GENERAL NEWS
സഭാ പിതാക്കന്മാരുടെ അനുഗ്രഹം തേടി സുരേഷ് ഗോപി
2024-06-11

നിയുക്ത പെട്രോളിയം, ടൂറിസം സഹമന്ത്രിയായ സുരേഷ് ഗോപി പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റു. സിറോ മലബാര്‍ മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉള്‍പ്പടെയുള്ള സഭാ നേത്രിത്വത്തെ വിളിച്ച് അനുഗ്രഹം തേടിയ ശേഷമായിരുന്നു സുരേഷ് ഗോപി ചുമതല ഏറ്റെടുത്തത്. കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്ന് സുരേഷ് ഗോപി പറഞ്ഞു.
വകുപ്പു വിഭജനം പൂര്‍ത്തിയായതിനു പിന്നാലെയാണ് തൃശൂര്‍ എംപിയും നിയുക്ത മന്ത്രിയുമായ സുരേഷ് ഗോപി ശാസ്ത്രി ഭവനിലെ പെട്രോളിയം മന്ത്രാലയത്തിലെത്തി ചുമതലയേറ്റത്. പെട്രോളിയം, പ്രകൃതിവാതക മന്ത്രാലയം മന്ത്രി ഹര്‍ദീപ് സിങ് പുരി അദ്ദേഹത്തെ സ്വീകരിച്ച് കസേരയിലേക്ക് ആനയിച്ചു. വകുപ്പ് സെക്രട്ടറിമാരും ചടങ്ങില്‍ പങ്കെടുത്തു. യുകെജിയില്‍ കയറിയ അനുഭവമെന്ന് മന്ത്രിസ്ഥാനം ഏറ്റെടുത്ത സുരേഷ് ഗോപി. ശരിക്കും ഞാന്‍ ഇപ്പോള്‍ ഒരു യുകെജി വിദ്യാര്‍ഥിയാണ്. തീര്‍ത്തും പുതിയ സംരംഭമാണ് താന്‍ ഏറ്റെടുത്തത്. സീറോയില്‍ നിന്നാണ് സ്റ്റാര്‍ട്ട് ചെയ്യുന്നത്. എല്ലാമൊന്ന് പഠിച്ചോട്ടെ. കേരളത്തെ ടൂറിസം രംഗത്ത് ഭാരതത്തിന്റെ തിലകക്കുറിയാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.
പ്രധാനമന്ത്രിയുടെയും വകുപ്പ് മന്ത്രിയുടെയും നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് പ്രവര്‍ത്തിക്കും. ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. ജനങ്ങളാണ് തനിക്ക് ഈ അവസരം നല്‍കിയത്. തൃശൂരിലുടെ കേരളത്തിന്റെ വികസനം യാഥാര്‍ഥ്യമാക്കുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
നാഷണല്‍ ഡെസ്‌ക് ഷെകൈന ന്യൂസ്
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
