GENERAL NEWS

വിമാനം അപ്രത്യക്ഷമായി മലാവി വൈസ് പ്രസിഡന്റ് സഞ്ചരിച്ച വിമാനമാണ് കാണാതായത് വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമയോടൊപ്പം ഒന്‍പത് യാത്രക്കാര്‍ തിരച്ചില്‍ ഊര്‍ജ്ജിതമാക്കി

2024-06-11

മലാവി വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ സഞ്ചരിച്ച വിമാനം കാണാതായി. മലാവി തലസ്ഥാനമായ ലിലോങ്വേയില്‍ നിന്നും പറന്നുയര്‍ന്ന മലാവി പ്രതിരോധ സേനയുടെ വിമാനമാണ് റഡാറില്‍ നിന്നും അപ്രത്യക്ഷമായത്. വൈസ് പ്രസിഡന്റ് ചിലിമയ്ക്കൊപ്പം മറ്റു ഒന്‍പത് പേരാണ് കാണാതായ വിമാനത്തില്‍ യാത്രചെയ്തിരുന്നത്. തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ടന്ന് മലാവി പ്രസിഡന്റ് ലാസറസ് ചക്വേരാ വ്യക്തമാക്കി.

മലാവി തലസ്ഥാനമായ ലിലോങ്വെയില്‍ നിന്നും രാവിലെ 9.17 ന് പറന്നുയര്‍ന്ന മലാവി സേനയുടെ വിമാനം 10.02 ന് വടക്കന്‍ മലാവിയിലെ സുസു അന്താരഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങേണ്ടതായിരുന്നു. ഈ ഹ്രസ്വ ദൂര യാത്രക്കിടയില്‍ എന്താണ് സംഭവിച്ചതെന്നറിയാതെ പകച്ചു നില്‍ക്കുകയാണ് മലാവിയിലെ ജനങ്ങളും ഭരണ നേതൃത്വവും. വിമാനം റാഡാറില്‍ നിന്നും അപ്ര്യതിക്ഷിതമായത് മുതല്‍ വിമാനവുമായി ബന്ധപ്പെടാനുള്ള വ്യോമയാന അധികൃതരുടെ എല്ലാ ശ്രമവും പരാജയപ്പെട്ടതായി മലാവി പ്രസിഡന്റിന്റെയും ക്യാബിനെറ്റിന്റേയും ഓഫിസ് പ്രസ്താവനയില്‍ അറിയിച്ചു. വൈസ് പ്രസിഡന്റ് സൗലോസ് ക്ലോസ് ചിലിമ സഞ്ചരിച്ച വിമാനം കണ്ടെത്തുന്നതുവരെ തിരച്ചില്‍ തുടരാന്‍ മലാവി പ്രസിഡന്റ് ലാസറസ് ചക്വേരാ ഉത്തരവിട്ടു. ഇതില്‍ പ്രകാരം എം ഡി എഫ് സൈനികര്‍ തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട് .ചിലിമയ്ക്കൊപ്പം യാത്ര ചെയ്തിരുന്ന മറ്റു ഒന്‍പത് യാത്രക്കാരെക്കുറിച്ചുള്ള വിവരങ്ങള്‍ സൈന്യം പുറത്തുവിട്ടിട്ടില്ല. അതെ സമയം അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സൗലോസ് ക്ലോസ് ചിലിമ മത്സരിക്കുന്നുണ്ട്. അഴിമതി ആരോപണങ്ങളുടെ പേരില്‍ 2022 അദ്ദേഹം അറസ്റ്റു ചെയ്യപ്പെട്ടിരുന്നുവെങ്കിലും കഴിഞ്ഞ മാസം പബ്‌ളിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ കേസ് നിര്‍ത്തിവയ്ക്കാന്‍ നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് മലാവി കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയായിരുന്നു.


ഇന്റര്‍നാഷണല്‍ ഡെസ്‌ക്

ഷെകൈന ന്യൂസ് 


VIDEO NEWS

കണ്ണീര്‍ക്കടലായി നെടുമ്പാശ്ശേരി വിമാനത്താവളം കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ കേരളത്തില്‍ എത്തിച്ചപ്പോള്‍ ...വികാരനിര്‍ഭരമായ കാഴ്ചകള്‍

അമേരിക്കയും റഷ്യയും വന്‍ ഏറ്റുമുട്ടലിലേക്കോ മുന്നറിയിപ്പുകള്‍ അവഗണിച്ച് റഷ്യന്‍ യുദ്ധക്കപ്പലുകള്‍ ക്യൂബയില്‍

പള്ളിക്കൂടം പണിയാൻ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കിൽ അത് സ്വാഗതാർഹം..പക്ഷേ ക്രൈസ്തവരുടെ സംഭാവനകളെ തിരസ്‌കരിച്ചുകൊണ്ടാകരുത്...നിലപാടറിയിച്ച് മാര്‍ ജോസഫ് പാംപ്ലാനി

"LITTLE HEARTS"... ക്രൈസ്തവ അവഹേളനത്തിനെതിരെ ആഞ്ഞടിച്ച് KCBC

അന്തിമതീരുമാനം അറിയിച്ചുള്ള മേജർ ആർച്ച്ബിഷപ്പിന്റെ സർക്കുലർ ... വാസ്തവമെന്ത് ?

വികൃതമാക്കിയ ക്രിസ്തുവിന്റെ ചിത്രം ട്രോളിനായി ഉപയോഗിച്ചതില്‍ ഖേദം പ്രകടിപ്പിച്ച് റെജി ലൂക്കോസ്