GENERAL NEWS
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് യുവതിയുടെ അച്ഛന്‍ രംഗത്ത് മകള്‍ മൊഴിമാറ്റിയത് സമ്മര്‍ദ്ദത്താല്‍
2024-06-11

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ മകള്‍ മൊഴിമാറ്റിയതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛന്‍ രംഗത്ത്. മകള്‍ മിസ്സിംഗ് ആണെന്ന് അറിഞ്ഞത് ഇന്നലെയാണെന്ന് അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞു.
മകള്‍ മിസ്സിംഗ് ആണെന്ന് അറിഞ്ഞത് ഇന്നലെയാണെന്നാണ് യുവതിയുടെ അച്ഛന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മകളുമായി ശനിയാഴ്ച വരെ സംസാരിച്ചിരുന്നു. ഞായറാഴ്ചയും തിങ്കളാഴ്ചയും ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ഓഫീസിലേക്ക് വിളിക്കുകയായിരുന്നു. അപ്പോഴാണ് മകള്‍ അവിടെ ചെന്നിട്ടില്ലെന്ന് അച്ഛന്‍ അറിയുന്നത്. മകള്‍ അവരുടെ കസ്റ്റഡിയിലാണെന്നും അവളെ സമ്മര്‍ദം ചെലുത്തി പറയിപ്പിച്ചതാണ് ഈ മൊഴി മാറ്റം എന്നുമാണ് യുവതിയുടെ മൊഴി മാറ്റത്തില്‍ അച്ഛന്‍ പ്രതികരിക്കുന്നത്. മകള്‍ നഷ്ടപ്പെടാന്‍ പാടില്ലെന്നും മകളുടെ വീഡിയോ കണ്ടപ്പോള്‍ മനസ്സ് പിടഞ്ഞുവെന്നും അച്ഛന്‍ പ്രതികരിച്ചു. എന്നാല്‍ യുവതി പ്രതിക്കനുകൂല നിലപാടുമായി നടത്തിയ പ്രചരണം പൊലീസ് അന്വേഷണ സംഘം ഗൗരവത്തിലെടുത്തില്ല. ശരത് ലാലില്‍ നിന്നു ഇന്ന് മൊഴിയെടുത്ത ശേഷം രണ്ടു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. എന്താണ് സംഭവമെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം വിചാരണയ്ക്കിടയില്‍ പരാതിക്കാര്‍ കോടതി മുന്‍പാകെ മൊഴി മാറ്റി നല്‍കുന്നതേ പൊലീസ് ഗൗരവത്തിലെടുക്കൂ എന്നാണ് പൊലീസ് പറയുന്നത്. ഇതിനിടയില്‍ തനിക്കു പരാതിയില്ലെന്ന് പറഞ്ഞു പ്രതിഭാഗത്തിനു സത്യവാങ്മൂലം നല്‍കി.
ഷെകൈന ന്യൂസ്
കോഴിക്കോട്
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
