CHURCH NEWS
ചോസണ്‍ സിരീസ് താരം പരസ് പട്ടേല്‍ വി മത്തായിലൂടെ ജീവിത നിയോഗം തിരിച്ചറിഞ്ഞു
2024-06-14

വിശുദ്ധ മത്തായിയുടെ ജീവിതം അവതരിപ്പിക്കാന്‍ സാധിച്ചതിലൂടെ തന്റെ ജീവിത നിയോഗം തിരിച്ചറിയാന്‍ സാധിച്ചെന്ന് ചോസണ്‍ സീരീസ് താരം പരസ് പട്ടേല്‍. നവമാധ്യങ്ങളില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടുന്ന ചോസണ്‍ എന്ന അന്താരാഷ്ട്ര സീരീസ് ലെ ഇന്ത്യന്‍ താരമാണ് പരേസ് പട്ടേല്‍.
നാലു സീസണുകളിലായി സംപ്രേക്ഷണം ചെയ്യപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര സീരീസ് ആയ ചോസണ്‍ ക്രിസ്തുവിന്റെയും ശിഷ്യരുടെയും ജീവിതമാണ് വരച്ചുകാട്ടുന്നത്. അതില്‍ വിശുദ്ധ മത്തായിയുടെ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഇന്ത്യന്‍ താരം പരേസ് പട്ടേലിന് ആരാധകരേറെയാണ്. അല്‍പ്പം ഓട്ടിസ്റ്റിക് ആയ വിശുദ്ധ മത്തായി സ്ലീഹായുടെ ജീവിതത്തെ തിരശീലയില്‍ അവതരിപ്പിക്കുമ്പോള്‍ ഒത്തിരി ജീവിതങ്ങളെ അത് സ്വാധിനിച്ചു എന്ന അറിയുന്നതില്‍ സന്തോഷമുണ്ടെന്നും അതോടൊപ്പം ഒരു കലാകാരനെന്ന നിലയില്‍ തന്റെ ജീവിത നിയോഗം തിരിച്ചറിയാന്‍ തനിക്ക് സാധിക്കുന്നെണ്ടെന്നും പട്ടേല്‍ പറഞ്ഞു. ചുങ്കക്കാരനും എല്ലാവരാലും തിരസ്‌കരിക്കപ്പെട്ടവനും വലിയ അപകര്ഷതാബോധത്തിലൂടെ കടന്നുപൊകുന്നവനുമായ ലേവിയെ ക്രിസ്തുവിളിക്കുന്നതും പിന്നീട് ശിഷ്യരോടപ്പുമുള്ള ജീവിതവും പിണക്കങ്ങളും ഇണക്കങ്ങളും എല്ലാം അതി മനോഹരമായ് ചോസണ്‍ എന്ന സീരീസ് പ്രേക്ഷകരിലേക്ക് എത്തിച്ചിട്ടുണ്ട്. ചൊസണിലെ മത്തായിയുടെ ജീവിതം അനുരഞ്ജനത്തിന്റെ ജീവിതമാണ്. ആദ്യം മാതാപിതാക്കളോടും,പിന്നീടു ശിമയോന്‍ പത്രോസിനോടും അതിനു ശേഷം ശിഷ്യരോടും അനുരഞ്ജനപെട്ടുള്ള ജീവിതത്തെയാണ് വരച്ചു കാട്ടുന്നതെന്നു പട്ടേല്‍ പറഞ്ഞു. ഓട്ടിസ്റ്റിക് ജീവിതശൈലിയുള്ള മത്തായിയെ വേഗത്തില്‍ സ്വാംശീകരിക്കുവാന്‍ തനിക്ക് കഴിഞ്ഞെന്നും ഇരുകൈയും നീട്ടി പ്രേക്ഷകര്‍ തന്റെ കഥാപാത്രത്തെ സ്വീകരിച്ചുവെന്നും പരേസ് പട്ടേല്‍ കൂട്ടിച്ചേര്‍ത്തു. ഏറെ പ്രേക്ഷക ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്ന ചോസെന്‍ സീരീസ് നവമാധ്യമ രംഗത് വലിയ ചലനങ്ങളാണ് സൃഷ്ടിക്കുന്നത്.
യേശുക്രിസ്തുവിന്റെ ജീവിതത്തെ അതിന്റെ തനിമയോടും തെളിമയോടും കൂടെ പ്രതിഫലിപ്പിക്കുവാനും ശിഷ്യ സമൂഹത്തിന്റെ വളര്‍ച്ചയെ ഒളിമങ്ങാതെ അവതരിപ്പിക്കുവാനും സംവിധായകന്‍ ഡാലസ് ജെന്‍കിന്‍സിനു കഴിഞ്ഞിട്ടുണ്ട്.
News

കണ്ടെയ്നറുകള്‍ കേരള തീരത്തേക്കെത്തി; കൊല്ലത്തും ആലപ്പുഴയിലും ജാഗ്രത നിര്‍ദേശം

ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്കില്ല

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്വന്ഷന്

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.
