GENERAL NEWS

കണ്ണീര്‍ മടക്കം

2024-06-14

കണ്ണീര്‍ കടലായി കേരളം. സ്വപ്നങ്ങള്‍ പടുത്തുയര്‍ത്താന്‍ പ്രവാസ ലോകം തിരഞ്ഞെടുത്തവര്‍ ചേതനയറ്റ് മടക്കം. വീടെന്ന സ്വപ്നവും മാതാപിതാക്കളുടെയും സഹോദരരുടെയും പുഞ്ചിരിക്കുന്ന മുഖം മാത്രം കാണാന്‍ ആഗ്രഹിച്ചവര്‍ ആര്‍ത്തിരമ്പിയ അഗ്‌നി മഴയില്‍ കരിഞ്ഞമര്‍ന്നു. കുവൈത്തിലെ അഗ്‌നിബാധയില്‍ നാല്പത്തിയഞ്ചു ഇന്ത്യാക്കാരടക്കം അന്‍പതു പേരുടെ ജീവനാണ് ഹോമിക്കപ്പെട്ടത്.

 പ്രവാസ ലോകം സാധാരണക്കാരന്‍  സ്വപ്നം കാണുന്നത് അമിതമായി സംബാധിക്കുവാനോ ആര്‍ഭാടങ്ങളില്‍ മുഴുകുവാനോ അല്ല. അച്ഛനെയും അമ്മയെയും സഹോദരരേയും കണ്ണീര്‍ പാടങ്ങളില്‍ അലയാന്‍ അനുവദിക്കാന്‍ കഴിയാത്തതിനാലാണ്. ഏകദേശം ഇരുപത്തി എട്ട്  ലക്ഷത്തോളം ആളുകളാണ് കേരളത്തില്‍ നിന്നും ജോലി തേടി ഗള്‍ഫ് രാജ്യങ്ങളുടെ  വിവിധ ഭാഗങ്ങളിലേക്ക് ജോലി തേടി പോയിട്ടുള്ളത്.  ഇന്ത്യയില്‍ നിന്നും കുവൈറ്റിലേയ്ക്ക് പോയിട്ടുള്ളവരില്‍ ഭൂരിഭാഗവും  മലയാളികളാണ് എന്ന് പഠനങ്ങളില്‍ പറയുന്നു. തുശ്ചമായ വേതനത്തിന് ജീവിതം പച്ച പിടിപ്പിക്കാന്‍ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജോലി ചെയ്യുന്ന മലയാളികളുടെ ജീവിതം പലപ്പോഴും കാലിടറി വീഴാറുണ്ട്. 

കുവൈത്തില്‍ പൊലിഞ്ഞ ജീവനുകള്‍ക്ക് നഷ്ട്ട പരിഹാര തുകകള്‍ കമ്പനിയും സര്‍ക്കാരും പ്രെഖ്യാപിച്ചിട്ടുണ്ട്. ഒരു ജീവന് പകരമാകുമോ ഈ തുകകള്‍.  കേരളത്തില്‍ നിന്നും പ്രവാസ ജീവിതത്തിലേയ്ക്ക് പോകുന്നവരുടെ ജീവിത സാഹചര്യങ്ങള്‍ ഉറപ്പ് വരുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.   അപകടങ്ങള്‍ ഉണ്ടായതിനു ശേഷം വിലപിക്കുന്നതിനേക്കാള്‍, മതിയായ സുരക്ഷകള്‍ ഉറപ്പ് വരുത്തുകയാണ് ഓരോ മന്ത്രാലയങ്ങളും സ്വീകരിക്കേണ്ടത്.  ഓരോ മാതാപിതാക്കളുടെയും ജീവിതത്തിലെ ദുഃഖകരമായ അവസ്ഥയാണ് ജീവിച്ചിരിക്കുമ്പോള്‍ തങ്ങളുടെ മക്കളുടെ ചേതനയറ്റ ശരീരം കാണുക എന്നത്. ഇനിയും ഇങ്ങനത്തെ ദുരന്തങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ. 


VIDEO NEWS

ഫ്രാന്‍സില്‍ വലതുപക്ഷം തകര്‍ന്നടിഞ്ഞോ ? പ്രചരണങ്ങളിലെ സത്യമെന്ത് ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുപ്രധാന കൂടിക്കാഴ്ച നടത്തി ഭാരത കത്തോലിക്ക മെത്രാന്‍ സമിതി

പലസ്തീൻ അനുകൂല മുദ്രാവാക്യം മുഴക്കി ബിരുദദാനചടങ്ങ് അലങ്കോലമാക്കാൻ ശ്രമിച്ച വിദ്യാര്‍ത്ഥിയെ യുഎഇ ഡീപോര്‍ട്ട് ചെയ്തു.

പ്രശസ്ത കത്തീഡ്രലിൽ മാതാവ് പ്രസവിക്കുന്ന നഗ്നശിൽപ്പം ... ദൈവനിന്ദയ്‌ക്കെതിരെ കർദ്ദിനാൾ മുള്ളർ .. ശിൽപ്പം തകർത്തു..

VELANKANNI -BHARANANGANAM -MALAYATTOOR വഴി എന്റെ ലൂർദ് മാതാവിന്റെ പള്ളി വരെ'.. സുപ്രധാന തീർത്ഥാടന ടൂറിസം പദ്ധതിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

പള്ളിയിലെ സങ്കീർത്തിയിൽ കൊല്ലപ്പെട്ട് കിടക്കുന്ന പുരോഹിതൻ. തിരിച്ചു വരുമെന്ന് ഉറപ്പില്ലാത്ത ആരും ഭയക്കുന്ന ഇടം... കേട്ടിരിക്കേണ്ട മിഷൻ യാത്രാ അനുഭവങ്ങൾ