GENERAL NEWS
ലെബനനില്‍ നടന്ന വ്യോമാക്രമണം മൂന്ന് ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേല്‍ സൈന്യം
2024-06-11

ലെബനനില്‍ നടന്ന വ്യോമാക്രമണത്തില്‍ മൂന്ന് ഹിസ്ബുള്ള ഭീകരരെ വധിച്ചതായി ഇസ്രായേല്‍ സൈന്യം. ലെബനനിലെ ടാങ്കര്‍ വാഹനവ്യൂഹത്തിന് നേരെ നടത്തിയ ആക്രമണത്തിലാണ് മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടതെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സിറിയയുടെ അതിര്‍ത്തിയായ ഹെര്‍മല്‍ പ്രദേശത്ത് ടാങ്കറുകള്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ള തീവ്രവാദികള്‍ ഒമ്പത് വ്യോമാക്രമണങ്ങള്‍ നടത്തിയിരുന്നു. ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റതായും ഇസ്രായേല്‍ സേന അറിയിച്ചു. കഴിഞ്ഞ ദിവസം ഇസ്രായേല്‍ സൈന്യത്തിന്റെ ഡ്രോണ്‍ ഹിസ്ബുള്ള തീവ്രവാദികള്‍ വെടിവച്ച് വീഴ്ത്തിയിരുന്നു. ഇസ്രായേലിന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ഹിസ്ബുള്ള തുടര്‍ച്ചയായി വ്യോമാക്രമണം നടത്തിയിരുന്നു. അതേസമയം ഹിസ്ബുള്ള നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയുള്ള പ്രത്യാക്രമണമാണിതെന്ന് ഇസ്രായേല്‍ സൈന്യം വ്യക്തമാക്കി. ഹിസ്ബുള്ളയ്‌ക്കെതിരായ ആക്രമണം ഇസ്രായേല്‍ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ എട്ട് മാസത്തിനിടെ നടക്കുന്ന ആക്രമണങ്ങളില്‍ 300 ഹിസ്ബുള്ള ഭീകരരെയാണ് ഇസ്രായേല്‍ സൈന്യം വധിച്ചത്.
ഇന്റര്‍നാഷണല്‍ ഡെസ്‌ക്
ഷെകൈന ന്യൂസ്
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
