഭ
2024-06-11
കൊച്ചി: കേന്ദ്രമന്ത്രി സഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാര്‍ഹമെന്ന് സീറോമലബാര്‍ സഭ. ഭരണഘടനാതത്വങ്ങള്‍ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും സാമൂഹിക പുരോഗതിയിലേക്കു നയിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കട്ടെയെന്നും സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ വാര്‍ത്താക്കുറിപ്പിലൂടെ ആശംസിച്ചു. ഒപ്പംതന്നെ, കേന്ദ്രസര്‍ക്കാരിന്റെ രാഷ്ട്രനിര്‍മാണ യത്‌നങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു.
കേന്ദ്രമന്ത്രിസഭയിലെ കേരള പ്രാതിനിധ്യം സ്വാഗതാര്‍ഹമാണെന്നും, കേന്ദ്രമന്ത്രിസഭയില്‍ കേരളത്തിന്റെ പ്രതിനിധികളായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും ഉള്‍പ്പെടുത്തപ്പെട്ടതിലുള്ള സന്തോഷം രേഖപ്പെടുത്തുകയാണെന്നും സീറോമലബാര്‍ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പ്രതിപാദിച്ചു. കേരളത്തിന്റെ പൊതുതാല്‍പര്യങ്ങള്‍ സംരക്ഷിക്കാനും വികസനം ത്വരിതപ്പെടുത്താനും ഇവര്‍ക്കു സാധിക്കട്ടെയെന്ന് ആശംസിച്ചു. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ നമ്മുടെ ഭാരതത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരമേറ്റിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍; ഭരണഘടനാതത്വങ്ങള്‍ അടിസ്ഥാനമാക്കിയും മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചും രാഷ്ട്രത്തിന്റെ ബഹുസ്വരതയും ന്യൂനപക്ഷവിഭാഗങ്ങളുടെ അവകാശങ്ങളും സംരക്ഷിച്ചുകൊണ്ടും രാഷ്ട്രത്തെ കൂടുതല്‍ വികസനത്തിലേക്കും സാമൂഹിക പുരോഗതിയിലേക്കും നയിക്കാന്‍ പുതിയ സര്‍ക്കാരിന് സാധിക്കട്ടെയെന്നും കൂട്ടിചേര്‍ത്തു. ഭാരതത്തിന്റെ നവോത്ഥാനത്തിനും സാംസ്‌കാരിക പുരോഗതിക്കും വിദ്യാഭ്യാസ നേട്ടങ്ങള്‍ക്കും സ്വതന്ത്രപ്രാപ്തിക്കും നിസ്തുല സംഭാവനകള്‍ നല്‍കിയിട്ടുള്ള രാഷ്ട്രനേതാക്കളുടെ പ്രവര്‍ത്തനശൈലി ഈ സര്‍ക്കാരിനും തുടരാന്‍ സാധിക്കട്ടെയെന്നും, കേന്ദ്രസര്‍ക്കാരിന്റെ ഇപ്രകാരമുള്ള രാഷ്ട്രനിര്‍മാണ യത്‌നങ്ങള്‍ക്ക് പിന്തുണ വാഗ്ദാനം ചെയ്യുന്നതായും അറിയിച്ചു.
ഷെക്കെയ്‌ന ന്യൂസ്
കൊച്ചി
News
ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക
വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു
മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം
സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
നിലമ്പൂരില്‍ കോണ്‍ഗ്രസ് നേതാവിനെ ലക്ഷ്യമിട്ട് എല്‍ ഡി എഫ്, ഉപതെരഞ്ഞെടുപ്പിലെ വിജയം മുന്നണികള്‍ക്ക് ...
പി.പി.ഇ കിറ്റ് വിവാദം : സിഎജി യുടെ രാഷ്ട്രീയ കളിയെന്ന് തോമസ് ഐസക്
അപകടത്തില്‍പെട്ട് ആശുപത്രിയില്‍ കഴിയുന്ന ഉമാ തോമസിന്റെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
ദൈവവചനത്തിലൂടെ ജീവിതം ക്രമപ്പെടുത്തണം ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍