GENERAL NEWS

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ യുഎസ് നിര്‍ദ്ദേശം അംഗീകരിച്ച് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ ഇസ്രയേല്‍ അംഗീകരിച്ചതായി പ്രസിഡന്റ് ജോ ബൈഡന്‍

2024-06-11

ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തലിന് യുഎസ് പിന്തുണയോടെ തയ്യാറാക്കിയ കരട് പ്രമേയത്തിന് യുഎന്‍ സുരക്ഷാ കൗണ്‍സില്‍ തിങ്കളാഴ്ച അംഗീകാരം നല്‍കി. മെയ് 31 ന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം ഇസ്രയേല്‍ ഇതിനകം അംഗീകരിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. 14 വോട്ടുകള്‍ക്കാണ് പ്രമേയം പാസാക്കിയത്.

അനിവാര്യമായത്, എന്നാല്‍ ദുര്‍ബലവും താല്‍ക്കാലികവുമായ ഒരു വെടിനിര്‍ത്തല്‍ മാത്രമല്ല, യുദ്ധത്തിന് ശാശ്വതമായ അന്ത്യം നല്‍കുന്ന ഒന്ന് എന്നാണ് പ്രസിഡന്റ് ബൈഡന്‍ കരാറിനെ വിശേഷിപ്പിച്ചത്. ഇസ്രയേലിനോടും ഹമാസിനോടും വെടിനിര്‍ത്തല്‍ നിബന്ധനകള്‍ കാലതാമസമില്ലാതെയും ഉപാധികളില്ലാതെയും പൂര്‍ണ്ണമായി നടപ്പിലാക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ടാണ് 14 വോട്ടുകളോടെയാണ് പ്രേമേയം പാസാക്കിയത്. അതേസമയം പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ഇസ്രയേലും ഹമാസും തയ്യാറാകുമോ എന്നത് അപ്പോഴും ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്, എന്നാല്‍ യുഎന്നിന്റെ ശക്തമായ നിര്‍ദ്ദേശം അംഗീകരിക്കാന്‍ ഇരു കക്ഷികളിലും സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നത്. അതിനിടെ, വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അംഗീകരിക്കാന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഇസ്രയേലിലേക്ക് തിരിച്ചിട്ടുണ്ട്. പ്രമേയം അംഗീകരിച്ചതിനെ സ്വാഗതം ചെയ്യുന്നതായും ഇത് നടപ്പാക്കാന്‍ ഇസ്രയേലുമായി പരോക്ഷ ചര്‍ച്ചകളില്‍ മധ്യസ്ഥരുമായി പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും ഹമാസ് പറഞ്ഞു.


ഇന്റര്‍നാഷണല്‍ ഡെസ്‌ക് 

ഷെകൈന ന്യൂസ്‌


News

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന്‍ പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.

സമുദ്രശക്തിയില്‍ കരുത്തുകൂട്ടി ഇന്ത്യ; 63,000 കോടി രൂപയുടെ റഫാല്‍ കരാറില്‍ ഒപ്പുവച്ചു

നടപടികള്‍ ശക്തമാക്കി ഇന്ത്യ; 16 പാക് യൂട്യൂബ് ചാനലുകള്‍ നിരോധിച്ചു

ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ചിത്രം സൃഷ്ടിച്ച് ഡ്രോണ്‍ ഷോ; ആകാശത്ത് പ്രകാശം പരത്തിയത് 200 ഡ്രോണുകള്‍

VIDEO NEWS

ജെറുസലം യഥാര്‍ഥത്തില്‍ ആര്‍ക്ക് അവകാശപ്പെട്ടത്?യഹൂദര്‍ക്കോ ക്രൈസ്തവര്‍ക്കോ മുസ്ലീമുകള്‍ക്കോ?

ERNAKULAM ANGAMALY അതിരൂപതയ്ക്ക് സുപ്രധാനമായ നിര്‍ദേശങ്ങളുമായി തട്ടിൽ പിതാവും പാംപ്ലാനി പിതാവും

ക്രൈസ്തവർക്കെതിരായ വിവാദ സർക്കുലർ പിൻവലിച്ചു! എങ്കിലും ചില ചോദ്യങ്ങൾ അവശേഷിക്കുന്നു

"അമേരിക്ക ഒരിക്കലും ദൈവത്തെ മറക്കില്ല" രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്ത് US PRESIDENT DONALD TRUMP

'അനസ്തേഷ്യയില്ലാതെ ശസ്ത്രക്രിയ ചെയ്‌തു' ബന്ദികളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ | ISRAEL HOSTAGES

പാക് - അഫ്ഗാന്‍ യുദ്ധം! പാക് അതിര്‍ത്തി കടന്ന് താലിബാന്‍, കനത്ത ആള്‍നാശം