CHURCH NEWS
ഭക്തിസാന്ദ്രമായി കുട്ടികളുടെ അല്‍ഫോന്‍സാ തീര്‍ത്ഥാടന റാലി, സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളിലെ കുട്ടികളുടെ തീര്‍ത്ഥാടന റാലി
2024-07-26

അല്‍ഫോന്‍സാമ്മ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നുള്ള കുട്ടികള്‍ നടത്തിയ അല്‍ഫോന്‍സാ തീര്‍ത്ഥാടന റാലി ഭക്തിസാന്ദ്രമായി. 650ഓളം പെണ്‍കുട്ടികളാണ് ജപമാല ചൊല്ലി കൊണ്ട് തീര്‍ത്ഥാടന റാലിയില്‍ അണിനിരന്നത്.
അല്‍ഫോന്‍സാമ്മയുടെ നാമകരണത്തിന് പ്രത്യേകമായ പങ്കു വഹിച്ച സ്‌കൂളാണ് സേക്രഡ് ഹാര്‍ട്ട് ഗേള്‍സ് ഹൈസ്‌കൂള്‍. സ്‌കൂളില്‍ നിന്ന് അല്‍ഫോന്‍സാമ്മയുടെ കല്ലറയിലേക്ക് ഏറെ ദൂരം ഇല്ലാത്തത് കൊണ്ട് ആദ്യമായി അല്‍ഫോന്‍സാമ്മയുടെ കല്ലറയില്‍ പ്രാര്‍ത്ഥനക്ക് എത്തിയിരുന്നത് ഈ സ്‌കൂളിലെ കുട്ടികള്‍ ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. ഇവര്‍ പ്രാര്‍ത്ഥിക്കുകയും അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥത്താല്‍ അനുഗ്രഹം പ്രാപിക്കുകയും ചെയ്തിരുന്നു. അല്‍ഫോന്‍സാമ്മയുടെ നാമകരണ നടപടികള്‍ ആരംഭിച്ചതിന് ശേഷം എല്ലാ വര്‍ഷവും അല്‍ഫോന്‍സാമ്മയുടെ തിരുനാളിനോട് അനുബന്ധിച്ച് ഈ സ്‌കൂളിലെ കുട്ടികള്‍ സ്‌കൂളിനും നിന്നും അല്‍ഫോന്‍സാമ്മയുടെ കല്ലറയിലേക്ക് തീര്‍ത്ഥാടന റാലി നടത്തുക പതിവാണ്. ജപമാല ചൊല്ലി കാല്‍നടയായി അല്‍ഫോന്‍സാമ്മയുടെ രൂപവും വഹിച്ചുകൊണ്ട് ഇവര്‍ നടത്തിയ തീര്‍ത്ഥാടന യാത്ര ഭക്തിസാന്ദ്രമായി. 650ഓളം വിദ്യാര്‍ത്ഥിനികളാണ് ഈ റാലിയില്‍ അണിനിരന്നത്. കുട്ടികള്‍ ഏറെ ആഗ്രഹത്തോടെ പ്രാര്‍ത്ഥിച്ച് ഒരുങ്ങിയാണ് പ്രസ്തുത തീര്‍ത്ഥാടന യാത്രയില്‍ പങ്കെടുക്കാറുള്ളത് സ്‌കൂളിലെ സന്യസ്തരും വ്യക്തമാക്കി.
News

കണ്‍സോര്‍ഷ്യം രൂപവത്കരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി
.jpg)
സംസ്ഥാനത്ത് ടോള്‍ പ്ലാസകളില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു

എഴുകുംവയല്‍ കുരിശുമലയിലേക്ക് ഭക്തജനപ്രവാഹം
.jpg)
കാരുണ്യത്തിന്റെ മിഷനറിമാരുടെ ജൂബിലിക്കൊരുങ്ങി വത്തിക്കാന്‍

പരീക്ഷയ്ക്ക് ഗുരുതര പിഴവ് വരുത്തി പിഎസ്എസി; ചോദ്യപേപ്പറിന് പകരം നല്‍കിയത് ഉത്തരസൂചിക

മ്യാന്‍മറിലുണ്ടായ ഭൂചലനത്തില്‍ മരണ സംഖ്യ 700 കടന്നു

ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമാണ് ഇന്ത്യ; ഇരുരാജ്യങ്ങളുടെ തീരുവ നയങ്ങള്‍ നല്ല രീതിയില്‍ ...

എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു
