GENERAL NEWS
സൈറണ്‍ മുഴങ്ങും പരിഭ്രാന്തരാവേണ്ട
2024-06-11

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സൈറണുകള്‍ മുഴങ്ങി. ഇന്ന് 11 മണി മുതലാണ് പരീക്ഷണാര്‍ത്ഥം സൈറണുകള്‍ മുഴക്കിയത്. 85 സ്ഥലങ്ങളിലാണ് സൈറണുകള്‍ സ്ഥാപിച്ചിരിക്കുന്നത്.
'കവചം' എന്ന പേരിലാണ് സൈറണുകള്‍ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പ് നല്‍കുന്നതിനായാണ് സൈറണ്‍. ഇതിന് പുറമേ ഫ്‌ലാഷ് ലൈറ്റുകളും സ്ഥാപിക്കുന്നുണ്ട്. മൊബൈല്‍ ടവറുകളിലും സര്‍ക്കാര്‍ കെട്ടിടങ്ങളിലും സൈറണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാന കണ്‍ട്രോള്‍ റൂമുകള്‍ക്ക് പുറമെ പ്രാദേശിക ഭരണകൂടങ്ങള്‍ക്കും ഇതിലൂടെ അപായ മുന്നറിയിപ്പുകള്‍ നല്‍കാന്‍ സാധിക്കും. 19 സൈറണുകളുടെ പരീക്ഷണം രാവിലെ 11 മണി മുതല്‍ 2.50 വരെയുള്ള സമയങ്ങളിലും ബാക്കി 66 സൈറണുകളുടെ പരീക്ഷണം വൈകുന്നേരം നാല് മണിക്ക് ശേഷവും ആയിരിക്കും മുഴങ്ങുന്നത്. പരീക്ഷണമായതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് അതോറിറ്റി അറിയിച്ചു.
ഷെകൈന ന്യൂസ്
തിരുവനന്തപുരം
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
