GENERAL NEWS
സ്‌കൂള്‍ ബസിന് തീപിടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു
2024-06-14
ചെങ്ങന്നൂരില്‍ സ്‌കൂള്‍ ബസിന് തീപിടിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. ഷോര്‍ട് സര്‍ക്യൂട്ടാണ്തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിദഗ്ധ പരിശോധനയ്ക്കായി നാല് എംവിഡി ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ആലപ്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്ത് ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ ബസിനാണ് തീപിടിച്ചത്. പുക ഉയര്‍ന്നതോടെ ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ പുറത്തെത്തിച്ചതിനാല്‍ വലിയ അപകടം ഒഴിവായി. അപകടത്തില്‍ സ്‌കൂള്‍ ബസ് പൂര്‍ണമായി കത്തി നശിച്ചു. അപകട സമയത്ത് 17 കുട്ടികളാണ് ബസില്‍ ഉണ്ടായിരുന്നത്. മാന്നാര്‍ ശ്രീ ഭുവനേശ്വരി ഇംഗ്ലിഷ് മീഡിയം സ്‌കൂളിന്റെ ബസാണ് കത്തിയത്.
News
പാര്‍ലമെന്റിന്റെ ഇരുസഭകളും പ്രതിപക്ഷ ബഹളം മൂലം ഇന്നത്തേക്ക് പിരിഞ്ഞു
കേരളാ കോണ്‍ഗ്രസുമായി ചര്‍ച്ച നടന്നിട്ടില്ലെന്ന് വി ഡി സതീശന്‍
ദൈവപുത്രന്റെ മനുഷ്യാവതാരം പ്രഘോഷിച്ച് ക്രിസ്തുമസ് ആഘോഷങ്ങള്‍
ഉത്തരകൊറിയയില്‍ ക്രൈസ്തവരെയും, ക്രൈസ്തവരുമായി ബന്ധമുള്ളവരെയും ജയിലിലടയ്ക്കുന്നു
ലഹരിക്കെതിരായ പോരാട്ടത്തിന് നിരന്തര ഇടപെടല്‍ അനിവാര്യം
ഒക്ടോബര്‍ 7 ആക്രമത്തിന്റെ മുഖ്യ സൂത്രധാരന്‍ യഹ്യ സിന്‍വറെ ഇസ്രായേല്‍ സൈന്യം കൊന്നുതള്ളി....നെതനാഹ്യുവും ...
ഹമാസ് ഭീകരന്‍ യഹ്യ സിന്‍വാറിന്റെ അക്കൗണ്ട് ക്ലോസ് ചെയ്തുവെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി
പി സരിന്റെ സ്ഥാനാര്‍ഥിത്വത്തിന് ജില്ലാ സെക്രട്ടേറിയേറ്റിന്റെ അംഗീകാരം