GENERAL NEWS
നാഗാസ്ത്ര-1 സൈന്യത്തിന് കൈമാറി
2024-06-14

ആത്മനിര്‍ഭര ഭാരതത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പായി രാജ്യം. ഇന്ത്യയുടെ ആദ്യ തദ്ദേശീയ ചാവേര്‍ ഡ്രോണായ നാഗാസ്ത്ര-1 സൈന്യത്തിന് കൈമാറി. നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസാണ് നാഗാസ്ത്ര-1 വികസിപ്പിച്ചത്. സോളാര്‍ ഇന്‍ഡസ്ട്രീസിന്റെ അനുബന്ധ കമ്പനിയായ ഇക്കണോമിക്സ് എക്സ്പ്ലോസീവ്‌സ് ലിമിറ്റഡാണ്. 480 ചാവേര്‍ ഡ്രോണുകളാണ് സൈന്യത്തിന് കൈമാറിയത്.
120 യൂണിറ്റ് ഡ്രോണുകളുടെ ആദ്യ ബാച്ച് മെയ് 20-25 കാലയളവില്‍ സൈന്യത്തിന് കൈമാറിയിരുന്നു. ഇത് മഹാരാഷ്ട്രയിലെ പുല്‍ഗാവിലെ ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ബെംഗളൂരുവിലെ Z- Motion Autonomous Systems പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് നാഗാസ്ത്ര-1 നാഗ്പൂരിലെ സോളാര്‍ ഇന്‍ഡസ്ട്രീസ് വികസിപ്പിച്ചത്. ജിപിഎസ് ഉപയോഗിച്ച് കൃത്യതയോടെ ശത്രുവിനെ കണ്ടെത്തി നിര്‍വീര്യമാക്കാന്‍ നാഗാസ്ത്ര-1ന് കഴിയും. ഒമ്പത് കിലോഗ്രാമാണ് ഈ ഇന്ത്യന്‍ നിര്‍മിത ചാവേര്‍ ഡ്രോണിന്റെ ഭാരം. 15 കിലോമീറ്റര്‍ ദൂരം വരെ ഡ്രോണ്‍ തൊടുത്തുവിടാനാകും. വളരെ ചെറിയ തോതിലുള്ള ശബ്ദ തരംഗങ്ങള്‍ മാത്രം സൃഷ്ടിക്കുന്നതിനാല്‍ 200 മീറ്റര്‍ ആള്‍ട്ടിറ്റിയൂഡിന് മുകളിലായി തിരിച്ചറിയപ്പെടാത്ത വിധം പറക്കാനും കഴിയും. ഒരു കിലോ മാരക സ്‌ഫോടകവസ്തുക്കളെ വഹിക്കാനുള്ള ശേഷിയും ഗാസ്ത്ര-1ന് ഉണ്ട്. രാത്രിയും പകലും വ്യക്തമായ കാഴ്ച നല്‍കുന്ന നിരീക്ഷണ കാമറകളടങ്ങുന്ന രീതിയിലാണ് ഡ്രോണിന്റെ രൂപകല്‍പന. കടുത്ത താപനിലയിലും ഡ്രോണ്‍ പ്രവര്‍ത്തിക്കുന്നതാണ്. ഉയര്‍ന്ന ആള്‍ട്ടിറ്റിയൂഡുകളിലും നാഗാസ്ത്ര-1 പ്രവര്‍ത്തനക്ഷമമാകും. താരതമ്യേന തീവ്രത കുറഞ്ഞ ഭീഷണികള്‍ക്കെതിരെ പ്രയോഗിക്കാവുന്ന ചെലുകുറഞ്ഞ പ്രതിരോധ മാര്‍ഗമായി ചാവേര്‍ ഡ്രോണുകള്‍ ഉപയോഗിക്കാം. ശത്രുവിനെ കേന്ദ്രീകരിച്ച് ഡ്രോണ്‍ അയച്ചതിന് ശേഷം ആവശ്യമെങ്കില്‍ ദൗത്യം ഉപക്ഷേക്കാനും ഡ്രോണ്‍ തിരിച്ചെടുക്കാനും പുനരുപയോഗിക്കാനും സാധിക്കുമെന്നതാണ് ഏറ്റവും വലിയ സവിശേഷത. ശത്രുക്കളുടെ പരിശീലന കാമ്പുകള്‍, ലോഞ്ച് പാഡുകള്‍, എന്നിവയ്‌ക്കെതിരെയും നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെയും പ്രയോഗിക്കാന്‍ കഴിയുന്ന പ്രതിരോധ സംവിധാനമായാണ് നാഗാസ്ത്ര-1 രൂപകല്പന ചെയ്യ്തിരിക്കുന്നത്.
News
.jpg)
വനം വകുപ്പിനെ കയറൂരിവിട്ട് ജന മുന്നേറ്റങ്ങള്‍ തടയാം എന്ന് കരുതരുത്: ഇടുക്കി രൂപത

ദുരിതബാധിതര്‍ക്ക് താങ്ങായി മാനന്തവാടി രൂപത

ഇമാമോഗ്ലുവിനെ പിന്തുണച്ച് ആയിരക്കണക്കിന് പ്രതിഷേധക്കാര്‍

വിമര്‍ശനങ്ങളെ പ്രതിരോധിച്ച് ധനമന്ത്രി ഉദ്യോഗസ്ഥര്‍ക്ക് ഡിജിറ്റല്‍ രേഖകളിലേക്ക് പ്രവേശനം ...
.jpg)
രജത ജൂബിലി നിറവില്‍ ചിക്കാഗോ സീറോ മലബാര്‍ രൂപത

കാതോലിക്കാ സ്ഥാനാരോഹണം ഭക്തിനിര്‍ഭരം..!

യുഎസ് യാത്ര കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു അസാധാരണ നടപടിയെന്നു മന്ത്രി പി. രാജീവ്

സംസ്ഥാനത്ത് ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക
