VIEWPOINT
തിരിച്ചുവരവ് പ്രഖ്യാപിച്ച് വി.കെ. ശശികല
2024-06-17

രാഷ്ട്രീയത്തില്‍ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. മുന്‍ ജനറല്‍ സെക്രട്ടറി വി.കെ. ശശികല. തുടര്‍ച്ചയായ തെരഞ്ഞെടുപ്പു പരാജയത്തെത്തുടര്‍ന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാര്‍ട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല വ്യക്തമാക്കി.
പോയസ് ഗാര്‍ഡനിലെ വീട്ടില്‍ അനുകൂലികളുമായി ചര്‍ച്ചനടത്തിയതിനു ശേഷമായിരുന്നു തിരിച്ചുവരവ് പ്രഖ്യാപിച്ചത്. പാര്‍ട്ടിയില്‍നിന്ന് ആരെയും പുറത്താക്കാന്‍ എം.ജി.ആര്‍. ഒരിക്കലും തയ്യാറായിട്ടില്ല. ഇതേ പാതപിന്തുടര്‍ന്ന് എം.ജി.ആറി.ന്റെയും ജയലളിതയുടെയും യഥാര്‍ഥ രാഷ്ട്രീയ പിന്‍ഗാമികള്‍ ഒന്നിക്കേണ്ട സമയമായിരിക്കുകയാണെന്ന് ശശികല പറഞ്ഞു. പാര്‍ട്ടി സ്ഥാപകന്‍ എം.ജി.ആറി.ന്റെ കാലംമുതല്‍ തനിക്ക് പാര്‍ട്ടിയില്‍ നിര്‍ണായക സ്വാധീനമുണ്ടായിരുന്നുവെന്നും ശശികല അവകാശപ്പെട്ടു. കുടുംബരാഷ്ട്രീയവും ജാതിവ്യത്യാസവും ഒരിക്കലും പാര്‍ട്ടിയിലുണ്ടായിരുന്നില്ല. താന്‍ ജാതിനോക്കി സ്ഥാനങ്ങള്‍ നല്‍കിയിരുന്നുവെങ്കില്‍ ജയിലില്‍ പോയപ്പോള്‍ എടപ്പാടി പളനിസ്വാമിയെ മുഖ്യമന്ത്രിയാക്കില്ലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചില ജാതിയില്‍പ്പെട്ടവര്‍ക്കുമാത്രമാണ് പാര്‍ട്ടിയില്‍ സ്ഥാനങ്ങള്‍ ലഭിക്കുന്നത്. താന്‍ രംഗത്തിറങ്ങുന്നതോടെ പാര്‍ട്ടിയുടെസ്ഥിതി മാറുമെന്നും പ്രവര്‍ത്തകര്‍ ആരും ആശങ്കപ്പെടേണ്ടെന്നും 2026-ല്‍ പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്നും ശശികല കൂട്ടിചേര്‍ത്തു.
News

ആദായനികുതിയില്‍ വമ്പന്‍ ഇളവുകളോടെ കേന്ദ്രബജറ്റ്

സ്ക്രിപ്തുറ ബൈബിള്‍ കയ്യെഴുത്ത് മഹാസംഗമം നടന്നു

വടവാതൂരില്‍ സുറിയാനി സിമ്പോസിയത്തിന് സമാപനം

വാഹനാപകടത്തില്‍ പത്ത് പേര്‍ക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം

ഇസ്രായേലുമായി ചര്‍ച്ച നടത്തി അമേരിക്ക

വീണ്ടും കടുവ ആക്രമണം മാനന്തവാടിയില്‍ സ്ത്രീയെ കടുവ കടിച്ചു കൊന്നു

മദ്യനിര്‍മ്മാണത്തിന് അനുമതി നല്‍കുന്നത് കുറ്റകരം

സത്യപ്രതിജ്ഞാവേളയിലെ സുവിശേഷപ്രഘോഷണം ' വിശ്വാസം പ്രഘോഷിച്ച് യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ
