GENERAL NEWS
അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴി രേഖപ്പെടുത്തി ക്രൈംബ്രാഞ്ച്
2024-06-14

കോട്ടയം: ബാര്‍ കോഴ ആരോപണത്തില്‍ സാമ്പത്തിക ഇടപാട് അന്വേഷിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യമില്ലാത്ത തലത്തിലേക്ക് അന്വേഷണം മാറ്റുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. മകനെ ബാര്‍ കോഴയില്‍ പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതിനുള്ള മറുപടി മകന്‍ പറഞ്ഞിട്ടുണ്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ആവശ്യമില്ലാതെ സിപിഎം, ആളുകളുടെ മേല്‍ ചെളി വാരി എറിയുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. ബാര്‍ ഉടമകളുടെ ഇടുക്കി പ്രസിഡന്റ് അനിമോന്‍ കോട്ടയത്തെ ഒരു സിപിഎം നേതാവിന്റെ ബന്ധുവാണെന്നും തന്റെ മകന്‍ അര്‍ജുന് ആ സംഘടനയുമായോ വാട്‌സ്ആപ്പ് ഗ്രൂപ്പുമായോ ഒരു ബന്ധവും ഇല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. അതേസമയം ബാര്‍ കോഴ വിവാദത്തില്‍ തിരുവഞ്ചൂരിന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി. വെള്ളയമ്പലത്തെ വീട്ടില്‍ വെച്ചായിരുന്നു ക്രൈംബ്രാഞ്ച് അര്‍ജുന്‍ രാധാകൃഷ്ണന്റെ മൊഴിയെടുത്തത്. ക്രൈബ്രാഞ്ച് ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയെന്ന് അര്‍ജുന്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. താന്‍ വാട്‌സ്ആപ് ഗ്രൂപ്പിലില്ലെന്നും ഭാര്യ പിതാവിന് ബാര്‍ ഉണ്ടായിരുന്നുവെന്നും അര്‍ജുന്‍ പറഞ്ഞു. വിവാദത്തില്‍നിന്നു തലയൂരാനാണ് തനിക്കെതിരായ നീക്കമെന്നും അര്‍ജുന്‍ ആരോപിച്ചിരുന്നു. ഡ്രൈഡേ ഒഴിവാക്കാനും പ്രവര്‍ത്തന സമയം കൂട്ടാനുമായി പണം നല്‍കാന്‍ നിര്‍ദേശിച്ച് ബാറുടമകളുടെ സംഘടനയുടെ ഇടുക്കി ജില്ലാ മുന്‍ പ്രസിഡന്റ് അനിമോന്‍ ജില്ലയിലെ സംഘടനയിലെ അംഗങ്ങള്‍ക്ക് അയച്ച ഓഡിയോ പുറത്തു വന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്.
News

കണ്ടെയ്നറുകള്‍ കേരള തീരത്തേക്കെത്തി; കൊല്ലത്തും ആലപ്പുഴയിലും ജാഗ്രത നിര്‍ദേശം

ഇന്ത്യന്‍ പ്രതിനിധി സംഘം ചൈനയിലേക്കില്ല

സമുദായശക്തിയില്‍ എറണാകുളം കെഎല്‍സിഎ ജില്ലാ കണ്വന്ഷന്

ലെയോ പതിനാലാമന്‍ പാപ്പയുടെ സ്ഥാനാരോഹണ ചടങ്ങുകള്‍ മെയ് 18ന്

ലെയോ പതിനാലാമന്‍ പാപ്പ ഇനി ആഗോള സഭയെ നയിക്കും

ഇന്ത്യയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് പാക്കിസ്ഥാന് പ്രതിരോധമന്ത്രി

പാര്‍ലമെന്റ് സമ്മേളനം വിളിക്കണം; പ്രധാന മന്ത്രിക്ക്് രാഹുല്‍ ഗാന്ധിയുടെ കത്ത്

യുവജനങ്ങളോട് കൂടുതല്‍ ശ്രവിക്കാന്‍ പാപ്പയുടെ ആഹ്വാനം; സന്ദേശം പുറത്തു വിട്ടത് ഓഗി എന്ന ഇറ്റാലിയന്‍ വാരിക.
