GENERAL NEWS

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരിശോധന വേണമെന്ന് കേരളം

2024-06-14

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷാ പരിശോധന വേഗത്തില്‍ നടത്തണമെന്ന ആവശ്യവുമായി കേരളം. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി യോഗത്തിലാണ് കേരളം ആവശ്യം ഉന്നയിച്ചത്. എന്നാല്‍, ബേബിഡാം ബലപ്പെടുത്തിയ ശേഷം മാത്രമേ സുപ്രീംകോടതി ഉത്തരവനുസരിച്ചുള്ള സുരക്ഷ പരിശോധന നടത്താന്‍ കഴിയു  എന്ന നിലപാടിലാണ് തമിഴ്‌നാട്.

2011 ലാണ് സുപ്രീം കോടതി നിയോഗിച്ച വിദഗ്ദ്ധ സംഘം മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ സുരക്ഷ പരിശോധന നടത്തിയത്. കേരളത്തിന്റെ ആവശ്യപ്രകാരം അഞ്ചു വര്‍ഷത്തിനുള്ളില്‍ വീണ്ടും സുരക്ഷ പരിശോധന നടത്തണമെന്ന് 2018ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.  എന്നാല്‍ ഇതുവരെ പരിശോധന നടത്താന്‍ കഴിഞ്ഞിട്ടില്ല. പരിശോധന ഉടന്‍ നടത്തണമെന്ന് കേരളം മേല്‍ നോട്ട സമിതി യോഗത്തില്‍ ആവശ്യപ്പെടുകയും ചെയ്തു. മുല്ലപെരിയാര്‍ അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങളുടെ ക്ഷമത, ഡാമിന്റെ ചലനം, വികാസം തുടങ്ങിയവയെല്ലാം പരിശോധിക്കേണ്ടതുണ്ടെന്നും കേരളം മേല്‍ നോട്ട സമിതി യോഗത്തില്‍ വ്യക്തമാക്കി. കേന്ദ്ര ജല കമ്മീഷന്‍ ചീഫ് എന്‍ജിനീയര്‍ രാകേഷ് കശ്യപ് അധ്യക്ഷനായ സമിതിയില്‍ കേരളത്തില്‍ നിന്നും ജലസേചന വകുപ്പ് സെക്രട്ടറി അശോക് കുമാര്‍ സിംഗ്, ചീഫ് എന്‍ജിനീയര്‍  ആര്‍. പ്രിയേഷ് എന്നിവരും തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി സന്ദീപ് സക്‌സേന കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍ സുബ്രഹ്‌മണ്യന്‍ എന്നിവരുമാണ് അംഗങ്ങള്‍. അണക്കെട്ടിലെത്തിയ മേല്‍നോട്ട സമിതി അംഗങ്ങള്‍ പ്രധാന ഡാം, ബേബി ഡാം എന്നിവക്കൊപ്പം  സ്പില്‍വേയിലെ മൂന്നു ഷട്ടറുകളും ഉയര്‍ത്തി പരിശോധന നടത്തി.


News

പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു

കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് വി ഡി സതീശന്‍

ദൈവപുത്രന്റെ മനുഷ്യാവതാരം പ്രഘോഷിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍

ഉത്തരകൊറിയയില്‍ ക്രൈസ്തവരെയും, ക്രൈസ്തവരുമായി ബന്ധമുള്ളവരെയും ജയിലിലടയ്ക്കുന്നു

ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യം

ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...

ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി

പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം

VIDEO NEWS

നിശബ്ദത പാലിക്കേണ്ട വിഷയമല്ലിത്, വിശദീകരിക്കേണ്ടവർ വിശദീകരിച്ചേ മതിയാകൂ...മുനമ്പം സമരത്തിന്റെ അൻപതാം ദിനത്തിൽ മുൻ എംപി ഡോ. സെബാസ്റ്റ്യൻ പോൾ പറഞ്ഞത്

ദയാവധ നിയമത്തിനെതിരെ ജനരോഷം ആഞ്ഞടിച്ചപ്പോൾ, UK യിൽ ഷെക്കെയ്‌ന ന്യൂസിന് ലഭിച്ച പ്രതികരണങ്ങൾ

ഞായറാഴ്ച പൊതുഅവധി നിർബന്ധിത പ്രവൃത്തിദിനങ്ങളാക്കുന്ന മനുഷ്യാവകാശങ്ങളിലേക്കുള്ള കടന്നുകയറ്റങ്ങൾ ഒഴിവാക്കുക ശക്തമായ ആവശ്യവുമായി കെസിബിസി

ഹൈബി ഈഡൻ എംപിയോടും ഇവിടുത്തെ എം ൽ എ യോടും ഇത് മാത്രമേ ചോദിക്കാൻ ഉള്ളു...മുനമ്പത്ത് തീപ്പൊരി വാക്കുകളുമായി ഷാജൻ സ്കറിയ

35 ലക്ഷം പേര്‍... ചൂരല്‍മല പോയ പോലെ 6 ജില്ലകള്‍... സംഭവിച്ചു കഴിഞ്ഞിട്ട് ഇതിനെയും അതിജീവിക്കും എന്നു പറഞ്ഞിട്ട് എന്തുകാര്യം ചേട്ടനച്ചന്റെ വൈറല്‍ വീഡിയോ

ലക്ഷ്യം കിറു കൃത്യം പക്ഷേ അവസാന നിമിഷം ട്രംപ് മരണത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഇങ്ങനെ വിദഗ്ധ വിശകലനം കണ്ട് ഞെട്ടി ലോകം